വൈദ്യുതി ബിൽ കുറയ്ക്കാൻ 35,000 രൂപയിൽ താഴെയുള്ള മികച്ച ഇൻവെർട്ടർ എസികൾ

|

വേനൽ കാലം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചുട്ട് പൊള്ളുന്ന ചൂടിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ ഒരു എയർ കണ്ടീഷണർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. എന്നാൽ എസികൾക്ക് ഒപ്പം വരുന്ന ഉയർന്ന വൈദ്യുതി ബില്ലുകൾ എയർ കണ്ടീഷണറുകൾ വാങ്ങുന്നതിൽ നിന്നും ആളുകളെ പിറകോട്ട് വലിക്കുന്നു. ഇവിടെയാണ് ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ പ്രസക്തമാകുന്നത്. സാധാരണ എസികളുമായി താരതമ്യം ചെയ്യുമ്പോൾ ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ കൂടുതൽ ഊർജക്ഷമത ഉറപ്പ് വരുത്തുന്നു.

 

ഇൻവെർട്ടർ

ഇൻവെർട്ടർ എയർ കണ്ടീഷണറുകളിൽ വേരിയബിൾ സ്പീഡ് കംപ്രസറുകൾ ഉണ്ട്. ഇതിനാൽ ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ കുറച്ച് വൈദ്യതി മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ പ്രതിമാസ വൈദ്യുതി ബിൽ കുറയാൻ സഹായിക്കുന്നു. ഇൻവർട്ടർ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോൾ മറ്റൊരു നേട്ടം കൂടിയുണ്ട്. സാധാരണ വിൻഡോ എസികളിൽ നിന്ന് വ്യത്യസ്തമായി ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ വളരെ നിശബ്ദമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പംനിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പം

ഇൻവെർട്ടർ എസി

വിവിധ പ്രൈസ് റേഞ്ചുകളിൽ ഇൻവെർട്ടർ എസികൾ വാങ്ങാൻ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകൾ എല്ലാം തന്നെ മികച്ച ഇൻവെർട്ടർ എസികൾ വിപണിയിൽ എത്തിക്കുന്നു. യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ നിരവധി ഓപ്ഷനുകളും വിപണിയിൽ ലഭ്യമാണ്. ഇക്കൂട്ടത്തിൽ 35,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച എയർ കണ്ടീഷണറുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ എസികളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വോൾട്ടാസ് മാഗ്നം 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി
 

വോൾട്ടാസ് മാഗ്നം 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

വോൾട്ടാസ് മാഗ്നം 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിക്ക് 31,990 രൂപയാണ് വില വരുന്നത്. ബിഎൽഡിസി റോട്ടറി കംപ്രസർ, 3440 വാട്ട്സ് കൂളിങ് കപ്പാസിറ്റി, കോപ്പർ കണ്ടൻസർ എന്നിവയാണ് വോൾട്ടാസ് മാഗ്നം 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയുടെ ഫീച്ചറുകൾ. ഈ 3 സ്റ്റാർ എസി ഏകദേശം 130 ചതുരശ്ര അടി വരെയുള്ള കവറേജ് ഏരിയ ഓഫർ ചെയ്യുന്നു. 12 മാസത്തെ വാറന്റിയും 10 വർഷത്തെ കംപ്രസർ വാറന്റിയും വോൾട്ടാസ് മാഗ്നം 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസികൾ യൂസേഴ്സിന് നൽകുന്നു.

200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ

ലോയ്ഡ് 1.25 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

ലോയ്ഡ് 1.25 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

35,000 രൂപയിൽ താഴെ വില വരുന്ന എസികളിലെ മറ്റൊരു മികച്ച ഓപ്ഷനാണ് ലോയ്ഡ് 1.25 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി. 32,990 രൂപ വിലയിലാണ് ലോയ്ഡ് 1.25 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി വിപണിയിൽ എത്തുന്നത്. റോട്ടറി കംപ്രസർ, 4410 വാട്ട്സിന്റെ കൂളിങ് കപ്പാസിറ്റി, കോപ്പർ കണ്ടൻസർ എന്നിവയെല്ലാം ലോയ്ഡ് 1.25 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയുടെ ഫീച്ചറുകളാണ്. ഏകദേശം 150 ചതുരശ്ര അടിയുടെ കവറേജ് ഏരിയയാണ് ഈ 3 സ്റ്റാർ എസി ഓഫർ ചെയ്യുന്നത്. 12 മാസത്തെ വാറന്റിയും 10 വർഷത്തെ കംപ്രസർ വാറന്റിയും ലോയ്ഡ് 1.25 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി നൽകുന്നു.

ഹയർ ക്ലീൻകൂൾ 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

ഹയർ ക്ലീൻകൂൾ 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

31,390 രൂപയാണ് ഹയർ ക്ലീൻകൂൾ 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയ്ക്ക് വില വരുന്നത്. ഡ്യുവൽ റോട്ടറി കംപ്രസർ, 3600 വാട്ട്സിന്റെ കൂളിങ് കപ്പാസിറ്റി, കോപ്പർ കണ്ടൻസർ എന്നിവയാണ് ക്ലീൻകൂൾ 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയുടെ ഫീച്ചറുകൾ. ഈ 3 സ്റ്റാർ എസി ഏകദേശം 130 ചതുരശ്ര അടി വരുന്ന കവറേജ് ഏരിയ ഓഫർ ചെയ്യുന്നു. 12 മാസത്തെ വാറന്റിയും 10 വർഷത്തെ കംപ്രസർ വാറന്റിയും ഹയർ ക്ലീൻകൂൾ 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയ്ക്ക് ഒപ്പം ലഭ്യമാണ്.

18 ലക്ഷത്തിൽ അധികം ഇന്ത്യൻ അക്കൌണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്18 ലക്ഷത്തിൽ അധികം ഇന്ത്യൻ അക്കൌണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്

ക്രോമ 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

ക്രോമ 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

ക്രോമ 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയ്ക്ക് 31,990 രൂപയാണ് വില വരുന്നത്. സിംഗിൾ റോട്ടറി ഇൻവെർട്ടർ കംപ്രസർ, 5250 വാട്ട്സിന്റെ ഉയർന്ന കൂളിങ് കപ്പാസിറ്റി, കോപ്പർ കണ്ടൻസർ എന്നിവയാണ് ഈ എയർ കണ്ടീഷണറിന്റെ ഫീച്ചറുകൾ. 180 ചതുരശ്ര അടിയുടെ ഏകദേശ കവറേജ് ഏരിയയാണ് ക്രോമ 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി ഓഫർ ചെയ്യുന്നത്. 12 മാസത്തെ വാറന്റിയും 10 വർഷത്തെ കംപ്രസർ വാറന്റിയും ക്രോമ 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി നൽകുന്നു.

പാനസോണിക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

പാനസോണിക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

പാനസോണിക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയുടെ വില 35990 രൂപയാണ്. റോട്ടറി കംപ്രസർ, 3500 വാട്ട്സ് വരുന്ന കൂളിങ് കപ്പാസിറ്റി, കോപ്പർ കണ്ടൻസർ എന്നിവയാണ് പാനസോണിക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയുടെ ഫീച്ചറുകൾ. പാനസോണിക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി 130 ചതുരശ്ര അടി വരുന്ന കവറേജ് ഏരിയ ഓഫർ ചെയ്യുന്നു. 12 മാസത്തെ വാറന്റിയും പാനസോണിക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി തങ്ങളുടെ യൂസേഴ്സിന് നൽകുന്നുണ്ട്.

കാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾകാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾ

Best Mobiles in India

Read more about:
English summary
Inverter air conditioners have variable speed compressors. Therefore inverter air conditioners use less power. This will help you to reduce your monthly electricity bill. There is another advantage to using inverter air conditioners. Unlike regular window ACs, they work very quietly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X