പഴയ ഡിവൈസുകൾ വലിച്ചെറിഞ്ഞ് കളയരുത്; ഇ വേസ്റ്റ് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ

|

ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഗാഡ്ജറ്റുകളിൽ ഉൾപ്പെടുന്നവയാണ് സ്‌മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും. വർഷം തോറും നിരവധി പുതിയ മോഡലുകളും നിലവിൽ ഉള്ളവയുടെ അപ്ഗ്രേഡഡ് വേർഷനുകളും പുറത്തിറങ്ങുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സ്മാർട്ട്ഫോൺ ടെക്നോളജിയിലും ഏറെ മാറ്റങ്ങൾ വരികയാണ്. ഇന്ന് വാങ്ങിയ സ്മാർട്ട്ഫോൺ നാളെ ഔട്ട്ഡേറ്റഡ് ആകുന്ന രീതിയാണ് മാർക്കറ്റിൽ കാണാൻ കഴിയുക. അതിനാൽ തന്നെ ഒരു ഡിവൈസ് വർഷങ്ങളോളം ഉപയോഗിക്കുന്ന രീതിയും മാറിയിരിയ്ക്കുന്നു. ഔട്ട്ഡേറ്റഡ് ആയി എന്ന് തോന്നുന്ന ഡിവൈസുകൾക്ക് പകരം പുതിയ സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളുമൊക്കെ എല്ലാവരും വാങ്ങുന്നു.

 

ഡിവൈസുകൾ

ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള നിരവധി ഡിവൈസുകളും മാർക്കറ്റിൽ ലഭ്യമാണ്. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും ഡിവൈസുകളിലും കുറച്ച് വർഷങ്ങളിലേക്ക് മാത്രമാണ് സോഫ്റ്റ്വെയർ അപ്ഡേറ്റ് പോലെയുള്ള സപ്പോർട്ടിങ് ഫീച്ചറുകൾ ലഭിക്കുക. ഇതും ഡിവൈസുകൾ പെട്ടെന്ന് മാറാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. കമ്പ്യൂട്ടറുകളുടെ കാര്യത്തിൽ ഇത് അൽപ്പം വ്യത്യസ്തമാണ്. പക്ഷെ ഏറ്റവും പുതിയതും വേഗതയേറിയതുമായ സിസ്റ്റം തന്നെയായിരിയ്ക്കും എല്ലാവരും ആഗ്രഹിക്കുന്നത്. പുതിയ ഡിവൈസുകൾ വാങ്ങുമ്പോൾ പഴയ ഡിവൈസുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം എപ്പോഴും ബാക്കിയാകുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

82 രൂപയുടെ കിടിലൻ പ്രീപെയ്ഡ് പായ്ക്കുമായി വോഡാഫോൺ ഐഡിയ82 രൂപയുടെ കിടിലൻ പ്രീപെയ്ഡ് പായ്ക്കുമായി വോഡാഫോൺ ഐഡിയ

പഴയ കമ്പ്യൂട്ടറിനും ഫോണിനും എന്താണ് സംഭവിക്കുന്നത്?

പഴയ കമ്പ്യൂട്ടറിനും ഫോണിനും എന്താണ് സംഭവിക്കുന്നത്?

നിർണായകമായ ചോദ്യങ്ങളിൽ ഒന്നാണത്.നാം പുതിയ ഡിവൈസുകൾ വാങ്ങുമ്പോൾ നമ്മുടെ പഴയ കമ്പ്യൂട്ടറുകൾക്കും സ്മാർട്ട്ഫോണുകൾക്കും എന്ത് സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. പുതിയ ഡിവൈസുകൾ വാങ്ങുമ്പോൾ ഭൂരിഭാഗം പേരും പഴയ ഡിവൈസുകൾ എവിടെയെങ്കിലും ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നു. ഉത്തരവാദിത്വ പൂർവം പഴയ ഇലക്ട്രോണിക്സ് ഡിവൈസുകൾ ഇ മാലിന്യ ശേഖരണ സെന്ററുകളിലേക്ക് കൈ മാറുന്നവരും ഉണ്ട്.

ഗ്ലോബൽ ഇ വേസ്റ്റ് മോണിറ്റർ റിപ്പോർട്ട്
 

ഗ്ലോബൽ ഇ വേസ്റ്റ് മോണിറ്റർ റിപ്പോർട്ട്

ഗ്ലോബൽ ഇ വേസ്റ്റ് മോണിറ്റർ റിപ്പോർട്ട് അനുസരിച്ച്, 2019ൽ മാത്രം ലോകത്താകെ ഉത്പാദിപ്പിച്ചത് 53.6 മെട്രിക് മെഗാ ടൺ ഇ മാലിന്യം ആണ്. അതിൽ 17 ശതമാനം മാത്രമാണ് ശേഖരിച്ച് റീസൈക്കിൾ ചെയ്യാൻ കഴിഞ്ഞത്. ബാക്കിയുള്ളവ പൊതുവെ ഡമ്പിങ് യാർഡുകളിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. ഇത് മണ്ണിനെയും പരിസ്ഥിതിയെയും വളരെയധികം നാശമുണ്ടാക്കുന്നു. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും അഭിസംബോധന ചെയ്യേണ്ട ഒരു വലിയ പ്രശ്നമാണ് ഈ വേസ്റ്റുകളുടേത്. ഇ വേസ്റ്റ് നിയന്ത്രിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ 12, 12 മിനി മോഡലുകൾക്ക് വൻ ഡിസ്കൌണ്ടുകൾ; ഓഫറുകളെക്കുറിച്ച് അറിയാംഐഫോൺ 12, 12 മിനി മോഡലുകൾക്ക് വൻ ഡിസ്കൌണ്ടുകൾ; ഓഫറുകളെക്കുറിച്ച് അറിയാം

നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?

നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?

നിങ്ങളുടെ പഴയ ഡിവൈസുകൾ പരമാവധി റീസൈക്കിൾ ചെയ്യുക എന്നതാണ് ഏറ്റവും അനുയോജ്യമായ വഴികളിൽ ഒന്ന്. നിങ്ങളുടെ പഴയ കമ്പ്യൂട്ടറോ ഫോണോ റീസൈക്ലിങ്ങിനായി അയയ്‌ക്കുമ്പോൾ, അതിലെ ഒന്നിൽ കൂടുതൽ പാർട്ടുകൾ വേർ തിരിച്ച് പുതിയ ഉപകരണങ്ങളുടെ മാനുഫാക്ചറിങിന് ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്, ഫെറസ് ലോഹങ്ങൾ, കൊബാൾട്ട്, സ്വർണം എന്നിവയൊക്കെ ഇങ്ങനെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നുണ്ട്. പല ബ്രാൻഡുകളും എൻഡ് ഓഫ് ലൈഫ് പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇതും റീസൈക്ളിങ് എഫർട്ടിനെ സഹായിക്കുന്നു.

ലെനോവോ

ഉദാഹരണത്തിന്, ലെനോവോയുടെ പ്രൊഡക്റ്റ് എൻഡ് ഓഫ് ലൈഫ് മാനേജ്മെന്റ് പ്രോഗ്രാമുകൾ നോക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞ 20 ഓളം ഡിവൈസുകൾ ഇത്തരത്തിൽ തിരിച്ചെടുക്കാൻ ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നു. വലിയ ഓർഗണൈസേഷനുകൾക്ക് മാത്രമല്ല, ചെറുകിട ബിസിനസുകൾക്കും വ്യക്തികൾക്കും ഈ പ്രോഗ്രാമിൽ പങ്കാളികൾ ആകാൻ കഴിയും. ലെനോവോയുടെ ലൈസൻസ്ഡ് പാർട്ണേഴ്സ് വഴിയായിരിയ്ക്കും എൻഡ് ഓഫ് ലൈഫ് ഡിവൈസുകൾ തിരിച്ചെടുക്കുന്നത്.

വിൻഡോസ് 11 പിസിയിൽ സ്ക്രീൻഷോട്ട് എടുക്കാനുള്ള വഴികൾവിൻഡോസ് 11 പിസിയിൽ സ്ക്രീൻഷോട്ട് എടുക്കാനുള്ള വഴികൾ

സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ

സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ

സെക്കൻഡ് ഹാൻഡ് ഡിവൈസുകളുടെ ഉപയോഗവും ഇത്തരത്തിൽ പരിഗണിക്കേണ്ട ഓപ്ഷനുകളിൽ ഒന്നാണ്. സെക്കൻഡ് ഹാൻഡ് ഡിവൈസുകളിൽ വിശ്വാസം ഇല്ലാത്തവരും നമ്മുക്കിടയിൽ ഉണ്ട്. സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ നല്ലത് അല്ലെന്ന ചിന്തയോട് ലെനോവോ പോലെയുള്ള ബ്രാൻഡുകൾ വിയോജിക്കുകയാണ്. കൊള്ളില്ലെന്ന് കരുതി നാം നിരസിക്കുന്ന പഴയ ഡിവൈസുകൾ പ്രൊഫഷണൽ രീതികളിൽ വീണ്ടെടുത്താണ് ലെനോവോ റീ സൈക്കിൾ ചെയ്യുന്നത്. ഇത് പുതിയ ഡിവൈസുകളുടെ നിർമാണത്തിനും ഉപയോഗിക്കുന്നു.

റീ സൈക്കിൾ

"2025-ഓടെ, ലെനോവോയുടെ 100 ശതമാനം പേഴ്സണൽ കമ്പ്യൂട്ടറുകളിലും റീ സൈക്കിൾ ചെയ്ത ഘടകങ്ങൾ ഉപയോഗിച്ചിരിക്കും. പുതിയ ഡിവൈസുകളുടെ നിർമാണത്തിൽ റീ സൈക്കിൾ ചെയ്ത 300 ദശലക്ഷം പൗണ്ട് (136 ദശലക്ഷം കിലോഗ്രാം) പ്ലാസ്റ്റിക് ഭാഗങ്ങൾ ഉപയോഗിക്കും. റീസൈക്കിൾ ചെയ്ത വസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ വർധിച്ച് വരുന്ന ഡിമാൻഡ്, ഈ മെറ്റീരിയലുകളുടെ മൂല്യവും വിപണിയും വളരുവാനും കാരണം ആകുന്നു." ലെനോവോ അവകാശപ്പെടുന്നു.

ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാൻ വളരെ എളുപ്പംആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാൻ വളരെ എളുപ്പം

ഹരിത സംരംഭങ്ങളിലൂടെ ഇ മാലിന്യം തടയാം

ഹരിത സംരംഭങ്ങളിലൂടെ ഇ മാലിന്യം തടയാം

അത്തരം ഗ്രീൻ പ്ലാനുകൾ ലെനോവോയിൽ മാത്രം ഒതുങ്ങുന്നില്ല. മറ്റ് നിരവധി ടെക് കമ്പനികളും തങ്ങളുടെ സംരഭങ്ങൾ കൂടുതൽ പരിസ്ഥിതി സൌഹൃദമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ്. ഉദാഹരണത്തിന്, ആപ്പിൾ ഇപ്പോൾ അതിന്റെ ഐഫോൺ ബോക്സുകളിൽ നിന്ന് ചാർജിങ് അഡാപ്റ്ററുകൾ നീക്കം ചെയ്യാൻ തുടങ്ങിയിരിക്കുന്നു, സാംസങും ഈ മാതൃക പിന്തുടരുന്നു. ഇ മാലിന്യം കുറയ്ക്കുന്നതിനും റീട്ടെയിൽ ബോക്‌സിന്റെ സൈസ് കുറയ്ക്കുന്നതിനും മറ്റും ഇത് സഹായിക്കുന്നു.

ആപ്പിൾ

ഇ-മാലിന്യങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സെൽഫ് റിപ്പയർ പ്രോഗ്രാമുകളും ആപ്പിൾ ആരംഭിച്ചിട്ടുണ്ട്. ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ സ്‌പെയർ പാർട്‌സും ഘടകങ്ങളും ലഭിക്കും. ഇത് ഉപയോക്താക്കൾക്ക് പണം ലാഭിക്കാനും ഇ മാലിന്യം നിയന്ത്രിക്കാനും സഹായിക്കുന്നു. അവരുടെ പഴയ ഫോണുകൾ കൂടുതൽ സമയം ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന് കാരണം.

എൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തുഎൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Best Mobiles in India

English summary
There are various devices available in the market depending on the financial capacity of the individual. Most of the devices that are released now only get support features like software update for a few years. This also prompts users to switch devices quickly. This is a little different when it comes to computers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X