Just In
- 3 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 5 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- News
'രാഹുൽ ഗാന്ധി രാജ്യത്തെ പ്രതീക്ഷയുടെ കിരണം', പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി
- Movies
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
500 Internal Server Error: ലോകം മുഴുവൻ കണ്ട ആ എറർ സന്ദേശം എവിടുന്ന് വന്നു; അറിയേണ്ടതെല്ലാം
ദിവസങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ ജൂൺ 20ന് ലോകമാകമാനമുള്ള നിരവധി വെബ്സൈറ്റുകളും ആപ്പുകളും ഒക്കെ അൽപ്പ സമയത്തേക്ക് പണി മുടക്കിയിരുന്നു. കണ്ടന്റ് ഡെലിവെറി നെറ്റ്വർക്ക് ( സിഡിഎൻ ) സേവനം ആയ ക്ലൌഡ്ഫ്ലെയറിന്റെ പ്രവർത്തനം നിലച്ചതാണ് തകരാറിന് കാരണം. പ്രശ്നത്തിലായ വെബ്സൈറ്റുകളിൽ ഡിസ്കോർഡ്, സെറോദാ, കാൻവ, നോർഡ് വിപിഎൻ എന്നിവയെല്ലാം ഉൾപ്പെടുന്നു ( 500 Internal Server Error ).

"500 ഇന്റേണൽ സെർവർ എറർ" എന്ന മെസേജ് ആയിരുന്നു പ്രവർത്തനം തടസപ്പെട്ട വെബ്സൈറ്റുകളിൽ കാണിച്ചിരുന്നത്. ക്ലൌഡ്ഫ്ലെയറിന്റെ ഇന്റേണൽ പ്രശ്നങ്ങളെ തുടർന്നാണ് സേവനം തടസപ്പെട്ടത്. 500 ഇന്റേണൽ സെർവർ എറർ എന്താണെന്ന് അറിയാൻ ഒരു കൌതുകം തോന്നുന്നുണ്ടോ? 500 ഇന്റേണൽ സെർവർ എറർ എന്താണെന്നും ഇങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ടാണെന്നും അറിയാൻ തുടർന്ന് വായിക്കുക.

500 Internal Server Error: എന്താണ് 500 ഇന്റേണൽ സെർവർ എറർ
സെർവർ പ്രശ്‌നങ്ങൾ നേരിടുമ്പോഴാണ് സാധാരണ ഇത്തരം സന്ദേശങ്ങൾ കാണാൻ കഴിയുക. എന്നാൽ സെർവർ പ്രശ്നങ്ങൾ നേരിടുന്നതിനുള്ള കാരണം കണ്ടെത്താൻ കഴിയാത്തപ്പോഴാണ് 500 ഇന്റേണൽ സെർവർ എറർ എന്ന മെസേജ് സ്ക്രീനിൽ വരുന്നത്. 500 എററിന് പ്രത്യേകിച്ച് ഒരു കാരണം പറയാൻ കഴിയില്ല. എങ്കിൽ തന്നെയും വളരെ സാധാരണയായി സംഭവിക്കുന്ന എച്ച്ടിടിപിഎസ് എററുകളിൽ ഒന്ന് കൂടിയാണിത്.

500 ഇന്റേണൽ സെർവർ എറർ വളരെ സാധാരണയായി സംഭവിക്കുന്നത് ആണെന്ന് അറിയാമല്ലോ. എന്നാൽ തന്നെയും ഈ എറർ പരിഹരിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. പ്രഥമ കാരണം 500 ഇന്റേണൽ സെർവർ എറർ വരുന്നതിനുള്ള കാരണം മനസിലാക്കാൻ ഉള്ള ബുദ്ധിമുട്ടാണ്. ഇതിനായി വെബ്സൈറ്റ് എഞ്ചിനീയർമാർ ഏറെ തല പുകയ്ക്കുകയും വേണം.

500 Internal Server Error: ജൂൺ 20ന് വെബ്‌സൈറ്റുകൾക്ക് എന്ത് സംഭവിച്ചു?
ജൂൺ 20ന് ക്ലൗഡ്ഫ്ലെയർ സേവനങ്ങൾ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളിൽ " 500 ഇന്റേണൽ സെർവർ എറർ " സ്ക്രീനുകൾ വന്നത്. പിന്നാലെ നിരവധി വൈബ്സൈറ്റുകളും ആപ്പുകളിലും എല്ലാം സമാന രീതിയിലുള്ള എറർ കാണിച്ചു. പിന്നാലെ സിഡിഎൻ തകരാറാണ് കാരണമെന്ന് സ്ഥിരീകരിച്ച് ക്ലൌഡ്ഫ്ലെയറിന്റെ ഔദ്യോഗിക പ്രസ്താവനയും വന്നു. സംഭവം കമ്പനിയുടെ നെറ്റ്വർക്കിലെ എല്ലാ ഡാറ്റ പ്ലാൻ സർവീസുകളെയും ബാധിച്ചതായി കമ്പനി വ്യക്തമാക്കി.

യൂസേഴ്സ് തകരാർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ക്ലൌഡ്ഫ്ലെയർ പ്രശ്നങ്ങൾ പരിഹരിച്ചു. "ഗുരുതരമായ പിഒ ഇൻസിഡന്റ്" എന്നാണ് തകരാറിനെ ക്ലൗഡ്ഫ്ലെയർ വിശേഷിപ്പിച്ചത്. പിഒ ഇൻസിഡന്റ് മൂലം സെർവറുകൾ തകരാറിൽ ആയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കമ്പനി പറഞ്ഞു. യൂസേഴ്സ് ചില ജോലികൾ ചെയ്യുമ്പോഴാണ് പിഒ ഇൻസിഡന്റ് തടസം സൃഷ്ടിക്കുന്നത്.

സിഡിഎൻ എന്നാൽ എന്ത്?
സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവെറി നെറ്റ്വർക്ക് വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന ഒരു കൂട്ടം സെർവറുകൾ ആണ്. ഒരു ഒറിജിൻ സെർവറിൽ നിന്നും ലോകം എമ്പാടുമുള്ള സെർവറുകളിലേക്ക് കണ്ടന്റ് വിതരണം ചെയ്യുകയാണ് സിഡിഎന്റെ ധർമം. ഒരു സിഡിഎൻ കണ്ടന്റ് വേഗത്തിൽ വിതരണം ചെയ്യുന്നതിനായി ഉപയോക്താവിന് അടുത്തുള്ള ഒരു സെർവറിൽ കാഷെ ചെയ്‌ത കണ്ടന്റ് ആക്സസ് ചെയ്യുന്നു.

500 ഇന്റേണൽ സെർവർ എറർ കാണിക്കുമ്പോൾ എന്ത് ചെയ്യണം
നിങ്ങൾ സന്ദർശിക്കുന്ന ഒരു വെബ്‌സൈറ്റിൽ ഈ എറർ കാണുകയാണെങ്കിൽ നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സെർവർ എൻഡിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് യൂസ് ചെയ്യുന്നവർക്ക് പരിഹരിക്കാൻ കഴിയുന്നവയല്ല. ഇതിനായി ക്ലൗഡ്ഫ്ലെയറിനെപ്പോലെയുള്ള കണ്ടന്റ് ഡെലിവറി സർവീസുകൾക്ക് പ്രത്യേകം ടീമുകൾ തന്നെ ഉണ്ടാകും.

എന്നാൽ ചില സമയത്ത് യൂസർ എൻഡിൽ നിന്നും അതായത് ഉപയോക്താവിന്റെ സൈഡിൽ നിന്നുള്ള പിഴവുകൾ കാരണവും 500 ഇന്റേണൽ സെർവർ എറർ കാണാൻ കഴിയും. ഇത്തരം സാഹചര്യങ്ങളിൽ പ്രശ്നം പരിഹരിക്കേണ്ടത് നമ്മുടെ വശത്ത് നിന്നുമാണ്. സാധാരണ ഗതിയിൽ സന്ദർശിക്കുന്ന വെബ്സൈറ്റ് ഒന്ന് റിഫ്രഷ് ചെയ്യുകയോ ബ്രൌസർ കാഷെ ഡിലീറ്റ് ചെയ്താലോ യൂസർ എൻഡിലെ പ്രശ്നങ്ങൾ മാറാറുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470