Home
Miscellaneous

പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ അനുവദിക്കാത്തതിന് കാരണം ഈ കെട്ടുകഥ മാത്രം !!

By Shafik

പെട്രോൾ പമ്പുകളിൽ കയറുമ്പോൾ നമ്മൾ സ്ഥിരമായി കാണാറുള്ള ഒരു ബോർഡ് ആണല്ലോ മൊബൈൽ ഫോണുകൾ പെട്രോൾ പാമ്പിനുള്ളിൽ ഉപയോഗിക്കാൻ പാടില്ല എന്നത്. നമ്മളിൽ പലരും പ്രശ്നങ്ങളുണ്ടാകേണ്ട എന്നും കരുതി അത് അനുസരിക്കാറുമുണ്ട്. എന്തന്നാൽ എന്തൊകൊണ്ടാണ് ഇത്തരത്തിൽ ഒരു നിയമം പെട്രോൾ പമ്പുകളിൽ കൊണ്ടുവന്നത് എന്നാലോചിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള ഉത്തരമാണ് ഇവിടെ പറയാൻ പോകുന്നത്.

പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ അനുവദിക്കാത്തതിന് കാരണം ഈ കെട്ടുകഥ!!

ഒരു തെറ്റിധാരണ മാത്രം

ഒരു തെറ്റിധാരണ മാത്രം

ആദ്യമേ പറയട്ടെ, ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്. അല്ലെങ്കിൽ ആ രീതിയിൽ വരുത്തിത്തീർത്ത ഒന്നാണ്. അതിന് കാരണം പറയും മുമ്പ് എന്തുകൊണ്ടാണ് ഈ രീതിയിൽ പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന തെറ്റിധാരണ വന്നത് എന്ന് നോക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ഉത്ഭവിക്കുന്ന ഇലക്ട്രോമാഗ്നറ്റിക്ക് റേഡിയേഷൻ ഏതെങ്കിലും വിധത്തിൽ ഒരു തീ ഉണ്ടാക്കുന്നതിന് കാരണമായേക്കും എന്ന ധാരണയാണ് ഇതിന് പിന്നിൽ.

ഇതിന് പിന്നിൽ നടന്ന ഒരു സംഭവം

ഇതിന് പിന്നിൽ നടന്ന ഒരു സംഭവം

2000ത്തിന്റെ തുടക്കത്തിലാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന രീതിയിൽ ഒരു നിയമമെന്നോണം ലോകമൊട്ടുക്കും വന്നുതുടങ്ങിയത്. ഇതിന് കാരണമായതോ ഇൻഡോനേഷ്യയിൽ 1999ൽ നടന്ന ഒരു സംഭവവും. അവിടെ ഒരു പെട്രോൾ പമ്പിൽ തീപിടിത്തം ഉണ്ടായ സമയത്ത് അടുത്തുണ്ടായിരുന്ന ഒരു കാർ ഡ്രൈവർ പറയുകയുണ്ടായി, താൻ തന്റെ ഫോൺ കാറിൽ ഉപയൊഗിച്ചിരുന്നു, ഇത് കാരണമാണ് പെട്രോൾ പമ്പിന് തീപിടിച്ചത് എന്ന്.

എന്നാൽ പ്രത്യക്ഷത്തിലും പരോക്ഷമായും യാതൊരു വിധ തെളിവുകളും
ഈ വാദത്തെ ന്യായീകരിക്കുന്നതായി ഉണ്ടായിരുന്നില്ല. എന്തായാലും ഈ സംഭവം നടന്നതോടെ ഒട്ടനവധി വ്യാജപ്രചാരണങ്ങൾ, സ്വാഭാവികമായും ആളുകളുടെ പേടി കാരണം ലോകമൊട്ടുക്കും പരക്കുകയുണ്ടായി. അത് പതിയെ ഇന്ന് നമ്മൾ കാണുന്ന ഈ നിയമത്തിലേക്കുള്ള കാരണമായി തീരുകയും ചെയ്തു.

 

പഠനങ്ങൾ പറയുന്നത്

പഠനങ്ങൾ പറയുന്നത്

എന്നാൽ വാസ്തവം എന്തെന്നുവെച്ചാൽ ഈ വിഷയത്തിൽ നടത്തിയ ഒരു പഠനപ്രകാരം 1994 മുതൽ 2005 വരെയുള്ള കാലയളവിലായി നടന്ന 243 പെട്രോൾ പമ്പ് തീപിടിത്തങ്ങളുടെ ചരിത്രം പരിശോധിച്ചപ്പോൾ അതിൽ ഒന്നുപോലും പമ്പിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ല. അതുമാത്രമല്ല, ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് ഒരു പമ്പ് പോലും തീപിടിച്ചു എന്നത് അധികമായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടുമില്ല.

മറ്റു കാരണങ്ങൾ

മറ്റു കാരണങ്ങൾ

അപ്പോൾ പറഞ്ഞുവന്നത് ഇങ്ങനെയൊരു മിഥ്യാ ധാരണയിൽ നിന്നുമാണ് ഇങ്ങനെ ഒരു നിയമം പെട്രോൾ പമ്പുകളിൽ കൊണ്ടുവന്നത് എന്നാണ്. എന്നാൽ ഇതിൽ മനസ്സിലാക്കേണ്ട കാര്യം മൊബൈൽ ഫോണുകളിൽ നിന്നും വരുന്ന ചെറിയ തോതിലുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ഗ്യാസോലൈൻ തീപിടിപ്പിക്കാൻ മാത്രം ശക്തിയില്ല എന്നത് തന്നെയാണ്. എന്നാൽ മൊബൈൽ ഫോണുകൾ തീപിടിത്തത്തിന് കാരണമാകാറുണ്ടല്ലോ എന്ന ചിന്ത വന്നേക്കാം. അങ്ങനെ സംഭവിച്ച സമയങ്ങളിലെല്ലാം ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചു കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമാണുണ്ടായത്.

എന്നിട്ടും എന്തുകൊണ്ട്

എന്നിട്ടും എന്തുകൊണ്ട്

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിട്ടും എന്തുകൊണ്ട് ആളുകൾ പമ്പുകളിൽ പെട്രോൾ പമ്പുകളിൽ ഈ ബോർഡുകൾ വെക്കുന്നു? ഒന്നുകിൽ ഭയമായിരിക്കാം. ആയിരിക്കാം എന്നല്ല. അത് തന്നെ കാരണം. എന്തെങ്കിലും കാരണവശാൽ മൊബൈൽ ഫോൺ റേഡിയേഷൻ കാരണമായി ഒരു തീപ്പൊരിയെങ്കിലും പരന്നാലോ എന്ന ചിന്തയാണ് പലരെയും ഇത്തരത്തിൽ ഒരു ബോർഡ് പെട്രോൾ പമ്പുകളിൽ വെക്കുന്നതിന് കാരണമാകുന്നത്.

Best Mobiles in India

English summary
Why are mobile phones not allowed in petrol pumps?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X