കാറില്‍ എന്തു കൊണ്ട് ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല?

Written By:

ഒട്ടേറെ സവിശേഷതകളുളള ഫോണാണ് ആപ്പിള്‍ ഐഫോണ്‍. അതു പോലെ തന്നെ വിലയും. ഏറ്റവും അവസാനമായി വിപണിയില്‍ ഇറങ്ങിയ ഫോണാണ് ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ X. ഒരു ലക്ഷത്തിന്‍ മേലാണ് ഐഫോണ്‍ Xന്റെ വില.

ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി മാറ്റി: അറിയേണ്ടതെല്ലാം!

കാറില്‍ എന്തു കൊണ്ട് ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല?

ഏതൊരു സ്മാര്‍ട്ട്‌ഫോണായാലും അതിന്റെ പ്രധാന ഘടകം അതിലെ ബാറ്ററിയാണ്. നിങ്ങള്‍ ഒരു നീണ്ട യാത്രയ്ക്ക് പുറപ്പടുമ്പോള്‍ യാത്ര മധ്യേ ചിലപ്പോള്‍ അധിക നേരം കാറില്‍ ചിലവഴിക്കേണ്ടി വന്നേക്കാം. ആ സമയം ഏറ്റവും നിരാശജനകമായ സംഭവം നിങ്ങളുടെ ഫോണില്‍ ബാറ്ററി കുറവാണ് എന്നതാണ്. ഐഫോണിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ബാധകമാണ്.

ഈ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ചെയ്യുന്നത്, കാറിന്റെ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ ലൈറ്റര്‍ പോര്‍ട്ടു വഴി ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകുന്നു. കാറിലൂടെ നിങ്ങള്‍ ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കണം. ഇത് ഐഫോണ്‍ ബാറ്ററിയുടെ നാശത്തിന് ഇടയാകും.

കാറിലൂടെ നിങ്ങള്‍ ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പതിവിലും സമയം എടുത്തേക്കാം, ഇത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. കാരണം, നിങ്ങളുടെ കാറിലെ യുഎസ്ബി പോര്‍ട്ട് ഫോണിന് ആവശ്യമുളള വൈദ്യുതി നല്‍കുന്നില്ല. കൂടാതെ ഫോണിന്റെ ബാറ്ററി പെട്ടന്നു തന്നെ കഴിയുകയും ചെയ്യുന്നു.

80എംപി ക്യാമറയുമായി കിടിലന്‍ ഫോണ്‍ എത്തി !

നിങ്ങളുടെ ഫോണ്‍ കാറിലൂടെ ചാര്‍ജ്ജ് ചെയ്യുന്നത് കാറിന്റെ ബാറ്ററിക്കും വളരെ ഹാനീകരമാണ്. എന്നാല്‍ പുതിയ കാറുകളില്‍ ഇതൊരു പ്രശനമാകില്ല. എന്നിരുന്നാലും കാറിന്റെ യുഎസ്ബി പോര്‍ട്ട് വഴി ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കാറിന്റെ ബാറ്ററിയേയും ഫോണിന്റെ ബാറ്ററിയേയും ഒരു പോലെ ബാധിക്കും.

കുറഞ്ഞ ബാറ്ററി പ്രശ്‌നം ഒഴിവാക്കാന്‍ മികച്ച പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാം. ഇത് വാള്‍ചാര്‍ജ്ജറുകളില്‍ നിന്നും നല്‍കുന്ന അതേ വൈദ്യുതി നല്‍കുന്നു.

അടുത്ത തവണ നിങ്ങള്‍ ട്രാഫിക്കിലായിരിക്കുമ്പോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ചില നുറുക്കുകള്‍ ഇതാ:

കാറില്‍ എന്തു കൊണ്ട് ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല?

1. കാറില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ഫോണിന് ഹാനീകരമാണ്.

2. കുറഞ്ഞ വൈദ്യുതി ഔട്ട്പുട്ട് പോര്‍ട്ട് ഉപയോഗിച്ചാല്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയും കേബിളും നാശമാകാന്‍ കാരണമാകുന്നു.

3. കൂടാതെ ഇത് കാറിന്റെ ബാറ്ററിയും വാര്‍ന്നെടുക്കാന്‍ ഇടയാകുന്നു.

4. ഒരു പോര്‍ട്ടബിള്‍ ചാര്‍ജ്ജര്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ വീടെത്തുന്നതു വരെ കാത്തിരിക്കുകയോ ചെയ്യാം.

English summary
If you are planning a long road trip or end up spending your entire day in a car due to traffic, the most frustrating scenario could be a phone with low battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot