ലോക പാസ് വേഡ് ദിനം; ഹാക്കര്‍മാരില്‍ നിന്നും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള വഴികൾ

|

മെയ് രണ്ട് ലോക പാസ് വേഡ് ദിനമായിരുന്നു. നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കാന്‍ ഏറ്റവും ഉചിതമായ സമയം. അഥവാ സുരക്ഷിതമല്ലെന്നു തോന്നിയാല്‍ സുരക്ഷിതമാക്കേണ്ട സമയം. ഇതിനെല്ലാമുപരി ഓണ്‍ലൈനില്‍ ഒട്ടനേകം ചതിക്കുഴികളുണ്ടെന്ന തിരിച്ചറിയലും ഉണ്ടാകണം.

 
ലോക പാസ് വേഡ് ദിനം; ഹാക്കര്‍മാരില്‍ നിന്നും നിങ്ങളുടെ അക്കൗണ്ട് സുരക്ഷ

ഓണ്‍ലൈനിലൂടെ പേമെന്റ് നടത്തുമ്പോഴും മറ്റും ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. ഏതൊരു സൈബര്‍ സെക്യൂരിറ്റി സംവിധാനവും മനുഷ്യഉപയോഗത്തിന് അധീതമല്ല. ഗൂഗിളിന് ഇതിനായി ചില ടിപ്പുകളുണ്ട്. ഓണ്‍ലൈന് ഉപയോഗം സുരക്ഷിതമാക്കുന്നതിനുള്ള ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ എഴുത്തിലൂടെ.

പാസ് വേഡ് റീയൂസ്

പാസ് വേഡ് റീയൂസ്

ഓണ്‍ലൈന്‍ ബാങ്കിംഗില്‍ ഇന്ന് കണ്ടുവരുന്ന ചില പ്രവണതകളിലൊന്നാണ് പാസ് വേഡ് റീയൂസ് എന്നത്. പാസ് വേഡ് മറക്കാതിരിക്കാന്‍ പഴയത് വീണ്ടും ഉപയോഗിക്കുന്ന രീതിയാണിത്. ഹാക്കര്‍മാര്‍ക്ക് ഏറെ എളുപ്പമാണ് ഇത്തരം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍.

പാസ് വേഡ് മാനേജര്‍ ഉപയോഗിക്കുക

പാസ് വേഡ് മാനേജര്‍ ഉപയോഗിക്കുക

ഏതെങ്കിലുമൊരു സാഹചര്യത്തില്‍ മറന്നുപോകുന്ന പാസ് വേഡാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അവ മറന്നുപോകാതിരിക്കാന്‍ പാസ് വേഡ് മാനേജര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. സ്‌ട്രോംങ് പാസ് വേഡ് ഓണ്‍ലൈന്‍ അക്കൗണ്ടില്‍ ഉപയോഗിച്ചിട്ട് അവ സുരക്ഷിതമായി പാസ് വേഡ് മാനേജറില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

പാസ് ഫ്രേസ് ഉപയോഗിക്കുക
 

പാസ് ഫ്രേസ് ഉപയോഗിക്കുക

മുന്‍പെല്ലാം എട്ടക്കമുള്ള മിക്‌സഡ് അക്ഷരങ്ങള്‍ പാസ് വേഡായി ഉപയോഗിക്കുക എന്നതായിരുന്നു ഓണ്‍ലൈന്‍ ബാങ്കിംഗിന്റെ രീതി. എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ കണ്ടെത്തല്‍. കാരണം ഏറ്റവും വേഗം ഹാക്ക് ചെയ്യപ്പെടുന്നത് എട്ടക്ക പാസ് വേഡുകളാണ്. അതിനാല്‍ത്തന്നെ പാസ് ഫ്രേസുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഉദ്ദാഹരണത്തിന് prettypurplebuttercups എന്ന രീതിയിലുള്ള പാസ് വേഡുകള്‍ ഹാക്ക് ചെയ്യാന്‍ ഏറെ പ്രയാസപ്പെടും.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍

ഓണ്‍ലൈന്‍ഓണ്‍ലൈന്‍

ഫിസിക്കല്‍ കീ ഉപയോഗിക്കുന്നത് നല്ലത്

ഫിസിക്കല്‍ കീ ഉപയോഗിക്കുന്നത് നല്ലത്

എല്ലാ 2FA സിസ്റ്റത്തിന്റെയും മാതാവായി അറിയപ്പെടുന്നത് ഫിസിക്കല്‍ ഉപയോഗമാണ്. ഓ.റ്റി.പി എസ്.എം.എസ് വഴി ഉപയോഗിക്കുന്ന രീതിയാണിത്. ഡിജിറ്റര്‍ കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുന്നതിനു തുല്യമാണിത്. ഇതിനെല്ലാമുപരി എത്ര മൂല്യവത്തായ പാസ് വേഡാണെങ്കിലും ഒരുകാര്യം മനസിലാക്കുക. അശ്രദ്ധയിലൂടെയാണ് കൂടുതല്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നത്. അതിനാല്‍ ഓണ്‍ലൈന്‍ ഉപയോഗം വളരെ കരുതലോടെ വേണം നടത്താന്‍.

Best Mobiles in India

Read more about:
English summary
World Password Day: 5 Ways To Make Sure Your Accounts Are Protected From Hackers Online

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X