25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ

|

അത്യാവശ്യം വലിയ സ്ക്രീനുള്ള സ്മാർട്ട് ടിവികളാണ് നാം എപ്പോഴും വാങ്ങാൻ ആഗ്രഹിക്കുന്നത്. എന്നാൽ അധികം പണം ചിലവഴിക്കാനുള്ള മടി വലിയ ടിവികൾ വാങ്ങുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കാറും ഉണ്ട്. എന്നാൽ അധികം പണം ചിലവഴിക്കാതെ വലിയ സ്ക്രീനുകൾ ഉള്ള സ്മാർട്ട് ടിവികൾ സ്വന്തമാക്കാൻ കഴിയും. വെറും 25,000 രൂപയിൽ താഴെ വില വരുന്ന 40 ഇഞ്ച്, 43 ഇഞ്ച് സ്മാർട്ട് ടിവികൾ ആമസോണിൽ ലഭിക്കും. ഒരു സ്മാർട്ട് ടിവിയിൽ അവശ്യം വേണ്ട എല്ലാ ഫീച്ചറുകളും ഈ ടിവികൾ ഓഫർ ചെയ്യുന്നു. 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച വലിയ സ്ക്രീൻ ടിവികൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

ആമസോൺ ബേസിക്സ് 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി

ആമസോൺ ബേസിക്സ് 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി

ആമസോൺ ബേസിക്സ് 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി 23,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് ആമസോണിൽ നിന്നുള്ള ഈ സ്മാർട്ട് ടിവി അവതരിപ്പിക്കുന്നത്. വൈഡ് വ്യൂവിങ് ആംഗിളുകളും ആമസോൺ ബേസിക്സ് 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി ഓഫർ ചെയ്യുന്നു. രണ്ട് എച്ച്ഡിഎംഐ പോർട്ടുകളും 20 വാട്ട് സ്പീക്കറുകളുമായാണ് ഈ ടിവി വരുന്നത്. സ്‌മാർട്ട് ടിവി ഫയർ ടിവി ഒഎസിലാണ് പ്രവർത്തിക്കുന്നത്. അലക്‌സയ്‌ക്കുള്ള ഇൻ ബിൽറ്റ് സപ്പോർട്ടും ടിവിയിൽ ലഭ്യമാണ്.

വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംവാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

റെഡ്മി 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി
 

റെഡ്മി 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

റെഡ്മി 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി ആമസോണിൽ നിന്നും 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആൻഡ്രോയിഡ് ടിവി 11 ഒഎസിലാണ് റെഡ്മി 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി പ്രവർത്തിക്കുന്നത്. ബിൽറ്റ് ഇൻ ക്രോം കാസ്റ്റ് സപ്പോർട്ടും ലഭ്യമാണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 43 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലെയാണ് ഈ റെഡ്മി സ്‌മാർട്ട് ടിവിക്ക് ഉള്ളത്. റെഡ്മി സ്മാർട്ട് എൽഇഡി ടിവിയിൽ 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി

ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി

ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 19,990 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ടിസിഎൽ സ്മാർട്ട് ടിവി 20 വാട്ട് സ്പീക്കറുകൾക്കൊപ്പം വരുന്നു. കൂടാതെ 2 എച്ച്ഡിഎംഐ പോർട്ടുകളും ടിസിഎൽ സ്മാർട്ട് ടിവി പായ്ക്ക് ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ടിസിഎൽ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. ഡ്യുവൽ കോർ പ്രൊസസറാണ് ഈ ടിവിയിൽ ഉള്ളത്. സ്ലിം ആയിട്ടുള്ള ഡിസൈനും വോയിസ് സെർച്ച് ഫങ്ഷണാലിറ്റിയും ടിസിഎൽ സ്മാർട്ട് ടിവിയിൽ ലഭ്യമാണ്.

റിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടംറിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടം

എംഐ 40 ഇഞ്ച് ഹൊറൈസൺ എഡിഷൻ ഫുൾ എച്ച്‌ഡി ആൻഡ്രോയിഡ് എൽഇഡി

എംഐ 40 ഇഞ്ച് ഹൊറൈസൺ എഡിഷൻ ഫുൾ എച്ച്‌ഡി ആൻഡ്രോയിഡ് എൽഇഡി

എംഐ 40 ഇഞ്ച് ഹൊറൈസൺ എഡിഷൻ ഫുൾ എച്ച്‌ഡി ആൻഡ്രോയിഡ് എൽഇഡി ടിവി 22,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. എംഐയിൽ നിന്നുള്ള ഈ 40 ഇഞ്ച് സ്മാർട്ട് ടിവി 1920 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 3 എച്ച്‌ഡിഎംഐ പോർട്ടുകളോടെ വരുന്ന സ്മാർട്ട് ടിവി ആൻഡ്രോയിഡ് ടിവി 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ടെലിവിഷൻ ബിൽറ്റ് ഇൻ വൈഫൈ പിന്തുണയോടെ വരുന്നു കൂടാതെ 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു.

കൊഡാക്ക് 40 ഇഞ്ച് ഫുൾ എച്ച്‌ഡി ആൻഡ്രോയിഡ് എൽഇഡി ടിവി

കൊഡാക്ക് 40 ഇഞ്ച് ഫുൾ എച്ച്‌ഡി ആൻഡ്രോയിഡ് എൽഇഡി ടിവി

കൊഡാക്ക് 40 ഇഞ്ച് ഫുൾ എച്ച്‌ഡി ആൻഡ്രോയിഡ് എൽഇഡി ടിവിയ്ക്ക് വെറും 16,999 രൂപയാണ് വില വരുന്നത്. കൊഡാക്കിൽ നിന്നുള്ള ഈ ആൻഡ്രോയിഡ് ടിവിയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഫുൾ എച്ച്ഡി ഡിസ്പ്ലെ നൽകിയിരിക്കുന്നു. ഈ സ്മാർട്ട് ടിവി 3 എച്ച്ഡിഎംഐ പോർട്ടുകളും 24 വാട്ട് ശക്തിയുള്ള സ്പീക്കറുകളും ഓഫർ ചെയ്യുന്നു. സ്‌മാർട്ട് ടിവി വോയ്‌സ് സെർച്ച് ഫങ്ഷണാലിറ്റിയും ഗൂഗിൾ പ്ലേ സ്റ്റോർ സപ്പോർട്ടും ഓഫർ ചെയ്യുന്നുണ്ട്. സ്ലിമ്മും സ്റ്റൈലിഷുമായ ഡിസൈനിലാണ് കൊഡാക്ക് 40 ഇഞ്ച് ഫുൾ എച്ച്‌ഡി ആൻഡ്രോയിഡ് എൽഇഡി ടിവി വരുന്നത്.

പിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെപിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെ

ഐഫാൽക്കൺ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി

ഐഫാൽക്കൺ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി

ഐഫാൽക്കൺ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 23,990 രൂപയ്ക്ക് ലഭ്യമാണ്. ഐഫാൽക്കണിന്റെ ഈ 43 ഇഞ്ച് സ്മാർട്ട് ടിവി 3840 x 2160 പിക്സൽ റെസല്യൂഷനോട് കൂടിയ 4കെ അൾട്രാ എച്ച്ഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ഡോൾബി ഓഡിയോ ട്യൂൺ ചെയ്ത 2 എച്ച്ഡിഎംഐ പോർട്ടുകളും 24 വാട്ട് സ്പീക്കറുകളുമായിട്ടാണ് ഐഫാൽക്കൺ സ്മാർട്ട് ടിവി വരുന്നത്. ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഐഫാൽക്കൺ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി പ്രവർത്തിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും ഈ സ്മാർട്ട് ടിവിയിൽ ലഭ്യമാണ്.

സാൻസൂയീ 40 ഇഞ്ച് ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി

സാൻസൂയീ 40 ഇഞ്ച് ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി

സാൻസൂയീ 40 ഇഞ്ച് ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവിയ്ക്ക് 24,899 രൂപയാണ് വില വരുന്നത്. സാൻസൂയീ സ്മാർട്ട് ടിവി ഫുൾ എച്ച്‌ഡി ഡിസ്‌പ്ലെയും 2 എച്ച്‌ഡിഎംഐ പോർട്ടുകളും ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാൻസൂയീ 40 ഇഞ്ച് ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവിയിൽ സ്‌മാർട്ട് ടിവി ഡോൾബി ഓഡിയോ സപ്പോർട്ട് ലഭ്യമാണ്. ടെലിവിഷൻ ബിൽറ്റ് ഇൻ ക്രോംകാസ്റ്റുമായി വരുന്നു. ക്വാഡ് കോർ പ്രോസസറാണ് സാൻസൂയീ സ്മാർട്ട് ടിവി ഓഫർ ചെയ്യുന്നത്. ഈ ടിവി 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു.

കാശ് മുടക്കി സ്വന്തമാക്കാം ഈ അടിപൊളി പ്രീമിയം സ്മാർട്ട് വാച്ചുകൾകാശ് മുടക്കി സ്വന്തമാക്കാം ഈ അടിപൊളി പ്രീമിയം സ്മാർട്ട് വാച്ചുകൾ

Best Mobiles in India

English summary
Essentially we always want to buy smart TVs with big screen. But the reluctance to spend more money often pulls us back from buying bigger TVs. But you can buy smart TVs with big screens without spending much money. The 40 inch and 43 inch smart TVs are available on Amazon for just under Rs 25,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X