ഷവോമി ഇന്ത്യയില്‍ കൂടുതല്‍ പുതിയ മീ ടിവി സീരീസുമായി

Posted By: Samuel P Mohan

ഷവോമി എന്ന ചൈനീസ് കമ്പനി സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല, ടെലിവിഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കമ്പനി ആദ്യമായി ടെലിവഷന്‍ ലൈനുകള്‍ കൊണ്ടു വരുന്നത് മി ടിവി 4 ആണ്. ഷവോമിയുടെ 50 ഇഞ്ച് മീ ടിവി 4എ ചൈനീസ് വിപണിയില്‍ എത്തിച്ചത് ഇൗയിടെയാണ്. 4എ റേഞ്ചിലുളള ആറാമത്തെ മോഡലാണിത്. ഈ ടിവി 4കെ അള്‍ട്രാ എച്ച്ഡി റസൊല്യൂഷനുളള സ്മാര്‍ട്ട് ടിവിയാണ്.

ഷവോമി ഇന്ത്യയില്‍ കൂടുതല്‍ പുതിയ മീ ടിവി സീരീസുമായി

മീ ടിവി 4, UHD ടിവി ഈയിടെയാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. കൂടാതെ ഇത് വളരെ വില കുറവുമായിരുന്നു.

എന്നാല്‍ ജെയില്‍ കഴിഞ്ഞ രാത്രി പോസ്റ്റ് ചെയ്തിരുന്നു, ഇന്ത്യയിലേക്ക് വീണ്ടും ഒരു പുതിയതു വരുന്നു, ഇത് മെലിഞ്ഞതും വളരെ സ്മാര്‍ട്ടുമാണ്', എന്നായിരുന്നു. ഇതു പോലെ മറ്റൊരു പോസ്റ്റ് ഷവോമി ഇന്ത്യ പ്രോഡക്ട് മാനേജര്‍ സുദീപ് സഹുയും ചെയ്തിരുന്നു.

മീ ടിവി 4 ഇപ്പോള്‍ ഏറ്റവും വില കുറഞ്ഞ 55 ഇഞ്ച് 4കെ UHD സ്മാര്‍ട്ട് ടിവിയാണെന്ന് എല്ലാവര്‍ക്കും അറിയാം. മീ ടിവി 4എ സീരീസ് നാല് സ്‌ക്രീന്‍ വലുപ്പത്തിലാണ് കൂടാതെ AI അടിസ്ഥാന സ്പീച്ച് റെകഗ്നിഷനും ഉള്‍പ്പെടുന്നു. 55 ഇഞ്ച് 65 ഇഞ്ച് മോഡലുകള്‍ 4കെയില്‍ വരുന്നുണ്ട്. 43 ഇഞ്ച് 49 ഇഞ്ചും വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയില്‍ 43 ഇഞ്ച് മി ടിവി 4എയ്ക്ക് 2,000 രൂപയും, 49 ഇഞ്ചിന് 24,750 രൂപയുമാണ്. കഴിഞ്ഞ ജൂലൈയില്‍ 32 ഇഞ്ച് ചെറിയ സൈസ് ടിവി അവതരിപ്പിച്ചിരുന്നു, ഇതിന്റെ വില 11,300 രൂപയുമാണ്. മീ ടിവികള്‍ക്ക് ചൈനയിലെ സമാനമായ വിലയായിരിക്കും ഇന്ത്യയിലും, അതിനാല്‍ 30,000 രൂപയ്ക്കു താഴെയാകുമെന്നും പ്രതീക്ഷിക്കുന്നു.

ചാറ്റ്‌സിം 2-വിലൂടെ എങ്ങനെ ലോകത്ത് എവിടേയും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നേടാം?

മീ ടിവി 4സി ഇന്ത്യയിലും എത്തുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മീ ടിവി 4സി യുടെ അപ്‌ഡേറ്റാണ് 4എ. രണ്ട് വേരിയന്റുകളിലാണ് ടിവി എത്തുന്നത്. ഒന്ന് 43 ഇഞ്ച് ഫുള്‍ എച്ച്ഡി മോഡല്‍ വില 19,000 രൂപ മറ്റൊന്ന് 55 ഇഞ്ച് 4കെ മോഡല്‍ വില 27,200 രൂപ. 55 ഇഞ്ച് മീ ടിവി 4ന്റെ വില 39,999 രൂപയാണ്. മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വില കുറഞ്ഞതാണ്.

മീ ടിവി 4ന് വിസ്മയകരമായ പ്രതികരണമാണ് ഇന്ത്യയില്‍ നടന്നത്. രണ്ടു ഫ്‌ളാഷ് സെയിലിലും സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ വിറ്റു പോയിരുന്നു. മീ ടിവി 4ന്റെ അടുത്ത ഫ്‌ളാഷ് സെയില്‍ മാര്‍ച്ച് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ നടക്കും. അതും ഇതു പോലെ മികച്ച പ്രതികരണം കാഴ്ച വയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

English summary
Xiaomi may have just unveiled its Mi LED TV 4 in India but the company seems preparing for another TV series launch

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot