ഷവോമി 55 ഇഞ്ച് മീ ടിവി 4, അടുത്ത വില്‍പ്പന മാര്‍ച്ച് 6ന് ഉച്ച്ക്ക് 12 മണിക്ക്

Posted By: Samuel P Mohan

ഷവോമിയുടെ 55 ഇഞ്ച് മീ ടിവി 4ന്റെ രണ്ടാം വില്‍പ്പന ഇന്ത്യയില്‍ ആരംഭിക്കുന്നു. മീ ടിവിക്ക് ഇപ്പോള്‍ സ്‌റ്റോക്കില്ല. സെക്കന്‍ഡുകള്‍ക്കുളളിലാണ് മീ ടിവി 4യുടെ സ്‌റ്റോക്ക് ഫ്‌ളിപ്കാര്‍ട്ടിലും മീ ഓണ്‍ലൈനിലും കഴിഞ്ഞത്. വളരെ ആകര്‍ഷണമായ മീ ടിവി 4 39,999 രൂപയ്ക്കാണ് വിപണിയിലെത്തിയത്.

ഷവോമി 55 ഇഞ്ച് മീ ടിവി 4, അടുത്ത വില്‍പ്പന മാര്‍ച്ച് 6ന് ഉച്ച്ക്ക് 12

മാര്‍ച്ച് 6ന് ഉച്ചയ്ക്ക് 12 മണിക്കാണ് മീ ടിവിയുടെ വില്‍പ്പന ആരംഭിക്കുന്നത്. മീ ടിവിയുടെ ആദ്യ വില്‍പ്പന ഷവോമിയുടെ ഔദ്യോഗിക ഇ-സ്‌റ്റോറിലും മീ.കോമിലുമായിരുന്നു. ഫെബ്രുവരി 22നായിരുന്നു ആദ്യ വില്‍പന നടന്നത്. രണ്ടാം വില്‍പനയില്‍ എല്ലാ മീ ഹോമുകളിലും ലഭ്യമാണ്.

സൂചിപ്പിച്ചതു പോലെ ഫ്‌ളാഷ് സെയില്‍ ആയതിനാല്‍ പെട്ടന്നു തന്നെ സ്‌റ്റോക്ക് കഴിയുന്നതിനാലാണ് മീ ഹോമുകളിലും വില്‍പന നടക്കുന്നത്.

റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പമാണ് മീ ടിവി 4 ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 4.9 മില്ലിമീറ്റര്‍ മാത്രം കനമുളള 55 ഇഞ്ചാണ് ടിവിക്ക്. 4കെ ദൃശ്യമിഴിവിന് പുറമേ ഡോള്‍ബി, ഡിടിഎസ് ശബ്ദ സംവിധാനവും ഉണ്ട്. 10 സ്പീക്കറുകളുളള റെഡ്മി ബാറും ടിവിയ്‌ക്കൊപ്പം ഉണ്ടാകും. ഇതിനു പുറമേ രണ്ട് റിയര്‍ സ്പീക്കറുകളും ഒരു സബ് വൂഫറും കൂടിച്ചേരുമ്പോള്‍ മികച്ച ശബ്ദാനുഭവം നല്‍കുന്നു.

പുതിയ നോക്കിയ ഫോണുകളില്‍ ആകര്‍ഷകമായത് നോക്കിയ 8110 4ജി ഫോണ്‍, എന്തു കൊണ്ട്?

മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകളും രണ്ട് യുഎസ്ബി സ്ലോട്ടുകളും ഇതിനുണ്ട്. അംലോജിക് 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറാണ് ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 2ജിബി റാമും 8 ജിബി സ്‌റ്റോറേജുമാണ് മീ ടിവിയില്‍.

English summary
Mi TV4 will go on sale on March 6 at 12PM. The first sale of Mi TV 4 was scheduled for February 22, and according to Xiaomi the TV set went out of stock in just 10 seconds time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot