15,000 രൂപയില്‍ താഴെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 10 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകല്‍ പരിചയപ്പെടാം

|

അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ചിലര്‍ക്കിത് ഏറ്റവും അവശ്യമായ ഫീച്ചറാണെങ്കില്‍ ചിലര്‍ക്കിത് അഭിമാനപ്രശ്‌നമാണ്. എന്തിരുന്നാലും ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ അതിവേഗ ചൈര്‍ജിംഗ് എന്നത് ഏറ്റവും അവശ്യം വേണ്ട ഫീച്ചര്‍ തന്നെയാണ്.

15,000 രൂപയില്‍ താഴെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 10 സ്മാര്‍ട്ട

ചാര്‍ജിംഗിനിട്ട് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ച നിരവധി മോഡലുകളാണ് ഇന്ന് വിപണിയിലുള്ളത്. അതില്‍ 15,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണിവിടെ. തുടര്‍ന്നു വായിക്കൂ...

റിയല്‍മി 3 പ്രോ

റിയല്‍മി 3 പ്രോ

4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി മോഡലിന് 13,999 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റിയല്‍മി 3 പ്രാ. 6 ജി.ബി റാം വേരിയന്റിന് 16,999 രൂപയാണ് വില. വോക് 3 അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്‍പ്പെട്ട മോഡലാണിവ. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 16+5 മെഗാപിക്‌സല്‍ പിന്‍ ക്യാമറ 25 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവ ഈ മോഡലിലുണ്ട്.

ഷവോമി റെഡ്മി നോട്ട് 7 പ്രോ

ഷവോമി റെഡ്മി നോട്ട് 7 പ്രോ

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്തുള്ള മോഡലാണ് ഷവോമി റെഡ്മി നോട്ട് 7 പ്രോ. 14 ദിവസത്തെ ബാറ്ററി സ്റ്റാന്‍ഡ് ബൈ സമയം കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ച്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ഒക്ടാകോര്‍ പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. 48 മെഗാപിക്‌സലാണ് പിന്‍ ക്യാമറ കരുത്ത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 4 ജി.ബി റാം വേരിയന്റിന് 13,999 രൂപയും 6 ജി.ബി വേരിയന്റിന് 16,999 രൂപയുമാണ് വില.

സാംസംഗ് ഗ്യാലക്‌സി എം 30

സാംസംഗ് ഗ്യാലക്‌സി എം 30

സാംസംഗ് ഗ്യാലക്‌സി എം 30സാംസംഗ് ഗ്യാലക്‌സി എം 30

സാംസംഗ് ഗ്യാലക്‌സി എം20

സാംസംഗ് ഗ്യാലക്‌സി എം20

ശ്രേണിയിലെ സാംസംഗിന്റെ രണ്ടാമത്തെ മോഡലാണ് സാംസംഗ് ഗ്യാലക്‌സി എം20. 3 ജി.ബി റാം വേരിയന്റിന് 10,990 രൂപയും 4 ജി.ബി വേരിയന്റിന് 12,990 രൂപയുമാണ് വില. 5,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, എക്‌സിനോസ് 7904 ഒക്ടാകോര്‍ പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. പിന്നില്‍ 13+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറയും മുന്നില്‍ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്.

റെഡ്മി നോട്ട് 7

റെഡ്മി നോട്ട് 7

ഷവോമി റെഡ്മി നോട്ട് 7ന്റെ 3ജി.ബി റാം വേരിയന്റിന് 9,999 രൂപയും 4 ജി.ബി റാം വേരിയന്റിന് 11,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത് 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നുണ്ട്. പിന്നില്‍ 12+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളും മുന്നില്‍ 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്.

സാംസംഗ് ഗ്യാലക്‌സി എ20

സാംസംഗ് ഗ്യാലക്‌സി എ20

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്തുള്ള സാംസംഗ് ഗ്യാലക്‌സി എ20ക്ക് 11,490 രൂപയാണ് വിപണി വില. കൂട്ടിന് 15 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 6.4 ഇഞ്ച് എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍, ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ എന്നിവ സവിശേഷതകളാണ്. 13+5 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറയും 8 മൊഗിപക്‌സലിന്റെ മുന്‍ ക്യാമറയുമുണ്ട്.

റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 7 പ്രോയുടെ പഴയ തലമുറ മോഡലാണ് റെഡ്മി നോട്ട് 6 പ്രോ. 4 ജി.ബി റാം മോഡലിന് 11,999 രൂപയും 6 ജി.ബി റാം മോഡലിന് 13,999 രൂപയുമാണ് വില. 4,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്താണ് ഫോണിനുള്ളത്. അതിവേഗ ചാര്‍ജിംഗ് ഫീച്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. 12+5 മെഗാപിക്‌സലിന്റേതാണ് പിന്‍ ക്യാമറ. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 20+2 മെഗാപിക്‌സലിന്റെ ഇരട്ടക്യാമറ സംവിധാനമാണ്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1

ശ്രേണിയില്‍ ഉള്‍പ്പെട്ട സെന്‍ഫോണിന്റെ ഒരേയൊരു മോഡലാണിത്. 3 ജി.ബി റാം വേരിയന്റിന് 8,499 രൂപയും 4 ജി.ബി റാം വേരിയന്റിന് 10,499 രൂപയുമാണ് വില. 5,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. അതിവേഗ ചാര്‍ജിംഗ് ഫീച്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നു. 13+5 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഫോണിലുണ്ട്.

ഷവോമി എംഐ എ2

ഷവോമി എംഐ എ2

4ജി.ബി റാം വേരിയന്റിന് 12,490 രൂപയും 6 ജി.ബി റാം വേരിയന്റിന് 15,900 രൂപയുമാണ് വില. 3,010 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. കൂട്ടിന് ക്വിക്ക് ചാര്‍ജിംഗ് 4.0 ഫീച്ചറുമുണ്ട്. 5.99 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. 12+20 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറയും 20മ ഗൊപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

ഷവോമി റെഡ്മി നോട്ട് 5 പ്രോ

ഷവോമി റെഡ്മി നോട്ട് 5 പ്രോ

4ജി.ബി റാം വേരിയന്റിന് 10,999 രൂപയും 6 ജി.ബി റാം വേരിയന്റിന് 11,999 രൂപയുമാണ് വില. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ക്വാല്‍കോം 2.0 അതിവേഗ ചാര്‍ജിംഗ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1.8 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് സ്പീഡ്. 12+5 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ, 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ എന്നിവ ഫോണിലുണ്ട്.

Best Mobiles in India

Read more about:
English summary
10 Smartphones with Fast Charging Support Under Rs 15,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X