ലോകത്തിലെ മികച്ച ക്യാമറകളുള്ള 5 ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ
ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ സാധ്യതകളാണ് സ്മാർട്ട്ഫോൺ വിപണിയെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ നിന്ന് ഈ വർഷം പുറത്തിങ്ങിയ സ്മാമർട്ട്ഫോണുകളിലെത്തുമ്പോൾ ഉണ്ടായ മാറ്റങ്ങൾ നോക്കിയാൽ തന്നെ നമുക്ക് ഇക്കാര്യം വ്യക്തമാകും. ഡിസൈനിലും ഡിസ്പ്ലെ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ പ്രധാനപ്പെട്ട സവിശേഷതകളിലും വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാവുന്നുണ്ട്. ഇതിൽ തന്നെ കമ്പനികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതുമായ വിഭാഗമാണ് ക്യാമറ.

സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ പരിശോധിക്കുന്ന ആദ്യത്തെ ഘടകങ്ങളിലൊന്ന് ക്യാമറയാണ്. മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ ബജറ്റ് സെഗ്മെന്റിൽ പോലും ലഭ്യമാവുമ്പോൾ ഓരോ പുതിയ മോഡലിലും ക്യാമറ ക്വാളിറ്റിയും സവിശേഷതകളും മെച്ചപ്പെടുത്താൻ കമ്പനികൾ പരിശ്രമിക്കുന്നുണ്ട്. DxO മാർക്ക് എന്ന സ്മാർട്ട്ഫോണുകളുടെ ക്യാമറകളെ പരിശോധിക്കുകയും വിലയിരുന്നുകയും ചെയ്യുന്ന വെബ്സൈറ്റ് നൽകിയ റേറ്റിങ്ങുകളുടെ അടിസ്ഥാനത്തിൽ മികച്ച ക്യാമറയുള്ള 5 ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

ഹുവാവേ പി 40 പ്രോ (Huawei P40 Pro)
മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഡിഎക്സ്ഒ വെബ്സൈറ്റ് പ്രകാരം 128 എന്ന ഉയർന്ന സ്‌കോർ നേടിയ സ്മാർട്ട്ഫോണാണ് ഹുവാവേ പി 40 പ്രോ. എഫ് / 1.9 അപ്പേർച്ചറും ഒഐഎസുമുള്ള 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 40 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും (എഫ് / 1.8) എഫ് / 2.4 അപ്പർച്ചറും ഒഐഎസും 3 എക്സ് ഒപ്റ്റിക്കൽ സൂമുമുള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമാണ് ഈ ഫോണിൽ നൽകിയിട്ടുള്ളത്. മികച്ച ഡെപ്ത് സെൻസിംഗ് ടെക്കിനായി 3 ഡി സെൻസറും ഇതിൽ നൽകിയിട്ടുണ്ട്. 100x ഡിജിറ്റൽ സൂമും ഈ റിയർ ക്യാമറ സെറ്റപ്പിലുണ്ട്.

ഹോണർ 30 പ്രോ+ (Honor 30 Pro+)
പട്ടികയിൽ രണ്ടാമത്തെ സ്ഥാനം ഹുവാവേയുടെ ഉപ ബ്രാൻഡായ ഹോണറി്നറെ പി 30 പ്രോ + സ്മാർട്ട്‌ഫോണിനാണ്. ഈ ഹാൻഡ്‌സെറ്റ് 125 സ്‌കോറോടെയാണ് ഡിഎക്സോ വെബ്സൈറ്റിന്റെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത്. ഹുവാവേ പി 40 പ്രോയേക്കാൾ മൂന്ന് പോയിന്റ് മാത്രമേ ഈ ഫോണിന് കുറവുള്ളു. പി 40 പ്രോയിൽ കാണുന്ന അതേ 50 മെഗാപിക്സൽ മെയിൻ സെൻസറാണ് ഈ ഫോണിലും ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 16 മെഗാപിക്സൽ 1 / 3.09 ഇഞ്ച് അൾട്രാ വൈഡ് സെൻസറും നൽകിയിട്ടുണ്ട്.

ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ (Oppo Find X2 Pro)
ഡിഎക്സ്ഒ വെബ്സൈറ്റിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ സ്മാർട്ട്ഫോണിന് 124 ആണ് സ്കോർ. എഫ് / 1.7 അപ്പേർച്ചറുള്ള 1 / 1.4 ഇഞ്ച് 48 മെഗാപിക്സൽ ക്വാഡ്-ബേയർ പ്രൈമറി സെൻസറും 1/2 ഇഞ്ച് സെൻസറുള്ള അൾട്രാ വൈഡ് ക്യാമറയും എഫ് / 3 അപ്പേർച്ചറുള്ള 13 എംപി ടെലിഫോട്ടോ ക്യാമറയുമാണ് ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിലുള്ളത്.

ഷവോമി മി 10 പ്രോ (Xiaomi Mi 10 Pro)
ഫൈൻഡ് എക്സ് 2 പ്രോയ്ക്കൊപ്പം 124 സ്‌കോറുമായി ഷവോമിയുടെ എംഐ 10 പ്രോ നാലാം സ്ഥാനത്താണ്. ഈ രണ്ട് സ്മാർട്ട്ഫോണുകളും ഒരേ പോയിന്റ് നേടിയിട്ടുണ്ടെങ്കിലും ക്യാമറ മോഡുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ട്. 1 / 1.33 ഇമേജ് സെൻസറുള്ള 108 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 20 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 12 മെഗാപിക്സൽ, 8 മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ ടെലിഫോട്ടോ ലെൻസുകൾ എന്നിവായാണ് ഷയോമി മി 10 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്.

ഹുവാവേ മേറ്റ് 30 പ്രോ 5 ജി (Huawei Mate 30 Pro 5G)
ഹുവാവേ മേറ്റ് 30 പ്രോ 5 ജി സ്മാർട്ട്ഫോൺ 123 സ്‌കോറോടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടുന്നു. പട്ടികയിൽ ഇടം നേടുന്ന കമ്പനിയുടെ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ കൂടിയാണ് ഇത്. എഫ് / 1.6 അപ്പേർച്ചറുള്ള 40 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.8 അപ്പേർച്ചറുള്ള 40 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്ന ക്യാമറ സെറ്റപ്പിൽ 3 ഡി ടോഫ് ഡെപ്ത് സെൻസിംഗ് ലെൻസും നൽകിയിട്ടുണ്ട്.
2020 മെയ് വരെയുള്ള ഡിഎക്സ്ഒ മാർക്കിന്റെ മികച്ച ക്യമറകളുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഹോണർ വി 30 പ്രോ, സാംസങ് ഗാലക്‌സി എസ് 20 അൾട്രാ, ഹുവാവേ മേറ്റ് 30 പ്രോ, ഷയോമി എംഐ സിസി 9 പ്രോ പ്രീമിയം എന്നീ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications








