Home
Mobile

20,000 രൂപയിൽ താഴെ വിലയിൽ കിടിലൻ ക്യാമറകളുള്ള 5 സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യകൾ അനുദിനം വികസിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സ്മാർട്ട്ഫോണുകളിലെ ക്യാമറകൾ. ഓരോ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുമ്പോഴും ക്യാമറ സെറ്റപ്പ് മികച്ചതാക്കാൻ നിർമ്മാതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾ ശ്രദ്ധിക്കുന്ന പ്രധാന ഘടകവും ക്യാമറകൾ തന്നെയാണ്. ബജറ്റ്, മിഡ്-റേഞ്ച് വിഭാഗങ്ങളിൽ പോലും മികച്ച ക്യാമറകളുള്ള ഡിവൈസുകൾ ഇന്ന് ലഭ്യമാണ്.

മികച്ച സ്മാർട്ട്ഫോണുകൾ

മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യയിൽ ധാരാളം ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോൺ വില വിഭാഗമാണ് 20,000 രൂപയിൽ താഴെയുള്ള വിഭാഗം. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച ഡിവൈസുകൾ ഈ വില വിഭാഗത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. നമ്മളിന്ന് പരിചയപ്പെടുന്നത്. 20,000 രൂപയിൽ താഴെ വിലയുള്ളതും മികച്ച ക്യാമറകൾ നൽകുന്നതുമായ സ്മാർട്ട്ഫോണുകളെയാണ്. റെഡ്മി, റിയൽമി, പോക്കോ, വിവോ, സാംസങ് എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

വില: 8,999 രൂപ മുതൽ

റെഡ്മി നോട്ട് 10 പ്രോ മാക്സിൽ 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസറടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം 5 മെഗാപിക്സൽ സൂപ്പർ മാക്രോ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. ക്യാമറ സോഫ്റ്റ്വെയർ നൈറ്റ് മോഡ് 2.0, ലോംഗ് എക്സ്പോഷർ മോഡ്, വീഡിയോ പ്രോ മോഡ് എന്നീ ഫീച്ചറുകൾ നൽകുന്നു. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

റിയൽ‌മി 8 പ്രോ

റിയൽ‌മി 8 പ്രോ

വില: 17,999 രൂപ മുതൽ

നാല് പിൻ ക്യാമറകളുളള റിയൽമി 8 പ്രോ സ്മാർട്ട്ഫോണിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ സെൻസറിനൊപ്പം എഫ് / 1.88 അപ്പേർച്ചർ ഉള്ള ലെൻസും നൽകിയിട്ടുണ്ട്. എഫ് / 2.25 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

വില: 18,999 രൂപ മുതൽ

ക്വാഡ് ക്യാമറ സെറ്റപ്പുള്ള പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിലെ പ്രൈമറി ക്യാമറ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ ക്യാമറയാണ്. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഈ ക്യാമറ സെറ്റപ്പിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച്-ഹോൾ കട്ട് ഔട്ടിൽ 20 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

വിവോ വി20 എസ്ഇ

വിവോ വി20 എസ്ഇ

വില: 19,990 രൂപ മുതൽ

വിവോ വി20 എസിഇ സ്മാർട്ട്ഫോണിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഉള്ളത്. എഫ് / 1.8 അപ്പേർച്ചറുള്ള ലെൻസാണ് പ്രൈമറി ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. മികച്ചൊരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് തന്നെയാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്. ക്യാമറ സോഫ്റ്റ്വെയർ സൂപ്പർ നൈറ്റ് മോഡ്, ഓറ സ്ക്രീൻ ലൈറ്റ് തുടങ്ങിയവ ഫീച്ചറുകൾ നൽകുന്നു.

സാംസങ് ഗാലക്‌സി എം31എസ്

സാംസങ് ഗാലക്‌സി എം31എസ്

വില: 18,499 രൂപ മുതൽ

സാംസങ് ഗാലക്സി എം31എസ് സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. സെൽഫികൾക്കായി, എച്ച്ഡിആർ സപ്പോർട്ടുള്ള 32 മെഗാപിക്സൽ വൈഡ് ലെൻസും നൽകിയിട്ടുണ്ട്. 30 കെപിഎസിൽ 4കെ വീഡിയോ റെക്കോർഡ് ചെയ്യാനും ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പിന് സാധിക്കും.

Best Mobiles in India

English summary
Smartphone technologies are evolving day by day. The biggest proof of this is the cameras on smartphones. Smartphones with better cameras are available today for less than Rs 20,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X