മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ പുതിയ സ്മാർട്ട്ഫോണിലും പുതിയ സവിശേഷതകൾ കൂട്ടിച്ചേർക്കാൻ സ്മാർട്ട്ഫോൺ ബ്രാന്റുകൾ ശ്രദ്ധിക്കുന്നുണ്ട്. ഇത്തരം സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്യാമറയുടെ കാര്യത്തിൽ തന്നെയാണ്. ഇക്കഴിഞ്ഞ കാലങ്ങളിൽ സ്മാർട്ട്ഫോൺ ക്യാമറകൾക്ക് ഉണ്ടായിട്ടുള്ള പരിണാമം അതിശയിപ്പിക്കുന്നതാണ്. നാല് വ്യത്യസ്ത ക്യാമകളുള്ള സ്മാർട്ട്ഫോണുകൾ വരെ ഇന്ന് ലഭ്യമാണ്. ഈ ക്യാമറ സെറ്റപ്പിൽ ടെലിഫോട്ടോ ലെൻസുള്ള ക്യാമറകളും ഉണ്ടാകാറുണ്ട്.

സൂം

ദൂരെയുള്ള ഒബ്ജക്ടിനെ സൂം ചെയ്ത് കാണാൻ സഹായിക്കുന്നവയാണ് ടെലിഫോട്ടോ ലെൻസുള്ള ക്യാമറകൾ. ഇത് മുൻനിര സ്മാർട്ട്ഫോണുകളിലെല്ലാം ഇന്ന് കാണുന്ന സവിശേഷതയാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ടെലിഫോട്ടോ ലെൻസുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ക്യാമറയുടെ കാര്യത്തിൽ സാംസങിന്റെ ആധിപത്യം നിലനിൽക്കുന്നതിനാൽ തന്നെ ഈ പട്ടികയിലെ 5 ഫോണുകളിൽ ആദ്യ രണ്ട് സ്ഥാനവും സാംസങ് സ്മാർട്ട്ഫോണുകൾക്കാണ്.

ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയുംട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും

സാംസങ് ഗാലക്സി എസ്21 അൾട്ര

സാംസങ് ഗാലക്സി എസ്21 അൾട്ര

സാംസങ് ഗാലക്‌സി എസ് 20 അൾട്ര സ്മാർട്ട്ഫോണിന്റെ പ്രമറി സെൻസർ 108 എംപിയാണ്. ഇതിനൊപ്പം നൽകിയിട്ടുള്ള രണ്ട് ക്യാമറകളിലും ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ഉണ്ട്. യഥാക്രമം 3x, 10x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള ക്യാമറകളാണ് ഇവ. ഈ രണ്ട് ക്യാമറകൾക്കും ഒഐഎസ് സപ്പോർട്ടും സാംസങ് നൽകിയിട്ടുണ്ട്. ഇത് സൂം ചെയ്ത് ചിത്രങ്ങൾ എടുക്കുമ്പോൾ ഷേക്ക് ആവുന്നത് തടയുന്നു.

സാംസങ് ഗാലക്‌സി എസ് 21 +

സാംസങ് ഗാലക്‌സി എസ് 21 +

സാംസങ് ഗാലക്‌സി എസ്21+ സ്മാർട്ട്ഫോണിൽ അൾട്ര മോഡലിന് സമാനയമാ രീതിയിലുള്ള ക്യാമറ സെറ്റപ്പ് അല്ല എങ്കിലും മികച്ച ക്യാമറ തന്നെ ഈ ഡിവൈസിൽ ഉണ്ട്. 64 എംപി സൂം ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് 3x ഹൈബ്രിഡ് സൂം സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഇതിൽ 1.1x മാത്രമേ ഒപ്റ്റിക്കൽ സൂം ഉള്ളു. ഒഐഎസ് സപ്പോർട്ടുള്ള ക്യാമറ തന്നെയാണ് ഇത്. 12എംപി പ്രൈമറി സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഇതും ഒഐഎസ് സപ്പോർട്ടുള്ള ക്യാമറയാണ്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾ

ഹുവാവേ പി40 പ്രോ പ്ലസ്

ഹുവാവേ പി40 പ്രോ പ്ലസ്

ആദ്യത്തെ പെരിസ്‌കോപ്പ്-സ്റ്റൈൽ സൂം ക്യാമറയാണ് ഹുവാവേ പി30 പ്രോ, ഇതിന്റെ പിൻഗാമിയായ പി40 പ്രോ പ്ലസ് പി30 പ്രോയുടെ സൂം സവിശേഷതയെ നിഷ്പ്രഭമാക്കി. ഹുവാവേ ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ സപ്പോർട്ട് ലഭ്യമല്ല. രണ്ട് ഒപ്റ്റിക്കൽ സ്റ്റൈബിലൈസ്ഡ് ടെലിഫോട്ടോ ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ക്യാമറകളിലൂടെ 3x, 10x എന്നീ രണ്ട് മാഗ്നിഫിക്കേഷനുകളിൽ ‘ഒപ്റ്റിക്കൽ സൂം' ലഭിക്കും. ഹുവാവേ പി40 മോഡലിൽ ഒരൊറ്റ 5 എക്സ് ടെലിഫോട്ടോ ക്യാമറയാണ് ഉള്ളത്.

പിക്സൽ 4 എക്സ്എൽ

പിക്സൽ 4 എക്സ്എൽ

ഗൂഗിളിന്റെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി വൈദഗ്ധ്യത്തിന്റെ തെളിവാണ് പിക്സൽ ഫോണുകൾ. ഒരൊറ്റ ക്യാമറ സെൻസർ ഉപയോഗിച്ചാലും പോർട്രെയിറ്റ് മോഡിൽ വരുമ്പോൾ പിക്‌സൽ ഫോണുകൾ മറ്റെല്ലാ ഫോണിനേക്കാളും മുന്നിലാണ്. എന്നാൽ 4എക്സ്എൽ സ്മാർട്ട്ഫോണിൽ ടെലിഫോട്ടോ ക്യാമറ നൽകിയിട്ടുണ്ട്. 8 എക്സ് ഹൈബ്രിഡ് സൂമാണ് ഈ ഡിവൈസിൽ ലഭിക്കുന്നത്. 16 എംപി സെക്കൻഡറി സെൻസറിനാണ് 50 എംഎം ടെലിഫോട്ടോ ലെൻസുള്ളത്. 2x ഒപ്റ്റിക്കൽ സൂം നൽകാനും ഇതിന് സാധിക്കും. മികച്ച നിലവാരത്തിൽ 8 എക്സ് ഹൈബ്രിഡ് സൂം ഇമേജുകൾ നൽകാനും ഈ ഡിവൈസിന് സാധിക്കും.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിൽ 8 എംപി 3 എക്സ് ഹൈബ്രിഡ് സൂം ക്യാമറയാണ് നൽകിയിട്ടുള്ളത്. മാന്യമായ ക്യാമറയാണ് ഇത്. പ്രീമിയം ഡിസൈൻ, ഗംഭീരമായ സോഫ്റ്റ്വെയർ, 2കെ 120 ഹെർട്സ് ഡിസ്പ്ലേ എന്നിവയുള്ള പവർ പായ്ക്ക് ചെയ്ത ഫോണാണ് 8 പ്രോ.

Best Mobiles in India

English summary
Cameras with telephoto lenses help to zoom in on a distant object. Here is the list of best smartphones with telephoto lenses available in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X