5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

|

ഇന്ത്യയിൽ 5ജി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകാൻ ഇനി വളരെ കുറച്ച് മാസമേ ആവശ്യമായി വരികയുള്ളു. പ്രമുഖ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ 5ജി സ്പെക്ട്രം സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരെല്ലാം 5ജി ഫോണുകൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഇതിനകം തന്നെ ഇന്ത്യയിൽ ലഭ്യമാണ്. ബജറ്റ് വില വിഭാഗത്തിൽ പോലും 5ജി സ്മാർട്ട്ഫോണുകളുണ്ട്.

5ജി നെറ്റ്‌വർക്ക്

5ജി നെറ്റ്‌വർക്ക് വേഗത്തിലുള്ള ഇന്റർനെറ്റും മികച്ച കണക്റ്റിവിറ്റിയും കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനായി വിശാലമായ ബാൻഡ്‌വിഡ്ത്തും നൽകുന്നു. ഇന്ത്യയിലെ ടെലിക്കം, സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾ വരുന്ന ഈ സന്ദർഭത്തിൽ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളൊരു പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.

കണക്റ്റിവിറ്റി

അടുത്ത തലമുറ കണക്റ്റിവിറ്റിക്കായി 5ജി സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആലോചിക്കുനന ആളുകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 5ജി സ്മാർട്ട്ഫോണുകൾ നിരവധി തരത്തിൽ ലഭ്യമാകും. അതുകൊണ്ട് തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോണിന്റെ ഹാർഡ്‌വെയറും മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയായിരിക്കും 5ജി നെറ്റ്വർക്കിന്റെ വേഗതയും മറ്റ് ഗുണഫലങ്ങളും ലഭിക്കുന്നത്. സ്‌മാർട്ട്‌ഫോൺ അപ്‌ഗ്രേഡുചെയ്യുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

13,000 രൂപ കിഴിവിൽ ഷവോമി 12 പ്രോ, ഈ അവസരം നഷ്ടപ്പെടുത്തരുത്13,000 രൂപ കിഴിവിൽ ഷവോമി 12 പ്രോ, ഈ അവസരം നഷ്ടപ്പെടുത്തരുത്

5ജി റെഡി ചിപ്‌സെറ്റ്
 

5ജി റെഡി ചിപ്‌സെറ്റ്

നിങ്ങളുടെ ബജറ്റ് 25,000 രൂപയിൽ താഴെ മാത്രമാണെങ്കിൽ വാങ്ങുന്ന ഫോണിനറെ പ്രോസസറിൽ 5ജി മോഡം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്നാപ്ഡ്രാഗൺ 680, സ്നാപ്ഡ്രാഗൺ 732ജി, സ്നാപ്ഡ്രാഗൺ 860, മീഡിയടെക് ഹെലിയോ G96 എസ്ഒസി തുടങ്ങിയ ചിപ്‌സെറ്റുകളുള്ള സ്‌മാർട്ട്‌ഫോണുകൾ വാങ്ങാതിരിക്കുന്താണ് നല്ലത്. ഐഫോണിൽ ആണെങ്കിൽ, ഐഫോൺ 11, 2nd ജനറേഷൻ ഐഫോൺ എസ്ഇ, ഐഫോൺ 11 പ്രോ എന്നിവയോ ഇതിനെക്കാൾ മറ്റ് പഴയ മോഡലുകളോ വാങ്ങരുത്. സ്‌മാർട്ട്‌ഫോണിന്റെ ബോക്‌സിൽ 5ജി ഉണ്ടെന്ന് കരുതി അവ വാങ്ങരുത്.

5ജി ബാൻഡുകൾക്കുള്ള സപ്പോർട്ട്

5ജി ബാൻഡുകൾക്കുള്ള സപ്പോർട്ട്

അടുത്തിടെ പുറത്തിറങ്ങിയ പല 5ജി സ്മാർട്ട്ഫോണുകളും നിരവധി 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ചില മോഡലുകൾ ഒന്നോ രണ്ടോ 5ജി ബാൻഡുകൾക്കുള്ള സപ്പോർട്ടുമായി മാത്രമാണ് വരുന്നത്. ഇത്തരം ഫോണുകളിലെ ബാൻഡ് ഇന്ത്യയിൽ ലഭ്യമാകുന്ന 5ജി ബാൻഡുമായി ചേരണം എന്നില്ല. ഇത്തരം അവസരത്തിൽ ഫോൺ വാങ്ങിയത് തന്നെ വെറുതെയായി പോകും. 5ജി റെഡി ചിപ്പിന് പുറമേ മികച്ച നെറ്റ്‌വർക്ക് പെർഫോമൻസ് ലഭിക്കുന്നതിന് നിങ്ങൾ നിരവധി 5ജി ബാൻഡുകളുള്ള ഒരു ഡിവൈസ് തന്നെ വാങ്ങണം.

ഏറ്റവും പുതിയ മോഡലുകൾ വാങ്ങുക

ഏറ്റവും പുതിയ മോഡലുകൾ വാങ്ങുക

5ജി ഫോണുകൾ വാങ്ങുന്ന ആളുകൾ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലുകൾ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. കാരണം, പഴയ മോഡലുകൾ പരിമിതമായ ബാൻഡുകളായിരിക്കും സപ്പോർട്ട് ചെയ്യുന്നത്. നിലവിലെ നിലവാരമനുസരിച്ച് ഇവ സ്ലോയും ആയിരിക്കും. സോഴ്സുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ഏറ്റവും പുതിയ ഹാർഡ്‌വെയർ ഉള്ള ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

5ജി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ5ജി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

ബാറ്ററി കപ്പാസിറ്റിയും പ്രധാനം

ബാറ്ററി കപ്പാസിറ്റിയും പ്രധാനം

അതിവേഗം പ്രവർത്തിക്കുന്ന 5ജി നെറ്റ്‌വർക്കിന് ഉയർന്ന ഇന്റർനെറ്റ് വേഗത നൽകാനായി കൂടുതൽ ബാറ്ററി പവർ ആവശ്യമായി വരുന്നു. അതുകൊണ്ട് തന്നെ മികച്ച പെർഫോമൻസ് നൽകാൻ സ്മാർട്ട്‌ഫോണിന് ഒരു വലിയ ബാറ്ററി ആവശ്യമാണ്. നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ വാങ്ങുകയാണെങ്കിൽ ഒരു ദിവസം ബാക്ക് അപ്പ് നൽകാൻ 5000mAh ബാറ്ററിയെങ്കിലും ഉണ്ടായിരിക്കണം. ഐഫോൺ ആണെങ്കിൽ, ചെറിയ ബാറ്ററികളുള്ള മിനി മോഡലുകൾ ഒഴികെയുള്ള ഏറ്റവും പുതിയ മോഡലുകളടങ്ങുന്ന ഐഫോൺ 13 സീരീസ്, ഐഫോൺ 12 സീരീസ് എന്നിവ തിരഞ്ഞെടുക്കാം.

വില കൂടിയ മോഡലുകൾക്ക് പ്രാധാന്യം നൽകുക

വില കൂടിയ മോഡലുകൾക്ക് പ്രാധാന്യം നൽകുക

പല വിലയിലും ഇന്ന് നിരവധി 5ജി സ്മാർട്ട്‌ഫോണുകൾ ലഭ്യമാണ്. മികച്ച നെറ്റ്‌വർക്ക് പെർഫോമൻസ് ലഭിക്കണം എങ്കിൽ നിങ്ങൾ ബജറ്റ് മോഡലുകൾ തിരഞ്ഞെടുക്കരുത്. കൂടുതൽ ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നതും മികച്ച എക്സ്പീരിയൻസ് നൽകുന്നതുമായ 5ജി സ്മാർട്ട്‌ഫോൺ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പ്രീമിയം സെഗ്‌മെന്റിൽ ഉയർന്ന നിലവാരമുള്ള സ്‌മാർട്ട്‌ഫോണുകൾ തിരഞ്ഞെടുത്താൽ ഏറ്റവും മികച്ച 5ജി വേഗത തന്നെ നിങ്ങൾക്ക് ലഭിക്കും.

5ജി ബാൻഡ് സപ്പോർട്ട് എങ്ങനെ അറിയാം?

5ജി ബാൻഡ് സപ്പോർട്ട് എങ്ങനെ അറിയാം?

പുതിയ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ മുകളിൽ സൂചിപ്പിച്ചത് പോലെ ഇന്ത്യയിലെ 5ജി നെറ്റ്വർക്ക് സപ്പോർട്ട് ചെയ്യുമോ എന്ന സംശയം ആളുകൾക്ക് ഉണ്ടായിരിക്കും. ഇന്ത്യയിലെ 5ജി നെറ്റ്വർക്ക് ബാൻഡ് ആ ഫോണുകളിൽ സപ്പോർട്ട് ചെയ്യുമോ എന്നത് നമുക്ക് പരിശോധിക്കാന സാധിക്കും. 5ജി ഫോൺ വാങ്ങുമ്പോൾ തന്നെ അത് 5ജി സപ്പോർട്ട് ചെയ്യുന്നതാണോ എന്നറിയാൻ ഇന്ന് മിക്ക ഫോണുകളിലും പേരിന്റെ അവസാനത്തിൽ "5ജി" എന്ന് എഴുതിയിട്ടുണ്ടാകും. എന്നാൽ ആപ്പിൾ ഐഫോൺ പോലുള്ള ചില ഡിവൈസുകളിൽ ഇത് കാണാനാകില്ല.

ഓഗസ്റ്റിൽ തന്നെ വാങ്ങണം 30,000 രൂപയിൽ താഴെ വില വരുന്ന ഈ വിവോ ഫോണുകൾഓഗസ്റ്റിൽ തന്നെ വാങ്ങണം 30,000 രൂപയിൽ താഴെ വില വരുന്ന ഈ വിവോ ഫോണുകൾ

5ജി

പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അവ 5ജി സപ്പോർട്ട് ചെയ്യുന്നതാണോ എന്നറിയാനായി നമുക്ക് ആ ബ്രാന്റിന്റെ വെബ്സൈറ്റിൽ കയറാം. ഓരോ ബ്രാന്റിന്റെയും വെബ്സൈറ്റിൽ അതാത് ഉത്പന്നങ്ങൾക്കായി പ്രത്യേകം പേജുകൾ ഉണ്ടായിരിക്കും. ഫോണുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ഇതിൽ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ വാങ്ങുന്ന ഫോണിൽ എത്ര 5ജി ബാൻഡ് ഉണ്ടെന്നും അവ ഇന്ത്യയിലെ 5ജി നെറ്റ്വർക്കിൽ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും എളുപ്പം അറിയാം.

Best Mobiles in India

English summary
If you are planning to buy a new 5G smartphone, you should know these important things. These tips will help you to choose better 5g mobile.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X