കൂടുതൽ ചാർജ് നിൽക്കുന്ന ഫോൺ വേണോ?, 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുന്നവർ ഇന്ന് ശ്രദ്ധിക്കുന്ന സുപ്രധാനമായ കാര്യമാണ് ബാറ്ററി. കൂടുതൽ ചാർജ് നിൽക്കുന്ന ബാറ്ററികൾ എല്ലാവരുടെയും ആവശ്യമാണ്. ആളുകൾക്ക് സ്മാർട്ട്ഫോൺ കൂടുതൽ നേരം ചാർജ് ചെയ്തിടാൻ സമയമോ താല്പര്യമോ ഇല്ല. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് ബ്രൌസിങ് എന്നിവയ്ക്കെല്ലാം കൂടുതൽ ചാർജ് ആവശ്യമാണ്. അതുകൊണ്ട് തന്നെയാണ് 6000 എംഎഎച്ച് ബാറ്ററികൾ ഇന്ന് ബജറ്റ് സ്മാർട്ട്ഫോണുകളിൽ പോലും വരുന്നത്.

 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിലെ 6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള 10,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലെ ഡിവൈസുകൾ മാത്രമേ ഇതിൽ പട്ടികപ്പെടുത്തിയിട്ടുള്ളു. ഓൺലൈൻ ക്ലാസുകളും മറ്റുമായി കുട്ടികൾക്ക് അടക്കം പതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ഈ സന്ദർഭത്തിൽ മികച്ച ബാറ്ററിയുളള ഈ ഡിവൈസുകൾ പരിഗണിക്കാം.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്സി എഫ്12

സാംസങ് ഗാലക്സി എഫ്12

സാംസങിന്റെ വലിയ ബാറ്ററിയുള്ള ഡിവൈസുകളിൽ ഒന്നാണ് ഗാലക്സി എഫ്12. ഈ ഡിവൈസിൽ 6000എംഎഎച്ച് ബാറ്റിയാണ് ഉള്ളത്. 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാകോർ എക്സിനോസ് 8എൻഎം പ്രോസസർ, 4ജിബി റാം, 48എംപി + 5എംപി + 2എംപി + 2എംപി ക്വാഡ് റിയർ ക്യാമറകൾ, 8 എംപി ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകൾ ഉണ്ട്.

ഷവോമി റെഡ്മി 9 പവർ
 

ഷവോമി റെഡ്മി 9 പവർ

റെഡ്മി 9 പവർ സ്മാർട്ട്ഫോണിൽ 6000 എംഎഎച്ച് ബാറ്റിയാണ് ഉള്ളത്. ഈ ഡിവൈസിന് 9,999 രൂപയാണ് വില. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 662 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 4ജിബി റാമുണ്ട്. 6.53 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. 48എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

റിയൽമി നാർസോ 30എ

റിയൽമി നാർസോ 30എ

8,880 രൂപ വിലയുള്ള റിയൽമി നാർസോ 30എ സ്മാർട്ട്ഫോണിൽ 6000 എംഎഎച്ച് ബാറ്റിയാണ് ഉള്ളത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 3 ജിബി റാമും ഡിവൈസിൽ ഉണ്ട്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയുള്ള ഡിവൈസിൽ 13 എംപി+ 2 എംപി പിൻക്യാമറകളും 8എംപി മുൻക്യാമറയുമാണ് ഉള്ളത്.

മോട്ടോ ജി10 പവർ

മോട്ടോ ജി10 പവർ

9,999 രൂപ വിലയുള്ള മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിൽ 6000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 460 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 4 ജിബി റാം ഉണ്ട്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. 48എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ 8 എംപി സെൽഫി ക്യാമറയും ഉണ്ട്.

കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

റിയൽമി നാർസോ 20

റിയൽമി നാർസോ 20

9,999 രൂപ വിലയുള്ള നാർസോ 20 സ്മാർട്ട്ഫോണിലും 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയാണ്. 4ജിബി റാമും ഈ ഡിവൈസിൽ ഉണ്ട്. 6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 48എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസിൽ 8എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Here is the list of five smartphones with 6000 mAh battery and priced below Rs 10,000. This includes devices from brands such as Redmi, Realme, Samsung and Motorola.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X