പ്രത്യേക സവിശേഷതകള്‍ കാരണം ചില സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ വേറിട്ടൊരു പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ കൊടുത്തിട്ടുളള ഫീച്ചറുകള്‍ പലതും കമ്പനികള്‍ പരീക്ഷണാര്‍ത്ഥം വിപണിയില്‍ എത്തിച്ചതാവാം, എന്നാല്‍ ഉപയോക്താക്കള്‍ ഇതിന്റെ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഇത് ധാരാളമായി വാങ്ങിക്കുന്നുമുണ്ട്.
വായിക്കുക: ടച്ച് സ്‌ക്രീന്‍ വൃത്തിയാക്കുന്നതിനുളള മാര്‍ഗങ്ങള്‍....!
ഉദാഹരണത്തിന് എല്‍ജി ജി 3-യില്‍ ലേസര്‍ ഫോക്കസ് ക്യാമറ നല്‍കിയിട്ടുണ്ട്, ഇത് സ്റ്റാറ്റിക്ക് ഫോക്കസ് നല്‍കുന്നു. ഇത് കൂടാതെ യോട്ടാ ഫോണില്‍ രണ്ട് സ്‌ക്രീന്‍ കൊടുത്തിരിക്കുന്നു, ഇതില്‍ ഒരു സ്‌ക്രീന്‍ ഇങ്ക്‌ഞ്ചേറ്റ് സ്‌ക്രീന്‍ ആണ് ഇതുമൂലം താങ്കള്‍ക്ക് ഇത് ഇ-ബുക്ക് റീഡര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. നോക്കിയ 1030 എന്ന പേര് നിങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടാവും, ഇതില് ലോകത്തെ മികച്ച ഹൈമെഗാപിക്‌സല്‍ ക്യാമറ കൊടുത്തിരിക്കുന്നു. ഇതുപോലുളള പ്രത്യേക സവിശേഷതകളുളള കുറച്ച് ക്യാമറകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

സാംസഗ് ഗ്യാലക്‌സി നോട്ട്-ബെന്‍ഡ് സ്‌ക്രീന്‍
സാംസഗ് ഗ്യാലക്‌സി നോട്ട് എഡ്ജിന്റെ സ്‌ക്രീന്‍ മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ്. ഇതില്‍ ബെന്‍ഡ് സ്‌ക്രീനാണ് കൊടുത്തിരിക്കുന്നത്. അതായത് ഇതിന്റെ വശങ്ങളില്‍ സ്‌ക്രീന്‍ കുറച്ച് ഉരുണ്ടാണ് ഇരിക്കുന്നത്.

എല്‍ജി ജി 3 ലേസര്‍ ഫോക്കസ് ക്യാമറ
എല്‍ജി ജി 3-യില്‍ ലേസര്‍ ഫോക്കസ് ക്യാമറയാണുളളത്, ഇത്തരത്തിലുളള ഫോക്കസിംഗ് ക്രമീകരണം ആദ്യമായാണ് ഒരു ക്യാമറയില്‍ കൊടുത്തിരിക്കുന്നത്. ഇതിന്റെ സഹായത്തോടെ ഏറ്റവും മികച്ച ഫോക്കസിംഗുളള സബ്ജക്ടിനെ തിരഞ്ഞെടുത്ത് ഇത് ഫോക്കസ് ചെയ്യുന്നു. കുറഞ്ഞ പ്രകാശത്തില്‍ പോലും നല്ല ഫോട്ടോകള്‍ എടുക്കാന്‍ ഇത് സഹായിക്കുന്നു.

എച്ച്ടിസി വണ്‍ എം 8
എച്ച്ടിസി വണ്‍ എം 8-ല്‍ രണ്ട് റിയര്‍ ക്യമറയാണ് ഉളളത്, ചെറിയ റിയര്‍ ക്യാമറ ഫോട്ടോയുടെ ഡെപ്ത്ത് അളക്കുന്നു, മറ്റേത് ചിത്രം എടുക്കുന്നു.

അമേസണ്‍ ഫയര്‍ ഫോണ്‍, 5 ഫ്രന്‍ഡ് ക്യാമറ
അമേസണിന്റെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഫയര്‍ ഫോണില്‍ 5 ഫ്രന്‍ഡ് ക്യാമറയാണ് ഉളളത്. ഇതില്‍ ആദ്യത്തേത് സ്‌ക്രീനിന്റെ മുകളിലാണ് ഉളളത്, ബാക്കി നാലും സ്‌ക്രീനിന്റെ നാല് വശങ്ങളിലുമാണ് ഉളളത്, ഇത് ഉപയോക്താവിന്റെ കണ്ണുകള്‍ പിടിച്ച് അതിനനുസരിച്ച് സ്‌ക്രീന്‍ അഡ്ജസ്റ്റ് ചെയ്യുന്നു.

എല്‍ജി ജി ഫഌക്സ്
എല്‍ജി ജി ഫഌക്‌സിന്റെ സ്‌ക്രീന്‍ മറ്റ് ഹാന്‍ഡ്‌സെറ്റുകളെ അപേക്ഷിച്ച് അതിന്റെ മുന്നിലുളള അടയാളങ്ങളെ സ്വയം ശരിയാക്കുന്നു, അതായത് സെല്‍ഫ് ഹീലിംഗ് ടെക്ക്‌നിക്കാണ് ഉളളത്.

യോട്ടാഫോണ്-ഇബുക്ക് റീഡര്‍
യോട്ടോഫോണില്‍ രണ്ട് സ്‌ക്രീനാണ് ഉളളത്, എല്‍സിഡി സ്‌ക്രീനും പുറകില്‍ ഈഇങ്ക് സ്‌ക്രീനും. ഇത് ഇബുക്ക് റീഡര്‍ പോലെ പ്രവര്‍ത്തിക്കുന്നു, അതിനാല്‍ എന്തും കൂടുതല്‍ സമയം വായിച്ചാലും കണ്ണുകള്‍ക്ക് യാതൊരു കേടും സംഭവിക്കുന്നില്ല.

നോക്കിയ ലൂമിയ 1020: 41 മെഗാപിക്സല്‍ ക്യാമറ
നോക്കിയ ലൂമിയ 1020-ല്‍ 41 മെഗാപിക്‌സലിന്റെ ക്യാമറയാണ് ഉളളത്. ഇതുവരെ ഇത്തരമൊരു ക്യാമറ മറ്റൊരു ഫോണിലും ഇല്ല.

സിയോണി ഇലൈഫ് എസ് 5.5
സിയോണി ഇലൈഫ് എസ് 5.5-ന്‌റെ വലുപ്പം 5.5 ഇഞ്ച് ആണ്, ഇത്തരത്തിലുളള ലോകത്തെ ആദ്യത്തെ മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് ഇത്.