Home
Mobile

റെഡ്മിക്ക് പിന്നാലെ സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ച് ഓപ്പോയും, വില വർധന അഞ്ച് മോഡലുകൾക്ക്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സമീപകാലത്തായി ഡിവൈസുകളുടെ വില വർധിക്കുന്നുണ്ട്. അടുത്തിടെ ഷവോമി തങ്ങളുടെ ജനപ്രീയ ഡിവൈസുകളിൽ ഒന്നായ റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന്റെ വില മൂന്നാമത്തെ തവണയും വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഓപ്പോയും തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. ചില ഡിവൈസുകൾക്ക് 1000 രൂപ വരെയാണ് ഓപ്പോ വർധിപ്പിച്ചിരിക്കുന്നത്. ഓപ്പോ എഫ്19, ഓപ്പോ എ53എസ്, ഓപ്പോ എ15, ഓപ്പോ എ53എസ് ഓപ്പോ എ11കെ എന്നീ സ്മാർട്ട്ഫോണുകൾക്കാണ് കമ്പനി വില വർധിപ്പിച്ചത്.

ഓപ്പോ

ഓപ്പോയുടെ ഡിവൈസുകളുടെ പുതുക്കിയ വില ജനപ്രിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ എൻട്രി ലെവൽ, മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണുകളുടെ വില 9,000 മുതൽ 20,000 രൂപ വരെയാണ്. പുതുക്കിയ വില അനുസരിച്ച് ഓപ്പോ എ11കെ, ഓപ്പോ എ15 എന്നിവ 8990 രൂപയ്ക്ക് ലഭ്യമാകും. ഈ ഡിവൈസുകളുടെ വില നേരത്തെ 8490 രൂപയായിരുന്നു. ഓപ്പോ എ15എസ് സ്മാർട്ട്ഫോണിന് 12490 രൂപയും ഓപ്പോ എ53എസ് സ്മാർട്ട്ഫോണിന് 17,990 രൂപയും ഓപ്പോ എഫ്19 സ്മാർട്ട്ഫോണിന് 18,900 രൂപയുമാണ് പുതുക്കിയ വില.

എന്തുകൊണ്ടാണ് വില വർധിപ്പിക്കുന്നത്

എന്തുകൊണ്ടാണ് വില വർധിപ്പിക്കുന്നത്

എന്തുകൊണ്ടാണ് ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ തങ്ങളുടെ ഡിവൈസുകളുടെ വില വർധിപ്പിക്കുന്ത് എന്ന സംശയം നമുക്ക് ഉണ്ടായേക്കാം. ഇതിനുള്ള പ്രധാന കാരണം നിലവിലുള്ള ചിപ്‌സെറ്റ് വിതരണത്തിലെ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി ഇതിനകം തന്നെ ചെറിയ തോതിൽ സമ്മർദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മിക്ക കമ്പനികൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിക്കുന്നതിന് കൂടുതൽ ചിലവ് വരുന്നുവെന്നും അതുകൊണ്ടാണ് വില വർധന ഉണ്ടാകുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓപ്പോ എ11കെ

ഓപ്പോ വിലവർധിപ്പിച്ച എൻ‌ട്രി ലെവൽ ഡിവൈസുകളായ ഓപ്പോ എ11കെ, ഓപ്പോ എ15 എന്നിവയിൽ എച്ച്ഡി + ഡിസ്‌പ്ലേ, ഹെലിയോ പി35 ചിപ്‌സെറ്റ്, 4230 എംഎഎച്ച് ബാറ്ററി എന്നാ സവിശേഷതകൾ ഉണ്ട്. 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പാണഅ ഓപ്പോ എ11കെ സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കായി 5 മെഗാപിക്സൽ ഷൂട്ടറും ഉണ്ട്. ഓപ്പോ എ15യുടെ പിൻ ക്യാമറ സെറ്റപ്പിൽ മുകളിൽ സൂചിപ്പിച്ച രണ്ട് സെൻസറുകൾക്ക് ഒപ്പം അധികമായി 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും നൽകിയിട്ടുണ്ട്.

എ15എസ്

ഓപ്പോ എ15എസ് ഡിസൈനിലും സവിശേഷതകളിലും ഓപ്പോ എ15ന് സമാനമാണ് എങ്കിലും റാം, സ്റ്റോറേജ്, ക്യാമറ എന്നീ കാര്യങ്ങളിൽ എ15എസ് മുൻപന്തിയിലാണ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളിൽ ഒന്നാണ് ഓപ്പോ എ53എസ്. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 480 നൈറ്റ്സ് ബ്രൈറ്റ്നസ്, മാലി-ജി 57 എംസി 2 ജിപിയു, മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി, 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.

ഡിസ്പ്ലേ

ഓപ്പോ എഫ്19 സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 430 നൈറ്റ്സ് ബ്രൈറ്റ്നസ് ഉള്ള ഡിസ്പ്ലെയാണ് ഇത്. ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ്. അഡ്രിനോ 610 ജിപിയുവും ഡിവൈസിൽ ഉണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയും ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
The price of devices has been on the rise in the Indian smartphone market recently. Recently, the price of the Redmi Note 10 smartphone was increased for the third time. Now Oppo has also increased the price of their smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X