ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

|

കൊറോണ വൈറസ് നിയന്ത്രിക്കാനായി സർക്കാർ പ്രഖ്യാപിച്ച് ലോക്ക്ഡൌൺ കാരണം സ്മാർട്ട്ഫോൺ വിൽപ്പന നിർത്തി വച്ചിരിക്കുകയായിരുന്നു. മൂന്നാംഘട്ട ലോക്ക്ഡൌൺ തൊട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും അവശ്യ സാധനങ്ങൾ അല്ലാത്തവ കൂടി വിൽക്കാൻ അനുമതി ലഭിക്കുകയും ചെയ്തതോടെ ആമസോൺ ഉൾപ്പെടെയുള്ള ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഓറഞ്ച്, ഗ്രീൻ സോണുകളിൽ പൂർണമായും പുനരാരംഭിച്ചു.

 

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ വിൽപ്പന പുനരാരംഭിച്ചതോടെ ആമസോൺ ചില സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ മോഡലുകൾ ഉൾപ്പെടെ നിരവധി ഫോണുകൾക്കാണ് ആമസോൺ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ്, റെഡ്മി, ഓപ്പോ, ആപ്പിൾ, സാംസങ് എന്നീ ബ്രാന്റുകളുടെ ജനപ്രീയ മോഡലുകൾക്കും കിഴിവുകൾ ഉണ്ട്. നിലവിൽ ആമസോൺ വിലക്കിഴിവ് നൽകുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

വൺപ്ലസ് 7 ടി (OnePlus 7T)

വൺപ്ലസ് 7 ടി (OnePlus 7T)

വൺപ്ലസ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ് വൺപ്ലസ് 7 ടി. 6.67 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രെഷ് റേറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. 47,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്. 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 20+ പുറത്തിറങ്ങുക 108 എംപി ക്യാമറയും 4,500 എംഎഎച്ച് ബാറ്ററിയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 20+ പുറത്തിറങ്ങുക 108 എംപി ക്യാമറയും 4,500 എംഎഎച്ച് ബാറ്ററിയുമായി

റെഡ്മി നോട്ട് 8 (Redmi Note 8)
 

റെഡ്മി നോട്ട് 8 (Redmi Note 8)

ഷവോമിയുടെ ജനപ്രീയമായ റെഡ്മി നോട്ട് സീരിസിലെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 8. 541 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിൽ ഈ സ്മാർട്ട്ഫോൺ ആമസോണിലൂടെ സ്വന്തമാക്കാം. സ്മാർട്ട്‌ഫോണിന്റെ 4 ജിബി റാം + 64 ജിബി റോം വേരിയൻറിന് പ്രത്യേകം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മോഡൽ11,499 രൂപയ്ക്ക് ആമസോണിലൂടെ സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ് (Apple iPhone XS Max)

ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ് (Apple iPhone XS Max)

2018 പുറത്തിറക്കിയ ആപ്പിലിന്റെ ഐഫോണാണ് എക്സ്എസ് മാക്‌സ്. ആമസോൺ വഴി ഈ ഐഫോൺ 69,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഒന്നിച്ച് പുറത്തിറങ്ങിയ മൂന്ന് ഐഫോണുകളിൽ ഏറ്റവും മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണാണ് ഇത്. ആകർഷകമായ കിഴിവിൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ആമസോണിലൂടെ സ്വന്തമാക്കാം.

ഓപ്പോ എ5 2020 (OPPO A5 2020)

ഓപ്പോ എ5 2020 (OPPO A5 2020)

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 സോസി, 3 ജിബി റാം, ആൻഡ്രോയിഡ് 9 പൈ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഓപ്പോ എ5 2020 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. മികച്ച കിഴിവോടുകൂടി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ നിന്നും സ്വന്തമാക്കാം. ആകർഷകമായ ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളിലും ഫോൺ വാങ്ങാൻ സാധിക്കും.

കൂടുതൽ വായിക്കുക: വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 7 പ്രോ (OnePlus 7 Pro)

വൺപ്ലസ് 7 പ്രോ (OnePlus 7 Pro)

90 ഹെർട്സ് റിഫ്രഷ് റേറ്റ്, ക്യുഎച്ച്ഡി + ഡിസ്പ്ലേ, പോപ്പ്-അപ്പ് സെൽഫി ക്യാമറ സെൻസർ എന്നിവ പോലുള്ള ശ്രദ്ധേയമായ സവിശേഷതകളോടെ പുറത്തിറക്കിയ വൺപ്ലസിന്റെ സ്മാർട്ട്ഫോണാണ് വൺപ്ലസ് 7 പ്രോ. ഈ സ്മാർട്ട്ഫോൺ ആമസോണിലൂടെ 42,999 രൂപയ്ക്ക് സ്വന്തമാക്കാം. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എസ് 20 + (Samsung Galaxy S20+)

സാംസങ് ഗാലക്‌സി എസ് 20 + (Samsung Galaxy S20+)

6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയും ആകർഷകമായ ക്യാമറ സവിശേഷതകളും ഉള്ള സാംസങ് ഗാലക്‌സി എസ് 20 + സ്മാർട്ട്ഫോണിലും ആമസോണിൽ ഓഫറുകൾ ഉണ്ട്. ഈ മുൻനിര സ്മാർട്ട്‌ഫോണിന് 77,999 രൂപയാണ് വില വരുന്നത്. ഈ സ്മാർട്ട്ഫോൺ ആമസോണിലൂടെ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 4,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
If you were looking out for a new smartphone and waiting for the lockdown to end, then this is the right time. You can choose to buy your favorite smartphone from Amazon with attractive discounts detailed below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X