സാംസങ് ഗാലക്‌സി M സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ബജറ്റ് വിഭാഗത്തിൽ വിപണി വിഹിതം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കമ്പനിയാണ് സാസംങ്. ചൈനീസ് കമ്പനികൾ ആധിപത്യം ഉറപ്പിക്കുന്ന ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സാംസങ്. ഇതിന്റെ ഭാഗമായിട്ടാണ് 2019ന്റെ തുടക്കം മുതൽ ഗാലക്‌സി എം സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനാരംഭിച്ചത്.

വലുതും ആകർഷകവുമായ ഡിസ്‌പ്ലേ, കരുത്തുള്ള പ്രോസസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് അടക്കം മികച്ച ഫിച്ചേഴ്സുള്ള ക്യാമറ തുടങ്ങിയ അനവധി ഘടകങ്ങൾ എം സീരിസ് സ്മാർട്ട്ഫോണുകൾക്ക് ഉണ്ട്. ഈ സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ നല്ല വിൽപ്പനയുള്ള ഡിവൈസുകളുമാണ്. ചൈനീസ് ബ്രാൻഡുകളിൽ നിന്നും കടുത്ത വെല്ലുവിളി നേരിട്ടിട്ടും ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങിന് പിടിച്ച് നിർത്തുന്നത് എം സീരിസ് ഡിവൈസുകളാണ്. ഇപ്പോഴിതാ ആമസോണിലൂടെ എം സീരിസ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകളാണ് കമ്പനി നൽകുന്നത്.

സാംസങ് ഗാലക്‌സി M21 സ്മാർട്ട്ഫോണിന് 4% കിഴിവ്
48 എംപി ഐസോസെൽ ബ്രൈറ്റ് ജിഎം2 പ്രൈമറി സെൻസർ, 20 എംപി സെൽഫി ക്യാമറ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഡിവൈസാണ് സാംസങ് ഗാലക്സി എം21. 6000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിനുണ്ട്. 13,999 രൂപയാണ് ഡിവൈസിന്റെ വില. ആമസോണിലൂടെ ഡിവൈസ് വാങ്ങുമ്പോൾ 4% വില കിഴിവ്, ആകർഷകമായ എക്സ്ചേഞ്ച് ഓഫർ എന്നിവയും ലഭിക്കും.

സാംസങ് ഗാലക്‌സി M30s സ്മാർട്ട്ഫോണിന് 3% കിഴിവ്
സാംസങ് ഗാലക്‌സി M30s സ്മാർട്ട്ഫോൺ 14,999 രൂപയ്ക്ക് ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, അധിക എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 3% കിഴിവ് എന്നീ ആനുകൂല്യങ്ങളോടെ ആമസോണിലൂടെ ഡിവൈസ് സ്വന്തമാക്കാം. 6000 എംഎഎച്ച് ബാറ്ററിയും ട്രിപ്പിൾ ക്യാമറ സെറ്റപ്പും മറ്റ് ശ്രദ്ധേയമായ സവിശേഷതകളും ഈ ഡിവൈസിലുണ്ട്.

സാംസങ് ഗാലക്‌സി M31 സ്മാർട്ട്ഫോണിന് 21% കിഴിവ്
6000 എംഎഎച്ച് ബാറ്ററി, വൈഡ്‌വിൻ എൽ 1 സർട്ടിഫിക്കേഷൻ, 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയുമായിട്ടാണ് സാംസങ് ഗാലക്സി എം31 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 16,499 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില. സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭ്യമാണ്. കരുത്തുറ്റ ബാറ്ററിയാണ് ഈ ഡിവൈസിന്റെ സവിശേഷത.

സാംസങ് ഗാലക്‌സി M11 സ്മാർട്ട്ഫോണിന് 15% കിഴിവ്
സാംസങ് ഗാലക്‌സി M11 സ്മാർട്ട്ഫോണിന് ആമസോൺ ഇന്ത്യയിൽ 12,999 രൂപ മുതലാണ് വില വരുന്നത്. 13 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 8 എംപി സെൽഫി ക്യാമറ സെൻസറുമുള്ള ഈ ഡിവൈസിൽ 5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് നൽകിയിട്ടുള്ളത്. ഈ വില വിഭാഗത്തിൽ ലഭിക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത്.


Click it and Unblock the Notifications








