ബജറ്റ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ആമസോൺ വമ്പിച്ച വിലക്കിഴിവ് നൽകുന്നു
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇനി മൂന്ന് ദിവസങ്ങൾ കൂടി നടക്കും. ആഗസ്റ്റ് 9ന് അവസാനിക്കുന്ന സെയിലിൽ എല്ലാ പ്രൊഡക്ടുകൾക്കും വിലക്കിഴിവുകളും ഓഫറുകളം ക്യാഷ് ബാക്കുകളുമൊക്കെ നൽകുന്നുണ്ട്. ഈ സെയിലിലൂടെ മികച്ച വിൽപ്പനയുള്ള സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആമസോൺ-ബ്രാൻഡഡ് ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകൾ ഞെട്ടിക്കുന്നതാണ്. വില കുറഞ്ഞ സ്മാർട്ട്ഫോണുകൾക്കും ഡിസ്കൌണ്ടുകൾ ഉണ്ട്.

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ബജറ്റ് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് 21 ശതമാനം വരെ കിഴിവുകളാണ് ലഭിക്കുന്നത്. ഇത് കൂടാതെ എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ആമസോൺ നൽകുന്നുണ്ട്. പരമാവധി കിഴിവ് 1,750 രൂപയാണ്. ഈ സെയിലിലൂടെ നിങ്ങൾക്ക് ഓഫറുകളിൽ സ്വന്തമാക്കാവുന്ന മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾ നോക്കാം.

റെഡ്മി നോട്ട് 10
യഥാർത്ഥ വില: 15,999 രൂപ
കിഴിവ്: 2,500 രൂപ (16%)
റെഡ്മി നോട്ട് 10 (അക്വാ ഗ്രീൻ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,499 രൂപ മുതലുള്ള വിലയിൽ ലഭിക്കും.

നോക്കിയ ജി20
യഥാർത്ഥ വില: 14,999 രൂപ
കിഴിവ്: 2,009 രൂപ (13%)
നോക്കിയ ജി20 സ്മാർട്ട്ഫോൺ ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 12,990 രൂപ മുതലുള്ള വിലയിൽ ലഭിക്കും.

സാംസങ് ഗാലക്സി എം12
യഥാർത്ഥ വില: 15,499 രൂപ
കിഴിവ്: 2,000 രൂപ (13%)
ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 13,499 രൂപ മുതലുള്ള വിലയിൽ ലഭിക്കും.

റെഡ്മി 9 പവർ
യഥാർത്ഥ വില: 13,999 രൂപ
കിഴിവ്: 3,000 രൂപ (21%)
റെഡ്മി 9 പവർ (മൈറ്റി ബ്ലാക്ക് 4 ജിബി റാം 64 ജിബി സ്റ്റോറേജ്) ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 9
യഥാർത്ഥ വില: 14,999 രൂപ
കിഴിവ്: 3,000 രൂപ (20%)
ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് റെഡ്മി നോട്ട് 9 (ആർട്ടിക് വൈറ്റ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 11,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി നാർസോ 30എ
യഥാർത്ഥ വില: 9,999 രൂപ
കിഴിവ്: 1,000 രൂപ (10%)
ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി നാർസോ 30എ സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,999 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി 9 പ്രൈം
യഥാർത്ഥ വില: 11,999 രൂപ
കിഴിവ്: 2,000 രൂപ (17%)
ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് റെഡ്മി 9 പ്രൈം 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








