Home
Mobile

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ പോക്കോ എഫ്1ന് 10,000 രൂപ വരെ ഡിസ്കൌണ്ട്

പുതുവർഷം ആരംഭിച്ചയുടനെ തന്നെ ആമസോൺ ആദ്യത്തെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ പ്രഖ്യാപിച്ചു. ഇത്തവണത്തെ സെയിൽ ജനുവരി 19 മുതൽ ജനുവരി 22 വരെ നാല് ദിവസങ്ങളിലായാണ് നടക്കുക. മുമ്പത്തെ ഓഫറുകൾക്ക് സമാനമായി ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 18 ന് ഉച്ചയ്ക്ക് 12 മുതൽ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ഓഫറുകൾ ലഭ്യമായി തുടങ്ങും.

വിൽ‌പ്പന

ഈ നാല് ദിവസത്തെ വിൽ‌പ്പന കാലയളവിൽ ഹെഡ്‌ഫോണുകൾ‌, സ്മാർട്ട്‌ഫോണുകൾ‌, ടിവികൾ‌ എന്നിവപോലുള്ള ഉൽ‌പ്പന്ന വിഭാഗങ്ങളിൽ‌ ആകർഷകമായ നിരവധി ഡിസ്കൌണ്ടുകളാണ് നൽകുന്നത്. കൂടാതെ ക്യാഷ്ബാക്കും ആമസോൺ സെയിലിലൂടെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കും. ഡിസ്കൌണ്ടിലൂടെ അധിക ഓഫറുകൾ നൽകുന്നതിന് കമ്പനി നിരവധി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കും.

ഷവോമി

ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട്‌ഫോണുകളിൽ ഏതെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ചോയിസാണ് ഷവോമി. ആമസോണിലൂടെ ഷവോമി സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ ലഭ്യമാണ്. റെഡ്മി നോട്ട് 8, റെഡ്മി കെ 20, ഷവോമി എംഐ എ 3, റെഡ്മി 7 എ എന്നീ സ്മാർട്ട്ഫോണുകളെല്ലാം ഡിസ്കൌണ്ടിൽ ലഭ്യമാണ്.

പോക്കോ എഫ് 1ന് ഡിസ്കൗണ്ട്

പോക്കോ എഫ് 1ന് ഡിസ്കൗണ്ട്

ജനുവരി 22 വരെ നടക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിനിടെ ഇനിപ്പറയുന്ന ഷവോമി ഡിവൈസുകൾക്ക് മികച്ച ഡിസ്കൌണ്ടുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 8 സീരീസിന് ആദ്യമായി ഡിസ്കൌണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന സെയിൽ കൂടിയാണ് ഇത്. ഇതിനൊപ്പം എക്സ്ചേഞ്ച് ഡിസ്കൌണ്ടായി 1,000 രൂപ കിഴിവും ലഭിക്കും. ഇതിന് പുറമെ പോക്കോ എഫ് 1 ലും മറ്റ് ചില മോഡലുകളിലും 10,000 രൂപ വരെ വലിയ ഡിസ്കൌണ്ടുകളും ലഭിക്കും. കൂടാതെ 3,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൌണ്ടും ലഭ്യമാണ്.

പോക്കോ എഫ് 1 വില

പോക്കോ എഫ് 1 വില

ആമസോൺ ഇന്ത്യയിലെ ലിസ്റ്റിംഗ് അനുസരിച്ച്, രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് പോക്കോ എഫ് 1 ലഭ്യമാകുന്നത്. 6 ജിബി റാം + 128 ജിബി റോം ഉള്ള അടിസ്ഥാന വേരിയന്റിന് 14,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി റോം ഉള്ള ഹൈ എൻഡ് വേരിയന്റിന് 18,999 രൂപയാണ് വില വരുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ട്, ബജാജ് ഫിൻ‌സെർവ്, പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ചാൽ ആറുമാസം വരെ അതിലേറെയുമുള്ള ഈസി നോകോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ എന്നിവയും ലഭ്യമാണ്.

പോക്കോ എഫ് 1

താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാണ് പോക്കോ എഫ് 1. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ഏറെ കുറേ മുൻനിര സ്മാർട്ട്ഫോണുകളോട് അടുത്ത് നിൽകുന്നവയാണ്. മറ്റ് കമ്പനികളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളോട് മത്സരിക്കുന്ന പോക്കോ എഫ് 1 അവയെ വച്ച് താരതമ്യം ചെയ്താൽ വില കുറഞ്ഞ ഫോണുമാണ്.

More from GizBot

Best Mobiles in India

English summary
As soon as the new year has begun, Amazon has announced the first Great Indian Sale. This time, the sale will happen for four days starting from January 19 and lasting until January 22. Similar to the previous offers, the Amazon Prime members will be able to avail offers on January 18 starting from 12 PM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X