ഈ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്, ഓഫർ ഇന്ന് മാത്രം

|

സ്മാർട്ട്ഫോണുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്ന ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 6ന് ആരംഭിച്ച ഈ സെയിലിലൂടെ നിരവധി വിഭാഗം ഉത്പന്നങ്ങൾ വമ്പിച്ച ഡിസ്കൌണ്ടുകളിൽ വിൽപ്പന നടത്തുന്നുണ്ട്. ഈ സെയിൽ അവസാനിക്കാൻ പോകുന്ന അവസരത്തിൽ സെയിലിൽ ഏറ്റവും മികച്ച ഡീലിൽ ലഭിക്കുന്ന ചില സ്മാർട്ട്ഫോണുകളാണ് നമ്മൾ നോക്കുന്നത്. അവസാന ദിവസമായതിനാൽ തന്നെ ഈ ഫോണുകൾ വാങ്ങേണ്ടവർ പെട്ടെന്ന് ആമസോണിൽ കയറി ബുക്ക് ചെയ്യുക.

 

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഇ-കൊമേഴ്‌സ് പോർട്ടൽ ഒന്നിലധികം സ്മാർട്ട്‌ഫോണുകളിൽ ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. ആപ്പിൾ ഐഫോൺ 13, സാംസങ് ഗാലക്സി എസ്20 എഫ്ഇ തുടങ്ങിയവയ്ക്കെല്ലാം ആമസോൺ ഓഫറുകൾ ലഭിക്കും. ഇന്ന് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി ഫോണുകൾ വാങ്ങുന്നവർക്ക് പ്രത്യേകം കിഴിവും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,250 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.

ഇയർബഡ്സിന് 70 ശതമാനം വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽഇയർബഡ്സിന് 70 ശതമാനം വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

ആപ്പിൾ ഐഫോൺ 13 128 ജിബി

ആപ്പിൾ ഐഫോൺ 13 128 ജിബി

ആപ്പിൾ ഐഫോൺ 13ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് സാധാരണയായി 79,900 രൂപ നൽകേണ്ടി വരും. എന്നാൽ ആമസോണിലെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് ഉപഭോക്താക്കൾക്ക് ഈ ഡിവൈസ് വെറും 68,900 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ 13ന്റെ 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ ബ്ലൂ കളർ മോഡൽ മാത്രമേ വിൽപ്പനയ്ക്കിടെ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകൂ. ഐഫോൺ 13ൽ വിപുലമായ ബയോമെട്രിക് സുരക്ഷാ സൊല്യൂഷൻസും ഡ്യുവൽ ക്യാമറ മൊഡ്യൂളും മികച്ച പെർഫോമൻസും നൽകുന്നുണ്ട്.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി
 

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി വേരിയന്റിന് സാധാരണ നിലയിൽ 34,990 രൂപയാണ് വില വരുന്നത് എന്നാൽ ഉപഭോക്താക്കൾക്ക് ആമസോൺ സെയിലിലൂടെ ഈ ഡിവൈസ് ഡിസ്കൌണ്ടിൽ വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി ഫോൺ വാങ്ങുന്ന ആളുകൾക്ക് 1,250 രൂപ കിഴിവ് ലഭിക്കും. പ്രത്യേകം എക്സ്ചേഞ്ച് ഓഫറും ഉണ്ട്. 12,750 രൂപ കിഴിവാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ലഭിക്കുന്നത്. 6.5 ഇഞ്ച് സൂപ്പർ AMOLED 120Hz പാനൽ, സ്‌നാപ്ഡ്രാഗൺ 865 SoC, ട്രിപ്പിൾ ക്യാമറ മൊഡ്യൂൾ, 4,500 mAh ബാറ്ററി എന്നിവയുള്ള ഒരു മുൻനിര ഡിവൈസാണ് ഇത്.

ആമസോണിലൂടെ ഈ വൺപ്ലസ്, സാംസങ്, സോണി സ്മാർട്ട് ടിവികൾ വിലക്കിഴിവിൽ വാങ്ങാംആമസോണിലൂടെ ഈ വൺപ്ലസ്, സാംസങ്, സോണി സ്മാർട്ട് ടിവികൾ വിലക്കിഴിവിൽ വാങ്ങാം

റെഡ്മി 9എ സ്‌പോർട്ട്

റെഡ്മി 9എ സ്‌പോർട്ട്

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഏറ്റവും പുതിയ റെഡ്മി 9 എ സ്‌പോർട്ട് എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണും വിലക്കിഴിവിൽ ലഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില വരുന്നത്. എന്നാൽ ആമസോൺ സെയിലിലൂടെ എസ്ബിഐ ഡിസ്കൗണ്ട് ഓഫറായി 1,250 രൂപ കിഴിവിൽ സ്മാർട്ടഫോൺ സ്വന്തമാക്കാം. വാട്ടർഡ്രോപ്പ് നോച്ചും മീഡിയടെക് ഹെലിയോ ജി25 എസ്ഒസിയും ഉള്ല ഒരു എൻട്രി ലെവൽ ഡിവൈസാണ് ഇത്.

വൺപ്ലസ് നോർഡ് 2ടി

വൺപ്ലസ് നോർഡ് 2ടി

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ എക്‌സ്‌ചേഞ്ച് കിഴിവായി 15,750 രൂപ വരെ കിഴിവ് ലഭിക്കും. ആമസോൺ ഇന്ത്യയിൽ ഈ ഫോണിന്റെ ബേസ്ഡ് വേരിയന്റിന് 28,998. രൂപയാണ് വില. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള 1,250 കിഴിവും ഈ ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും.

ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാംഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Amazon Great Freedom Festival Sale ends today. Let's take a look at some of the smartphones that are getting great discounts through the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X