Home
Mobile

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 13000 രൂപ കിഴിവിൽ സ്വന്തമാക്കാം, ഓഫർ ആമസോണിൽ

വൺപ്ലസിന്റെ ജനപ്രിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9 5ജി. ആകർഷകമായ സവിശേഷതകളോടെ വരുന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വമ്പിച്ച വിലക്കിഴവിൽ സ്വന്തമാക്കാം. 13000 രൂപ വരെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഇന്ത്യയിൽ 49,999 രൂപ വിലയുമായി ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 36,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.. ഇതൊരു വിലക്കുറവല്ല പകരം ആമസോൺ ഫ്ലാറ്റ് ഓഫറിന്റെ ഭാഗമായി ലഭിക്കുന്നതാണ്. 5,000 രൂപ കിഴിവ് കൂപ്പണാണ് ആമസോൺ ഈ ഫോൺ വാങ്ങുന്നവർക്ക് നൽകുന്നത്. ഇത് കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 8,000 രൂപ കിഴിവ് ലഭിക്കും.

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 36,999 രൂപയ്ക്ക് സ്വന്തമാക്കാം

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 36,999 രൂപയ്ക്ക് സ്വന്തമാക്കാം

ആമസോൺ നൽകുന്ന വമ്പിച്ച വിലക്കിഴിവ് ഓഫർ വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് ലഭ്യമാണ്. ഇത് ഫോണിന്റെ അടിസ്ഥാന വേരിയന്റാണ്. ഇത് കൂടാതെ നിങ്ങളുടെ നിലവിലുള്ള സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 5,000 കിഴിവും ലഭിക്കും. ഇത്തരത്തിൽ വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിന്റെ വില 31,999 രൂപയായി കുറയുന്നു. ഈ എക്സ്ചേഞ്ച് ഓഫർ ഇല്ലെങ്കിൽ സ്മാർട്ട്ഫോൺ 36,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിന്റെ 5,000 കൂപ്പണാണ് ഈ ഡിസ്കൌണ്ട് നൽകുന്നത്.

ആമസോൺ കൂപ്പൺ

ആമസോൺ കൂപ്പൺ കൂടാതെയുള്ള 8000 രൂപ കിഴിവ് ലഭിക്കാൻ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വേണം വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ. ഐസിഐസിഐ ബാങ്കിന്റെയോ കൊട്ടക് ബാങ്കിന്റെയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്കാണ് ഈ 8,000 രൂപ കിഴിവ് ലഭിക്കുന്നത്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ഈ ഓഫർ ബാധകമല്ല. ഈ കാർഡുകൾക്ക് നിലവിൽ 5980 രൂപ കിഴിവ് ആമസോൺ നൽകുന്നുണ്ട്. ഇത് തുടർന്നും ലഭിക്കും.

വൺപ്ലസ് 9 5ജി: സവിശേഷതകൾ

വൺപ്ലസ് 9 5ജി: സവിശേഷതകൾ

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് (103.6 സെമി) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് എച്ച്ഡിആർ10+ സപ്പോർട്ട് ഉണ്ട്. 1100 നീറ്റ് പീക്ക് ബ്രൈറ്റ്നസാണ് ഇതിനുള്ളത്. 87.6% സ്‌ക്രീൻ-ടു-ബോഡി റേഷിയോ ആണ് ഈ ഫോണിൽ ഉള്ളത്. 1080 x 2400 പിക്സൽസ് റസലൂഷനാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 20:9 സ്ക്രീൻ ടു ബോഡി റേഷിയോവും 402 പിപിഐ പിക്സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലെയാണ് ഇത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് ഈ ഡിസ്പ്ലെയ്ക്ക് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 12ലാണ് വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12ലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനം ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഒക്ടാകോർ സിപിയു ആണ് ഇത് (1x2.84 GHz ക്രിയോ 680 & 3x2.42 GHz ക്രിയോ 680 & 4x1.80 GHz ക്രിയോ 680). ഈ ഡിവൈസിൽ അഡ്രിനോ 660 ജിപിയുവും ഉണ്ട്. നിലവിൽ ആമസോണിലൂടെ വിലക്കിഴിവിൽ ലഭിക്കുന്ന മോഡലിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്.

ക്യാമറ

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. പ്രമുഖ ക്യാമറ നിർമ്മാതാക്കളായ ഹാസ്സർബ്ലാഡുമായി ചേർന്നാണ് വൺപ്ലസ് ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പ് തയ്യാറാക്കിയിരിക്കുന്നത്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയെ തിരുത്തി കുറിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. എഫ്/1.8 ലെൻസുള്ള 48 എംപി ക്യാമറയും എഫ്/2.2 അപ്പർച്ചർ ലെൻസുള്ള 50 എംപി ക്യാമറയുമാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ 50 എംപി ക്യാമറ അൾട്രാ വൈഡ് ക്യാമറയാണ്. പിൻ ക്യാമറ സെറ്റപ്പിലെ അവസാനത്തെ ക്യാമറ 2 എംപി മോണോക്രോം ക്യാമറയാണ്. ഇതിനൊപ്പം എഫ്/2.4 അപ്പർച്ചർ ലെൻസും വൺപ്ലസ് നൽകിയിട്ടുണ്ട്. ഓട്ടോ എച്ച്ഡിആർ ഉള്ള എഫ്/2.4 ലെൻസോട് കൂടിയ 16 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഇത് മികച്ചൊരു ക്യാമറയാണ്.

കണക്ടിവിറ്റി

വൈ-ഫൈ 802.11 a/b/g/n/ac/6, ഡ്യുവൽ-ബാൻഡ്, വൈ-ഫൈ ഡയറക്റ്റ്, ഡിഎൽഎൻഎ, ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് 5.2 എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻഡിസ്പ്ലെ ഫിങ്കർപ്രിന്റെ സെൻസറാണ് നൽകിയിട്ടുള്ളത്. ആക്സിലറോമീറ്റർ, ഗൈറോ, പ്രോക്സിമിറ്റി, കോമ്പസ്, കളർ സ്പെക്ട്രം എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഓഡിയോയ്ക്കായി സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഇയർഫോം കണക്ട് ചെയ്യാൻ ഹെഡ്ഫോൺ ജാക്ക് നൽകിയിട്ടില്ല.

ബാറ്ററി

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിൽ 4500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 65W അതിവേഗ ചാർജിങ് സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്. 29 മിനിറ്റിനുള്ളിൽ 1 ശതമാനത്തിൽ നിന്നും 100 ശതാമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിങ് ആണ് ഈ ഡിവൈസിൽ ഉള്ളത്. 15W വരെ ഫാസ്റ്റ് വയർലെസ് ചാർജിങ് സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ഇതിൽ ചാർജ് ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
OnePlus 9 5G smartphone is now available on Amazon for a discount of Rs 13,000. 8GB RAM and 128GB storage model priced at Rs 49,999 is now available for Rs 36,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X