ഷവോമി സ്മാർട്ട്‌ഫോണുകൾ ആമസോണിലൂടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫറിൽ സ്വന്തമാക്കാം
ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിൽ ഏറ്റവും സ്വാധീനമുള്ള കമ്പനികളിലൊന്നാണ് ആമസോൺ. മികച്ച സേവനവും ആകർഷകമായ ഓഫറുകളും കൊണ്ട് ഉപയോക്താക്കളെ ആകർഷിക്കുന്ന ആമസോണിൽ സ്മാർട്ട്ഫോൺ അടക്കമുള്ള ഡിവൈസുകൾ വാങ്ങനായി ഇഎംഐ ഓപ്ഷനും ലഭിക്കാറുണ്ട്. ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ചില സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഇഎംഐ ഓപ്ഷനാണ് ആമസോൺ നൽകുന്നത്.

ഷവോമിയുടെ എംഐ 10, റെഡ്മി നോട്ട് 8 പ്രോ, റെമി കെ 20 പ്രോ, റെഡ്മി നോട്ട് 8, റെഡ്മി കെ 20, എംഐ എ 3, പോക്കോ എഫ് 1, റെഡ്മി നോട്ട് 9 പ്രോ എന്നീ വിപണിയിൽ വിജയം നേടിയ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. ഓരോ മാസവും നിശ്ചിത തുക അടയ്ക്കാവുന്ന രീതിയിൽ ഫോൺ വാങ്ങുന്ന രീതിയാണിത്. നോ കോസ്റ്റ് ഇഎംഐ ആയതിനാൽ അധിക പലിശയൊന്നും ഈടാക്കില്ല. 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ ആമസോണിലൂടെ വാങ്ങാവുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന പരിശോധിക്കുന്നത്.

എംഐ 10 (Mi 10)
ഷവോമി എംഐ 10 സ്മാർട്ട്ഫോൺ വാറങ്ങുമ്പോൾ ആമസോണിൽ 12 മാസം വരെ നോകോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. 108 എംപി പ്രൈമറി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. 12 മാസത്തെ ഇഎംഐ ഓഫറിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ പ്രതിമാസം 4,167 രൂപയാണ് നൽകേണ്ടി വരുന്നത്.

റെഡ്മി നോട്ട് 8 പ്രോ (Redmi Note 8 Pro)
64 എംപി പ്രൈമറി ഷൂട്ടർ ഉള്ള റെഡ്മി നോട്ട് 8 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ്. ആമസോൺ ഓഫറിലൂടെ ഉപയോക്താക്കൾക്ക് റെഡ്മി നോട്ട് 8 പ്രോ വാങ്ങാനായി 12 മാസം വരെ പലിശയില്ലാത്ത ഇഎംഐ ഓഫർ ലഭിക്കും. ഇത്തരത്തിൽ ഇഎംഐ ഉപയോഗിച്ച് ഫോൺ വാങ്ങിയാൽ പ്രതിമാസം 1,334 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്.

റെഡ്മി കെ 20 പ്രോ (Redmi K20 Pro)
ആമസോണിലൂടെ റെഡ്മി കെ 20 പ്രോയ്ക്ക് സ്മാർട്ട്ഫോൺ ഇപ്പോൾ ഓഫറിലൂടെ 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ടഫോണിന്റെ ശരിയായ വില 28,666 രൂപയാണ്. മറ്റൊരു സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്ത് ഈ ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 2,000 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കും. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കും ലഭ്യമാണ്.

റെഡ്മി നോട്ട് 8 (Redmi Note 8)
റെഡ്മി നോട്ട് 8 സ്മാർട്ട്ഫോൺ 48 എംപി എഐ ക്വാഡ് ക്യാമറയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് ആമസോണിൽ ആകർഷകമായ ഓഫറുകളുണ്ട്. സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 1,000 രൂപ കിഴിവാണ് ആമസോൺ നൽകുന്നത്. 14,999 രൂപയാണ് ഈ ഡിവൈസിന്റെ വില.

റെഡ്മി കെ 20 (Redmi K20)
ആമസോണിലൂടെ റെഡ്മി കെ 20 പ്രോ സ്മാർട്ടഫോൺ 21,999 രൂപയ്ക്ക് സ്വന്തമാക്കാം. ഉപയോക്താക്കൾക്ക് ഈ ഡിവൈസ് വാങ്ങാൻ മറ്റൊരു സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാവുന്നതാണഅ. ഇത്തരത്തിൽ എക്സ്ചേഞ്ച് ചെയ്യുമ്പോൾ രണ്ടായിരം രൂപ വരെ വിലക്കിഴിവ് ലഭിക്കുന്നു.

ഷവോമി എംഐ എ3 (Xiaomi Mi A3)
48 എംപി + 8 എംപി + 2 എംപി സെൻസറുകളുള്ള ട്രിപ്പിൾ ക്യാമറ മൊഡ്യൂളുമായിട്ടാണ് ഷവോമി എംഐ എ3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 4,030 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിന് ആമസോണിൽ 2,000 രൂപ വിലക്കിഴിവുണ്ട്. ഈ ഡിവൈസ് ഇപ്പോൾ 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എഫ്1 (Poco F1)
8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റുമായി പുറത്തിറങ്ങിയ പോക്കോ എഫ് 1 സ്മാർട്ട്ഫോണിന് ആമസോണിൽ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 18,999 രൂപയ്ക്ക് സ്വന്തമാക്കാം. നേരത്തെ ഈ സ്മാർട്ട്ഫോണിന്റെ വില 30,999 രൂപയായിരുന്നു.

റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)
5,020 ബാറ്ററിയുമായി വിപണിയിലെത്തിയ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 9 പ്രോ. ആമസോണിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വിലക്കിഴിവോടെയും മികച്ച ഇഎംഐ ഓപ്ഷനുകളിലും ലഭ്യമാണ്. ഈ ഡിവൈസിന്റെ ബേസ് വേരിയന്റിന് 13,999 രൂപയാണ് വില.


Click it and Unblock the Notifications