ആമസോൺ ഓണം ഓഫറിലൂടെ 40 ശതമാനം വിലക്കിഴിവിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം
ഈ കൊവിഡ് കാലത്തും ഓണം കഴിയും വിധം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. പുതിയ വസ്ത്രങ്ങളും പൂക്കളവും ഓണസദ്യയുമെല്ലാം നമ്മുടെ ഓണാഘോഷത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. ഇതിനൊപ്പം തന്നെ അടുത്ത കാലത്തായി ആളുകൾ സ്മാർട്ട്ഫോണുകളും വീടുകളിലേക്കുള്ള ഉപകരണങ്ങളുമെല്ലാം വാങ്ങാൻ തിരഞ്ഞെടുക്കുന്നതും ഓണക്കാലമാണ്. ലഭിക്കുന്ന ഓഫറുകൾ തന്നെയാണ് ഇതിന് കാരണം. റീട്ടെയിൽ സ്റ്റോറുകൾ കൂടാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഓണവുമായി ബന്ധപ്പെട്ട് ആകർഷകമായ ഓഫറുകൾ ലഭിക്കും.

ആമസോണും ഓണാഘോഷങ്ങളുടെ ഭാഗമായി മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ആമസോണിൽ ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്മാർട്ട്ഫോണുകൾ തന്നെയാണ് എല്ലാ വിഭാഗം സ്മാർട്ട്ഫോണുകൾക്കും ആമസോണിൽ ഓഫറുകൾ ഉണ്ട്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള സ്മാർട്ട്ഫോണുകൾ ഇതിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. മികച്ച ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണുകൾ, കരുത്തുള്ള പ്രോസസർ അടങ്ങുന്ന സ്മാർട്ട്ഫോണുകൾ, മികച്ച ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾ എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും.

മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുകൾ
ആമസോൺ ഓണത്തോട് അനുബന്ധിച്ച് നൽകുന്ന ഓഫറുകളിലൂടെ സ്വന്തമാക്കാവുന്ന ഒരു വിഭാഗം സ്മാർട്ട്ഫോണുകളാണ് 64എംപിയോ അതിനെക്കാൾ മെഗാപിക്സൽ ഉള്ളതോ ആയ ക്യാമറകൾ. ക്യാമറകൾ സ്മാർട്ട്ഫോണുകളുടെ പ്രധാന ഘടകമാണ് എന്നതിനാൽ തന്നെ ഇത്തരം ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ആമസോൺ നൽകുന്നത്. എല്ലാ പ്രമുഖ ബ്രന്റുകളുടെ മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകളും ആമസോണിലൂടെ വിലക്കിഴിവിൽ ലഭിക്കും. ഈ ഓണം ഓർമ്മകളിൽ സൂക്ഷിക്കാൻ സഹായിക്കുന്ന മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ക്യാമറകളുള്ള ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കാം.

5ജി സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുകൾ
അടുത്ത തലമുറ നെറ്റ്വർക്ക് സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. 5ജി ഇന്ത്യയിൽ വൈകാതെ ലഭ്യമാകും എന്നതിനാൽ തന്നെ 4ജി ഫോണുകൾ വാങ്ങുന്നതിനെക്കാൾ നല്ലത് 5ജി ഫോണുകൾ വാങ്ങുന്നതാണ്. എല്ലാ പ്രമുഖ ബ്രാന്റുകളും ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ദീർഘകാലം ഉപയോഗിക്കാൻ ഫോൺ വാങ്ങുന്ന ആളുകൾക്കും 5ജി ഡിവൈസുകൾ സ്വന്തമാക്കുന്നതാണ് നല്ലത്. ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ നിന്നുള്ള ആകർഷകമായ 5ജി ഫോണുകൾ നിങ്ങൾക്ക് ആമസോണിലൂടെ വിലക്കിഴവിൽ സ്വന്തമാക്കാം.

മികച്ച ഡിസ്പ്ലെയുള്ല സ്മാർട്ട്ഫോണുകൾക്കും വിലക്കിഴിവ്
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മിക്കവാറും ആളുകൾ അതിൽ വീഡിയോ കാണുകയോ ഗെയിം കളിക്കുകയോ ചെയ്യാറുണ്ട്. ഈ രണ്ട് കാര്യങ്ങളും സുഗമമാക്കുന്നതിൽ ഡിസ്പ്ലെയ്ക്ക് വലിയ പങ്കുണ്ട്. മികച്ച ഡിസ്പ്ലെയിൽ വീഡിയോ സ്ട്രീം ചെയ്യുന്ന അനുഭവം സാധാരണ ഡിസ്പ്ലെകളിൽ ലഭിക്കുകയില്ല. ഇന്ത്യയിൽ ലഭ്യമായ മികച്ച ഡിസ്പ്ലെകളിൽ ഒന്നാണ് സൂപ്പർ അമോലെഡ് ഡിസ്പ്ലെകൾ. ഈ ഡിസ്പ്ലെ മികച്ച കാഴ്ച്ചാനുഭവം നൽകുന്നു. ഇന്ത്യയിൽ ധാരാളം സ്മാർട്ട്ഫോണുകൾ സൂപ്പർ അമോലെഡ് ഡിസ്പ്ലെയുമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം സ്മാർട്ട്ഫോണുകൾക്കും ആമസോൺ ഓണം ഓഫറിലൂടെ വിലക്കിഴിവുകൾ ലഭിക്കും.

ഓഫറുകളും കിഴിവുകളും
ആമസോൺ ഓണാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന ഓഫറുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. അധിക ചിലവുകൾ ഇല്ലാതെ തന്നെ നിങ്ങൾക്ക് ഇഎംഐയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. എക്സ്ചേഞ്ച് ഓഫറും ഈ ഓണക്കാലത്ത് ആമസോൺ നൽകുന്നു. പഴയ ഫോൺ മാറ്റി പുതിയ ഫോൺ വാങ്ങുന്നവർക്ക് മികച്ച വിലക്കിഴിവ് ലഭിക്കും. എല്ലാ മുൻനിര ബ്രാന്റുകളുടെയും ഡിവൈസുകൾ ഈ ഓഫറുകളിലൂടെ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. ഈ ഓണക്കാലത്ത് ആമസോൺ നൽകുന്ന കിഴിവുകൾ നഷ്ടപ്പെടുത്താതിരിക്കുക.


Click it and Unblock the Notifications








