പ്രൈം ഡേ ലോഞ്ചിന് വെറൈറ്റി പിടിച്ച് ആമസോൺ; പച്ചക്കളറിൽ പുതിയ ഐക്യൂ 13 വാങ്ങാം, ഡിസ്കൗണ്ടിൽ
ഓഫറുകളുടെ ഉത്സവമായ ആമസോൺ പ്രൈം ഡേ സെയിൽ ( Amazon Prime Day Sale 2025) ജൂലൈ 12 മുതൽ 14 വരെ മൂന്ന് ദിവസങ്ങളിലായി നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. ഇക്കാര്യം ആമസോൺ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രൈം ഡേ സെയിലിൽ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ വാങ്ങാൻ ആമസോൺ പ്രൈം അംഗങ്ങൾക്ക് അവസരം ലഭിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകളും കൂപ്പൺ ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും വഴി വൻ വിലക്കുറവിൽ പ്രോഡക്ടുകൾ വാങ്ങാൻ പ്രൈം അംഗങ്ങൾക്ക് ഈ അവസരം വിനിയോഗിക്കാം.
ഈ ഓഫർ സെയിൽ ആകർഷകമാക്കാൻ ആമസോൺ നിരവധി പദ്ധതികൾ പ്ലാൻ ചെയ്തിട്ടുണ്ട്. അതിലൊന്നാണ് പ്രൈം ഡേ ലോഞ്ചുകൾ. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പ്രൈം ഡേ ലോഞ്ചിന്റെ ഭാഗമായി ജൂലൈ 4 ന് ഇന്ത്യയിൽ ഐക്യൂ 13 5ജിയുടെ പുതിയ പച്ച നിറത്തിലുള്ള വേരിയന്റ് (iQOO 13 Green colour variant) പുറത്തിറക്കുമെന്ന് ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുള്ള ഐക്യൂ 13 5ജി കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ്. അന്ന് നാർഡോ ഗ്രേ, ലെജൻഡ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയത്. എന്നാലിപ്പോൾ പ്രൈം ഡേ സെയിലിൽ ഐക്യൂ വാങ്ങാൻ പോകുന്നവർക്ക് പുതിയ ഗ്രീൻ കളർ ഓപ്ഷൻ ലഭ്യമാകുന്നു എന്നത് ഐക്യൂ ആരാധകരെ കൂടുതൽ ആവേശഭരിതരാക്കുന്ന വാർത്തയാണ്.
ചൈനയ്ക്ക് പുറത്ത് ഇതാദ്യമായാണ് ഒരു രാജ്യത്ത് ഗ്രീൻ നിറത്തിലുള്ള ഐക്യൂ 13 5ജി ലഭ്യമാകാൻ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇനി ഏവരും കാത്തിരിക്കുന്നത് എന്ത് വിലയിലാണ് ഐക്യൂ ഈ 5ജി ഫോൺ അവതരിപ്പിക്കുക എന്നതാണ്. കാരണം ഇതുവരെ ഇന്ത്യൻ വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് സ്മാർട്ട്ഫോൺ ആയിരുന്നു ഇത്.

എന്നാൽ അടുത്തിടെ വൺപ്ലസ് തങ്ങളുടെ 13 സീരീസിലെ കോംപാക്ട് സ്മാർട്ട്ഫോണായി വൺപ്ലസ് 13s ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഇതിന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമാണ് വില. ഇത് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഫോൺ ഐക്യുവിന്റെ കീർത്തിക്ക് വെല്ലുവിളിയായി.
ഈ ഒരു സാഹചര്യത്തിൽ പുതിയ കളർ വേരിയന്റ് ഇറക്കുമ്പോൾ വിലയിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഐക്യൂ തയാറാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്ത സമയത്ത് ഐക്യൂ 13 5ജി 12GB+ 256GB വേരിയന്റിന് 54,999 രൂപയും 16GB+ 512GB വേരിയന്റിന് 59,999 രൂപയും ആയിരുന്നു വില.
പുതിയ വേരിയന്റും മറ്റ് വേരിയന്റുകളുടെ വിലയിൽ തന്നെ അവതരിപ്പിക്കാൻ തീരുമാനിച്ചാലും ആമസോൺ പ്രൈം ഡേ സെയിലിന്റെ ഭാഗമായി മികച്ച ഡിസ്കൗണ്ട് ലഭ്യമാക്കിക്കൊണ്ട് വൺപ്ലസ് 13s 5ജിയെക്കാൾ വിലക്കുറവിൽ ഐക്യൂ 13 5ജി പ്രൈം ഡേ സെയിലിൽ വിൽപ്പനയ്ക്ക് എത്താൻ സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഐക്യൂ 13 5ജി ഗ്രീൻ കളർ വേരിയന്റ് ആമസോണിൽ മാത്രമായി എക്സ്ക്ലൂസീവായിട്ടാകും വിൽപ്പനയ്ക്ക് എത്തുക എന്നതാണ് അത്. ഐക്യൂ 13 5ജിയുടെ പുതിയ കളർ വേരിയന്റ് എത്തുമ്പോൾ ഫീച്ചറുകളിൽ മാറ്റമൊന്നും ഉണ്ടാകില്ല. ഫീച്ചറുകൾ വിശദമായി അറിയാൻ iQOO 13 എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications