വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് ആമസോൺ പ്രൈം ഡേ സെയിലിൽ മികച്ച ഓഫറുകൾ
പ്രീമിയം ഫ്ലാഗ്ഷിപ്പ്, മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കുന്ന ജനപ്രീയ ബ്രാന്റാണ് വൺപ്ലസ്. വൺപ്ലസ് 9 സീരീസ്, വൺപ്ലസ് നോർഡ് സീരീസ് തുടങ്ങിയവയാണ് ഇന്ന് വിപണിയിൽ താരമായി നിൽക്കുന്ന ഡിവൈസുകൾ. വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഈ ഡിവൈസുകൾക്കെല്ലാം ആകർഷകമായ ഓഫറുകളാണ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്നത്. നോർഡ് 2 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പനയും ഈ സെയിലിലൂടെയാണ് നടക്കുന്നത്.

ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ വൺപ്ലസ് നോർഡ് 2 5ജി, നോർഡ് സിഇ 5ജി എന്നീ നോർഡ് ഡിവൈസുകൾ സ്വന്തമാക്കാം. ആകർഷകമായ സവിശേഷതകളോടെയാണ് വൺപ്ലസ് നോർഡ് 2 5 ജി ഇന്ത്യൻ വിപണിയിൽ അരങ്ങേറിയത്. ആദ്യതലമുറ നോർഡ് സ്മാർട്ട്‌ഫോണിന്റെ പിൻഗാമിയെന്ന നിലയിൽ പുതിയ നോർഡ് 2 5ജിയിൽ നിരവധി അപ്‌ഗ്രേഡുകൾ നൽകിയിട്ടുണ്ട്. ജൂലൈ 26 ന് ആമസോൺ പ്രൈം ഡേ സെയിലിലൂടെയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ 29,999 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്. വിവിധ ബാങ്കുകളിൽ നിരവധി ഡിസ്കൌണ്ട് ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. ഇത് കൂടാതെ വൺപ്ലസ് നോർഡ് സിഇ 5ജിക്ക് ആമസോൺ പ്രൈം ഡേ സെയിലിൽ വിലക്കിഴിവും ലഭിക്കും. ഈ ഡിവൈസിന് ലഭിക്കുന്ന കിഴിവ് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആയിരത്തിൽ കൂടുതൽ രൂപയുടെ കിഴിവ് ഈ ഡിവൈസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് നോർഡ് സീരീസ് മിഡ് റേഞ്ച് ഡിവൈസ് ആണെങ്കിൽ വൺപ്ലസ് 9 സീരീസാണ് ബ്രാന്റിനറെ മുൻനി സ്മാർട്ട്ഫോണുകളിൽ ഏറ്റവും പുതിയത്. ഈ മുൻനിര, പ്രീമിയം സവിശേഷതകളുള്ള ഡിവൈസുകൾക്കും ആകർഷകമായ ഓഫറുകൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭിക്കും. വൺപ്ലസ് 9 ആർ, വൺപ്ലസ് 9 എന്നിവയ്ക്കാണ് ഏറ്റവും മികച്ച ഡിസ്കൌണ്ടുകൾ ലഭിക്കുന്നത്. പ്രീമിയം ഹാസ്സൽബ്ലാഡ് ക്യാമറകളുള്ള വൺപ്ലസ് 9 ആമസോണിൽ നിന്നുള്ള അധിക കിഴിവുകളോടെ 49,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

വൺപ്ലസ് 9ആർ 5ജി സ്മാർട്ട്ഫോണിൽ 120 ഹെർട്സ് ഫ്ലൂയിഡ് ഡിസ്പ്ലേയുള്ള ക്ലാസ്സി ഡിസൈനിലാണ് വരുന്നത്. നിലവിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ വൺപ്ലസ് 9ആർ 5ജി സ്മാർട്ട്ഫോണിന് ലഭിക്കുന്ന വിലക്കിഴിവുകളുടെ വിവരങ്ങളൊന്നും ആമസോൺ പുറത്ത് വിട്ടിട്ടില്ല. വൺപ്ലസ് 9ആർ 5ജി വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ നൽകുന്നു. മികച്ച വിലക്കിഴിവും ഈ ഡിവൈസിന് ലഭിക്കും.

ആമസോൺ പ്രൈം ഡേ സെയിൽ 2021 ജൂലൈ 26ന് ആണ് ആരംഭിക്കുന്നത്. ജൂലൈ 27ന് ഇത് അവസാനിക്കുകയും ചെയ്യും. നിങ്ങൾക്ക് പുതിയ സ്മാർട്ട്‌ഫോണോ ആക്സസറികളോ വാങ്ങാൻ ഉണ്ടെങ്കിൽ മികച്ച അവസരം തന്നെയാണ് ആമസോൺ പ്രൈം ഡേ സെയിൽ. വൺപ്ലസ് ഉൾപ്പെടെ നിരവധി മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾക്ക് ഓഫറുകൾ ലഭിക്കുന്നുണ്ട് എന്നതിനാൽ ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു സുവർണാവസരമാണ്.


Click it and Unblock the Notifications








