ആമസോൺ പ്രൈം ഡേ സെയിൽ വഴി 40% വരെ കിഴിവിൽ സ്വന്തമാക്കാവുന്ന മികച്ച 10 സ്മാർട്ട്‌ഫോണുകൾ

|

ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽകെ ഓഫറുകളുടെ വിവരങ്ങളെല്ലാം പുറത്ത് വരികയാണ്. ഉപഭോക്താക്കൾ ഏറെയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിൽ മികച്ച ഓഫറുകൾ തന്നെ ആമസോൺ നൽകുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച സ്മാർട്ട്‌ഫോണുകളെല്ലാം തന്നെ ആമസോൺ ഓഫറുകളോടെ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. 40 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന പത്ത് മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

 
ആമസോണിൽ നിന്നും 40% വരെ കിഴിവിൽ സ്വന്തമാക്കാവുന്ന 10 സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്‌സി എം31എസ്

സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ ലഭ്യമാണ്. 18,499 രൂപ വിലയുള്ള ഈ ഡിവൈസ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ 15,499 രൂപയ്ക്ക് സ്വന്തമാക്കാം. 3,000 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഇതിന് പുറമേ നോ-കോസ്റ്റ് ഇഎംഐ, അധിക കിഴിവുകൾ എന്നിവയും ലഭിക്കും.

എംഐ 11എക്സ് 5ജി

എംഐ 11എക്സ് 5ജി സ്മാർട്ട്ഫോണിന് 29,999 രൂപയാണ് വില. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഈ ഡിവൈസ് 21,999 രൂപയ്ക്ക് സ്വന്തമാക്കാം. 8,000 രൂപ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഇത് കൂടാതെ ഓൺലൈൻ റീട്ടെയിലർമാർ മറ്റ് ആനുകൂല്യങ്ങളും സ്മാർട്ട്ഫോണിന് നൽകുന്നുണ്ട.

വൺപ്ലസ് 9ആർ 5ജി

മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിലൊന്നായ വൺപ്ലസ് 9ആർ 5ജി 5,000 രൂപ വരെ കിഴിവിൽ ആമസോൺ പ്രൈം ഡേ സെയിലിലൂടെ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഡിസ്കൌണ്ട്, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ എന്നിവയും ഈ ഡിവൈസ ലഭിക്കും.

സാംസങ് ഗാലക്‌സി എം42 5ജി

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോണിന് കൂപ്പൺ ഡിസ്കൌണ്ടായി 1,000 വരെ കിഴിവ് ലഭിക്കും. ഇത് കൂടാതെ ആമസോൺ പ്രൈം ഡേ സെയിൽ 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകൾ, ആറ് മാസം സൌജന്യ സ്ക്രീൻ റീപ്ലൈസ്മെന്റ് എന്നിവയും നൽകുന്നുണ്ട്.

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ ആമസോൺ വിൽപ്പന വഴി കുറഞ്ഞ നിരക്കിൽ വാങ്ങാം. എക്സ്ചേഞ്ച് ഡിസ്കൌണ്ട്, നോ-കോസ്റ്റ് ഇഎംഐ, മറ്റ് ഓഫറുകൾ എന്നിവയും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും.

വൺപ്ലസ് 9 പ്രോ

വിപണിയിലെ ഏറ്റവും പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9 പ്രോ. ഈ സ്മാർട്ട്‌ഫോൺ വമ്പിച്ച വിലക്കിഴിവിൽ ആമസോൺ പ്രൈം ഡേ സെയിലിലൂടെ സ്വന്തമാക്കാം. നോ-കോസ്റ്റ് ഇഎംഐ പോലുള്ള മറ്റ് ആനുകൂല്യങ്ങളും ഈ ഡിവൈസിന് ലഭിക്കും. പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്ത് പരമാവധി 7,000 രൂപ വരെ കിഴിവും നേടാം.

റെഡ്മി നോട്ട് 10എസ്

പുതുതായി പുറത്തിറക്കിയ റെഡ്മി നോട്ട് 10എസ് സ്മാർട്ട്‌ഫോണിന് ആകർഷകമായ വിലക്കിഴിവ് തന്നെ ആമസോൺ പ്രൈം ഡേ സെയിൽ നൽകുന്നുണ്ട്. ഈ ഡിവൈസ് വാങ്ങുന്നവർക്ക് അധിക ആമസോൺ പേ ബാലൻസ് ക്രെഡിറ്റും ലഭിക്കും.

ഐഫോൺ 11

നിങ്ങൾക്ക് ഒരു ഐഫോൺ വാങ്ങണമെങ്കിൽ ഇതാണ് മികച്ച അവസരം. ആമസോം പ്രൈം ഡേ സെയിലിലൂടെ ഐഫോൺ 11 ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ ലഭിക്കും. 54,000 രൂപ വിലയുള്ള ഡിവൈസ് 50000 രൂപയിൽ താഴെ വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

 

സാംസങ് ഗാലക്‌സി എം51

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ നിലവിലെ വിലയായ 28,999 രൂപയിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തും. ഇത് കൂടാാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നിങ്ങൾക്ക് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Smartphones are available at discounts of up to 40% through Amazon Prime Day Sale. Let's take a look at the 10 best smartphones available through this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X