ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം

|

ആമസോണിൽ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ്. ആമസോൺ സ്പെഷ്യൽ ഓഫറുകളായി പ്രഖ്യാപിച്ച വിലക്കിഴിവിലൂടെ നിങ്ങൾക്ക് പ്രിയപ്പെട്ട സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. സാംസങ്, ഓപ്പോ, വിവോ, ഹുവാവേ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾക്കാണ് ഓഫറുകൾ ഉള്ളത്.

ആമസോൺ ഓഫർ

എല്ലാ വില വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകൾക്കും ആമസോൺ ഓഫർ നൽകുന്നുണ്ട്. സാധാരണ ഗതിയിൽ ലഭിക്കുന്ന വിലക്കിഴിവുകളും ബാങ്ക് കാർഡുകളിലുള്ള 5 മുതൽ 10 ശതമാനം വരെയുള്ള വിലക്കിഴിവിനും പുറമേയാണ് ആമസോൺ പുതിയ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലൂടെ മികച്ച ഓഫറിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

സാംസങ് ഗാലക്‌സി M30s (Samsung Galaxy M30s)

സാംസങ് ഗാലക്‌സി M30s (Samsung Galaxy M30s)

സാംസങ് ഗാലക്‌സി M30s സ്മാർട്ടഫോൺ ആമസോണിലൂടെ ഇപ്പോൾ 3 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിൽ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിൽ സപ്പോർട്ട് ചെയ്യുന്നു.

വിവോ വി19  (Vivo V19)

വിവോ വി19 (Vivo V19)

വിവോ വി19 സ്മാർട്ട്ഫോൺ ആമസോണിലൂടെ ഇപ്പോൾ 10 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിൽ ആകെ ആറ് ക്യാമറകളുണ്ട്. പിന്നിൽ നാല് ക്യാമറകളും മുൻവശത്ത് രണ്ട് ക്യാമറകളുമാണ് ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ബെസെൽലസ് അമോലെഡ് സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.

സാംസങ് ഗാലക്‌സി M30 (Samsung Galaxy M30)

സാംസങ് ഗാലക്‌സി M30 (Samsung Galaxy M30)

സാംസങ് ഗാലക്‌സി എം30 സ്മാർട്ട്ഫോൺ 21 ശതമാനം വിലക്കിഴിവിൽ ആമസോണിലൂടെ സ്വന്തമാക്കാം. ഡിസ്പ്ലേയുടെ മുകളിൽ ഒരു ഇൻഫിനിറ്റി-യു നോച്ച് ഉള്ള സാംസങ് ഗാലക്സി എം 30 സ്മാർട്ട്ഫോണിന് ഉയർന്ന സ്‌ക്രീൻ ടു ബോഡി റേഷ്യോ ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.

സാംസങ് ഗാലക്‌സി M40 (Samsung Galaxy M40)

സാംസങ് ഗാലക്‌സി M40 (Samsung Galaxy M40)

സാംസങ് ഗാലക്‌സി M40 സ്മാർട്ട്ഫോൺ ഇപ്പോൾ 12ശതമാനം വിലക്കിഴിവിൽ ആമസോണിലൂടെ സ്വന്തമാക്കാം.
പഞ്ച്-ഹോൾ ഡിസ്പ്ലേയുള്ള ആദ്യത്തെ എം സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇത്. കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 SoCയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 2 Z (OPPO Reno 2 Z)

ഓപ്പോ റെനോ 2 Z (OPPO Reno 2 Z)

ആമസോണിൽ ഓപ്പോ റെനോ 2 Z ന് 17 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഡിവൈസിനുള്ളത്. മീഡിയടെക് ഹെലിയോ പി 90 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിന് പോപ്പ്-അപ്പ് സെൽഫി ക്യാമറ സെറ്റപ്പും ഉണ്ട്.

സാംസങ് ഗാലക്‌സിA30s (Samsung Galaxy A30s)

സാംസങ് ഗാലക്‌സിA30s (Samsung Galaxy A30s)

ആമസോണിൽ സാംസങ് ഗാലസക്സി A30s സ്മാർട്ട്ഫോൺ 17 ശതനമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ എഫ്‌എച്ച്ഡി വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള 24 എംപി പ്രൈമറി ക്യാമറയുണ്ട്.

ഓപ്പോ A5 2020 (OPPO A5 2020)

ഓപ്പോ A5 2020 (OPPO A5 2020)

ഓപ്പോയുടെ എ5 2020 സ്മാർട്ട്ഫോൺ ആമസോണിലൂടെ ഇപ്പോൾ 9 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. കുറഞ്ഞത് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസിന്റെ പിന്നിൽ സുരക്ഷയ്ക്കായി ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.

ഹുവാവേ Y9 (HUAWEI Y9)

ഹുവാവേ Y9 (HUAWEI Y9)

ഹുവാവേ Y9 സ്മാർട്ട്ഫോൺ ആമസോണിലൂടെ വാങ്ങുമ്പോൾ 29 ശതമാനം വിലക്കിഴിവാണ് ലഭിക്കുക. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് 19,990 രൂപയാണ് വില. 2.2GHz പീക്ക് സിപിയു ക്ലോക്ക് വേഗതയുള്ള കസ്റ്റം കിരിൻ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

ഓപ്പോ F11 (OPPO F11)

ഓപ്പോ F11 (OPPO F11)

ഓപ്പോ എഫ് 11 സ്മാർട്ട്ഫോൺ ഇപ്പോൾ 38 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന് 14,990 രൂപയാണ് വില വരുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ പിക്‌സൽ ബിന്നിംഗ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന 48 എംപി പ്രൈമറി ക്യാമറയും നൽകിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Amazon is back with yet another sale, this time the company is offering massive discounts on various smartphones. Under the Amazon Special offers, you can now buy your favorite smartphone at a lower price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X