Xiaomi Mi A3: ഷവോമി എംഐ എ3യിൽ ആൻഡ്രോയിഡ് 10 ഒഎസ് അപ്ഡേറ്റ്; അറിയേണ്ടതെല്ലാം

|

ആൻഡ്രോയിഡ് 9 പൈയിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് വൺ പ്രോഗ്രാമിന് കീഴിലുള്ള ഷവോമിയുടെ സ്മാർട്ട്‌ഫോണാണ് 2019ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തിയ എംഐ എ 3. മറ്റ് ഷവോമി സ്മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി എംഐ എ 3 ഏറ്റവും കുറഞ്ഞ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുള്ള ക്ലീൻ, സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ വാഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 10 ഒഎസ്

ആൻഡ്രോയിഡ് 10 ഒഎസ് അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും ഷവോമി എംഐ എ 3 എന്ന് ലോഞ്ച് സമയത്ത് കമ്പനി വ്യക്തമാക്കിയിരുന്നു. എ 3 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കാൻ ദീർഘമായ കാത്തിരിപ്പ് തന്നെ വേണ്ടി വന്നു. എന്തായാലും ഇപ്പോൾ ലഭ്യമായിരിക്കുന്ന ആൻഡ്രോയിഡ് അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് പുതിയ സ്മാർട്ട്ഫോൺ അനുഭവം തന്നെ ലഭ്യമാകും.

അപ്‌ഡേറ്റ് വേർഷൻ

അപ്‌ഡേറ്റ് വേർഷൻ നമ്പർ 11.0.7.0.QFQMIXM ന്രറെ സൈസ് 1.3 ജിബിയാണ്. അതുകൊണ്ട് തന്നെ എംഐ എ3യിൽ യാതൊരു തടസ്സവുമില്ലാത്ത ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് പ്രോസസ്സ് ചെയ്യാനായി നിങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് ഓട്ടോമാറ്റിക്കായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും (സെറ്റിങ്സ് മെനുവിൽ നിന്ന്) അതല്ലെങ്കിൽ ഒരു കമ്പ്യൂട്ടറിൽ ഡൌൺലോഡ് ചെയ്ത് മാനുവലി ഫ്ലാഷ് ചെയ്യാം.

കൂടുതൽ വായിക്കുക: റെഡ്മിയുടെ അടുത്ത സ്മാർട്ട്ഫോണിൽ ISROയുടെ സാങ്കേതികവിദ്യയുംകൂടുതൽ വായിക്കുക: റെഡ്മിയുടെ അടുത്ത സ്മാർട്ട്ഫോണിൽ ISROയുടെ സാങ്കേതികവിദ്യയും

പുതിയ സവിശേഷതകൾ

പുതിയ സവിശേഷതകൾ

എംഐ എ 3 സ്മാർട്ട്‌ഫോൺ അമോലെഡ് ഡിസ്‌പ്ലേ ഇല്ലാത്ത ഫോണാണ്. അതുകൊണ്ട് തന്നെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ ഫോണിനെ സഹായിക്കുന്ന ഒരു സിസ്റ്റം വൈഡ് ഡാർക്ക് മോഡ് എ 3ക്കായുള്ള ആൻഡ്രോയിഡ് 10 ഒഎസ് അവതരിപ്പിക്കുന്നു. കൂടാതെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ജെസ്റ്റർ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ നിയന്ത്രണങ്ങളും മെച്ചപ്പെട്ട പ്രൈവസി കൺട്രോളുകളും ഉൾപ്പെടുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റ് 2020 ഫെബ്രുവരി മാസത്തിലെ ഗൂഗിളിന്റെ സുരക്ഷാ പാച്ചോട് കൂടിയാണ് വരുന്നത്.

2020 ൽ നിങ്ങൾ ഷവോമി എ3 വാങ്ങണോ?

2020 ൽ നിങ്ങൾ ഷവോമി എ3 വാങ്ങണോ?

ഹാർഡ്‌വെയർ സവിശേഷതകൾ പരിഗണിച്ചുകൊണ്ട് മറ്റ് മിഡ് ടയർ സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഷവോമി എംഐ എ3 വിപണിയിൽ ലഭ്യമായ അത്രയ്ക്ക് മികച്ച സ്മാർട്ട്ഫോൺ ആണെന്ന് പറയാനാവില്ല. എന്തായാലും സോഫ്റ്റ്വെയറിന്റെ കാര്യത്തിൽ, സ്റ്റോക്ക് എ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന എംഐ എ 3 ഗൂഗിൾ പിക്സലിന് സമാനമായ അനുഭവം നൽകുന്ന സ്മാർട്ട്ഫോൺ തന്നെയാണ്.

എംഐ എ 3

അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, ഗ്ലാസ് ബിൽഡ് എന്നിവയടക്കം നിരവധി സവിശേഷതകളുള്ള മികച്ച മിഡ് ടയർ സ്മാർട്ട്‌ഫോൺ തന്നെയാണ് ഷവോമി എംഐ എ 3. 11,999 രൂപ എന്ന വില കൂടി പരിഗണിക്കുമ്പോൾ എംഐ എ3യിൽ ലഭിക്കുന്ന സവിശേഷതകൾ മികച്ചതാണ്. ഒരു മിഡ് ടയർ സ്മാർട്ട്‌ഫോണിൽ പ്രതീക്ഷിക്കാവുന്ന എല്ലാ സവിശേഷതകളും ഫോണിലുണ്ട്.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ വിൽപനയിൽ ഉള്ള ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന മികച്ച സാംസങ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യയിൽ വിൽപനയിൽ ഉള്ള ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന മികച്ച സാംസങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Xiaomi Mi A3, which was launched in mid-2019 is the latest smartphone under the Android One program, running on Android 9 Pie. Unlike most other Xiaomi smartphones, the Mi A3 offers clean, stock Android UI with minimal third-party apps. At the time of launch, the company confirmed that the Xiaomi Mi A3 will be one of the first smartphones to receive an Android 10 OS update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X