സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ആധിപത്യം, നേട്ടം കൊയ്ത് ഐഫോൺ 12 സീരിസ്

|

ലോകത്ത് ആകമാനമുള്ള സ്മാർട്ട്ഫോൺ വിപണികളിൽ മറ്റേതൊരു സ്മാർട്ട്‌ഫോൺ ബ്രാൻഡിനേക്കാളും കൂടുതൽ ഫോണുകൾ വിറ്റത് ആപ്പിളാണ്. വിലയേറിയ സ്മാർട്ട്‌ഫോണുകൾ മാത്രം പുറത്തിറക്കുന്ന ആപ്പിൾ 2021ൽ മാത്രം നേടിയത് വൻ നേട്ടമാണ്. 2021 ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 സ്മാർട്ട്‌ഫോണുകളിൽ ആറ് സ്ഥാനങ്ങളിലും ഉള്ളത് ആപ്പിളിന്റെ ഐഫോണുകളാണ്. മറ്റ് കമ്പനികളെ ഞെട്ടിച്ചുകൊണ്ടാണ് ആപ്പിൾ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

 

ആറ് ശതമാനം വിപണി വിഹിതം

ആറ് ശതമാനം വിപണി വിഹിതവുമായി ഐഫോൺ 12 ആണ് 2021 ജനുവരിയിൽ ആപ്പിളിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോൺ, ഐഫോൺ 12 പ്രോ മാക്‌സും ഐഫോൺ 12 പ്രോയും യഥാക്രമം അഞ്ച് ശതമാനവും നാല് ശതമാനവും വിപണി വിഹിതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഏറ്റവും പുതിയ ഐഫോൺ സീരിസിലെ ഡിവൈസുകളുടെ ജനപ്രീതി തന്നെയാണ് ആപ്പിളിന്റെ ആധിപത്യത്തിന് കാരണമായത്. രണ്ട് ശതമാനം വിപണി വിഹിതമുള്ള ഐഫോൺ 11 സ്മാർട്ട്ഫോണും പട്ടികയിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി ചതിച്ചോ?, നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കെതിരെ വ്യാപക പരാതികൂടുതൽ വായിക്കുക: റെഡ്മി ചതിച്ചോ?, നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കെതിരെ വ്യാപക പരാതി

ഷവോമി, സാംസങ്
 

ഷവോമി, സാംസങ്, എന്നീ ബ്രാന്റുകളുടെ ബജറ്റ് സ്മാർട്ട്‌ഫോണുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡിവൈകളുടെ പട്ടികയിൽ ഇടം പിടിച്ച മറ്റ് ഡിവൈസുകൾ. ആപ്പിൾ ഒഴികെ മറ്റൊരു സ്മാർട്ട്‌ഫോൺ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണും പട്ടികയിൽ ഇടം നേടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ആപ്പിളിന്റെ ഐഫോൺ 12 മിനി, ഐഫോൺ എസ്ഇ 2020ന്റെ വിൽപ്പനയെ മറികടന്നു. 2021 ജനുവരിയിൽ മികച്ച വിൽപ്പനയുള്ള ഡിവൈസുകളിൽ എട്ടാം സ്ഥാനത്താണ് ഐഫോൺ 12 മിനി. ഐഫോൺ എസ്ഇ2020 പത്താം സ്ഥാനത്താണ്. രണ്ട് ഡിവൈസുകൾക്കും ഓരോ ശതമാനം വിപണി വിഹിതമാണ് ഉള്ളത്.

ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്ഫോണുകൾ

ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്ഫോണുകൾ

• ആപ്പിൾ ഐഫോൺ 12

• ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ്

• ആപ്പിൾ ഐഫോൺ 12 പ്രോ

• ആപ്പിൾ ഐഫോൺ 11

• റെഡ്മി 9എ

• റെഡ്മി 9

• സാംസങ് ഗാലക്‌സി എ21എസ്

• ആപ്പിൾ ഐഫോൺ 12 മിനി

• സാംസങ് ഗാലക്‌സി എ31

• ആപ്പിൾ ഐഫോൺ എസ്ഇ2020

കൂടുതൽ വായിക്കുക: ഐഫോൺ 11, റിയൽമി എക്സ്7, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയ്ക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്കൂടുതൽ വായിക്കുക: ഐഫോൺ 11, റിയൽമി എക്സ്7, അസൂസ് റോഗ് ഫോൺ 3, എംഐ 10ടി എന്നിവയ്ക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

5ജി

കൌണ്ടർപോയിന്റിന്റെ റിപ്പോർട്ട് അനുസരിച്ച്, അമേരിക്ക പോലുള്ള വിപണികളിൽ 5ജി സ്മാർട്ട്‌ഫോണുകൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. സെല്ലുലാർ കാരിയറുകളുടെ പ്രമോഷനുകളും ആപ്പിന്റെ നേട്ടത്തിന് കാരണമായിട്ടുണ്ട്. മറ്റെല്ലാ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളെയും പിന്തള്ളിയാണ് ഈ നേട്ടം ആപ്പിൾ സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിലുള്ള ഐഫോണുകൾ ഒഴികെയുള്ള മറ്റെല്ലാ സ്മാർട്ട്‌ഫോണുകളും എൻട്രി ലെവൽ അല്ലെങ്കിൽ ബജറ്റ് സ്മാർട്ട്‌ഫോണുകളാണ്.

പ്രീമിയം

പ്രീമിയം മുൻനിര ഗ്രേഡ് സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ ആപ്പിളിന് മികച്ച ബ്രാൻഡ് മൂല്യമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2021 ജനുവരിയിൽ മുൻനിര സ്മാർട്ട്‌ഫോൺ വാങ്ങിയ മിക്ക ഉപയോക്താക്കളും ഐഫോൺ തിരഞ്ഞെടുത്തുവെന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. പ്രീമിയം മുൻനിര ഫോണുകളായ ഐഫോൺ 12 പ്രോ മാക്‌സ്, ഐഫോൺ 12 പ്രോ എന്നിവ വൻതോതിൽ വിൽക്കാൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Best Mobiles in India

English summary
Apple's dominance in the smartphone market. The iPhones ranked 6 spots in the 10 best-selling smartphones. In the top three are the phones in the iPhone 12 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X