ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചു

|

ഇന്ത്യയിൻ വിപണിയിൽ തങ്ങളുടെ ചില ഐഫോൺ മോഡലുകളുടെ വില ആപ്പിൾ ഉയർത്തി. ഐഫോണിന്റെ പഴയതും പുതിയതുമായ രണ്ട് മോഡലുകൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. വില വർധിപ്പിച്ച സ്മാർട്ട്ഫോൺ മോഡലുകളിൽ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ 8 എന്നിവയടക്കമുള്ള ഉൾപ്പെടുന്നു. പുതിയ വില ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

ആപ്പിൾ ഐഫോണുകളുടെ പുതുക്കിയ വില
 

ആപ്പിൾ ഐഫോണുകളുടെ പുതുക്കിയ വില

വിലവർധനവിന് ശേഷമുള്ള ആപ്പിൾ ഐഫോൺ മോഡലുകളുടെ വില പരിശോധിച്ചാൽ, ഐഫോൺ 11 പ്രോ മാക്‌സിന് നേരത്തെ വില 1,09,900 രൂപയായിരുന്നു വില. വർദ്ധനവിന് ശേഷം ഈ മോഡലിന്റെ വില 1,11,200 രൂപയായി. ആപ്പിൾ ഐഫോൺ 11 പ്രോ 99,900 രൂപയ്ക്കായിരുന്നു നേരത്തെ ലഭ്യമായിരുന്നത്. ഇപ്പോൾ ഈ ഫോണിന്റെ വില 1,01,200 രൂപയായി ഉയർന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളാണ് ഇവ.

ഐഫോൺ 8

ഐഫോൺ 8 പോലുള്ള പഴയ ചില മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. 64 ജിബി സ്റ്റോറേജ് വേരിയന്റിലുള്ള ഐഫോൺ 8 പ്ലസിന് ഇപ്പോൾ 50,600 രൂപയും 128 ജിബി സ്റ്റോറേജ് വേരിയന്റിനുള്ള ഐഫോൺ 8 പ്ലസിന് 55,600 രൂപയുമാണ് വില വരുന്നത്. ഐഫോൺ 8 ന്റെ 64 ജിബി സ്റ്റോറേജ് വേരിയനറിന്റെ പുതുക്കിയ വില 40,500 രൂപയാണ്. ഐഫോൺ 8ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 45,500 രൂപയാണ് ഇപ്പോഴത്തെ വില.

കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്

ഐഫോൺ 11

ഐഫോൺ 11 സീരിസ്, ഐഫോൺ 8 സീരിസ് എന്നിവയ്ക്ക് പുറമേ പുറമെ മറ്റ് ഐഫോൺ മോഡലുകളെയൊന്നും വിലവർദ്ധനവ് ബാധിച്ചിട്ടില്ല. ഐഫോൺ 7, ഐഫോൺ എക്സ് സീരീസ് എന്നീ ജനപ്രീയ മോഡലുകൾ ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നേരത്തെ ഉണ്ടായിരുന്ന വിലയ്ക്ക് തന്നെ ലഭ്യമാണ്. ഐഫോൺ 11 ബേസ് വേരിയന്റിന്റെ വിലയിലും ആപ്പിൾ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 64,900 രൂപയാണ് ഈ മോഡലിന്റെ വില.

ഐഫോൺ എക്‌സ്ആർ
 

2019 ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണാണ് ഐഫോൺ എക്‌സ്ആർ എന്ന് അടുത്തിടെ ആപ്പിൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ഐഫോൺ 11 ബേസ് വേരിയന്റ് ഐഫോൺ എക്സ്ആറിനെ പിന്തുടർന്ന് വന്ന ഐഫോൺ മോഡലാണ്. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും ഒരേ വിലയ്ക്ക് തന്നെയാണ് കമ്പനി ഇപ്പോൾ വിൽക്കുന്നത്. ഇന്ത്യയിലെ ഐഫോൺ പ്രേമികളെ സംബന്ധിച്ച് താരതമ്യേന വില കുറഞ്ഞ മുൻനിര സ്മാർട്ട്ഫോണുകൾ എന്ന നിലയിലാണ് ഈ ഫോണുകളിലേക്ക് ആകർഷിക്കപ്പെടുന്നത്.

വില വർദ്ധനയുടെ കാരണം

വില വർദ്ധനയുടെ കാരണം

കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച മാറ്റങ്ങൾ കാരണമാണ് ആപ്പിൾ ഐഫോൺ സീരീസിന്റെ വില ഉയർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) നിരക്ക് വർദ്ധിപ്പിക്കുകയും ബിസിഡി / സോഷ്യൽ വെൽഫെയർ സർചാർജിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നത് പുതിയ ബജറ്റിൽ പിൻവലിക്കുകയും ചെയ്തു. ഇത് വില വർദ്ധനവിന് കാരണമായി എന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൂടുതൽ വായിക്കുക: അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പുമായി ഓപ്പോ റെനോ 3 പ്രോ മാർച്ച് രണ്ടിന് ഇന്ത്യയിലെത്തും

എന്തുകൊണ്ട് ചില മോഡലുകൾക്ക് മാത്രം വില വർദ്ധനവ് ബാധകമല്ല

എന്തുകൊണ്ട് ചില മോഡലുകൾക്ക് മാത്രം വില വർദ്ധനവ് ബാധകമല്ല

ഐഫോൺ എക്സ്ആർ, ഐഫോൺ 7, ഐഫോൺ 11 തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്. ഈ മോഡുകളെ വില വർദ്ധനവ് ബാധിക്കില്ല. ഈ മോഡലുകളും ഐപാഡ്, ആപ്പിൾ വാച്ച്, മാക് ഉൽപ്പന്നങ്ങളും ഇന്ത്യയിലെ ഫോക്സ്കോൺ, വിസ്ട്രോൺ യൂണിറ്റുകളിലാണ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് വില വർദ്ധിപ്പിക്കേണ്ട സാഹചര്യമില്ല. വില വർദ്ധിപ്പിച്ച മോഡലുകളെല്ലാം ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയ്ക്ക് മേൽപറഞ്ഞ പുതിയ ബജറ്റിലെ തീരുമാനങ്ങൾ ബാധകമാണ്.

ആപ്പിളിന്റെ പുതിയ സ്മാർട്ട്ഫോൺ വരുന്നു

ആപ്പിളിന്റെ പുതിയ സ്മാർട്ട്ഫോൺ വരുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആപ്പിൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാവുകയാണ്. ഐഫോൺ എസ്ഇ 2 അല്ലെങ്കിൽ ഐഫോൺ 9 എന്ന് വിളിക്കപ്പെടുന്ന ഈ ഫോൺ ഒരു ടച്ച് ഐഡി പായ്ക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് കാരണമുണ്ടായ വില വർധനവ് ഈ മോഡലിനെ ബാധിക്കുമോ എന്നത് വ്യക്തമല്ല. എന്തായാലും നിലവിലുള്ള കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫോണിന്റെ ലോഞ്ച് വൈകിപ്പിക്കും.

കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്

Most Read Articles
Best Mobiles in India

English summary
Apple has spiked the price of a few iPhone models in India. Both old and new models of the iPhone have a price hike now, including the iPhone 11 Pro, iPhone 11 Pro Max, the iPhone 8, and more. The new price is already effective in both online and offline stores across the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X