Just In
- 2 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 3 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- 3 hrs ago
സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപ
- 4 hrs ago
6.2 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെയുമായി നോക്കിയ 2.3 പുറത്തിറങ്ങി; അറിയേണ്ടതെല്ലാം
Don't Miss
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Sports
ഇന്ത്യ vs വീന്‍ഡിസ്: ഇന്ത്യയെ വീഴ്ത്താനോ? വിന്‍ഡീസ് അത് മറന്നേക്കൂ!! പകരം ഇതിനു ശ്രമിക്കാന്‍ ലാറ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
- News
''ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്''
- Movies
ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ
- Lifestyle
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
ആപ്പിൾ ഐ ഫോൺ 11 സെപ്റ്റംബർ 10ന് പുറത്തിറങ്ങിയേക്കും
2019ലെ തങ്ങളുടെ ഏറ്റവും വലീയ ഇവൻറിനായി ആപ്പിൾ തയ്യാറെടുക്കുന്നു. സെപ്റ്റംബർ 10ന് ഐ ഫോൺ ലോഞ്ച് ഇവൻറ് നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഔദ്യോഗികമായി സ്ഥിരീകരണങ്ങളെന്നും ലഭിച്ചിട്ടില്ലെങ്കിലും ഐഫോൺ ഡെവലപ്പേഴ്സിനായി നൽകിയ iOS 13 ബിറ്റ വെർഷനിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഫോണിൻറെ ലോഞ്ച് സെപ്റ്റംബർ 10 ഉണ്ടായേക്കും.
കഴിഞ്ഞ വർഷം ഐഫോൺ എക്സ്എസ് മാക്സിൻറ ലോഞ്ച് തിയ്യതി iOS 12 ൻറെ ബിറ്റ വെർഷൻ പരിശോധിച്ച് കണ്ടെത്തിയ iHelpBR തന്നെയാണ് ഇത്തവണത്തെയും ലോഞ്ച് തിയ്യതി സെപ്റ്റംബർ 10 ആയിരിക്കുമെന്ന വിവരം പുറത്തുവിട്ടത്. iOS 13 ബിറ്റ വേർഷൻറെ ഒരു സ്ക്രീൻ ഷോട്ടാണ് ലോഞ്ച് തിയ്യതി കണ്ടെത്താൻ സഹായിച്ചത്. സ്ക്രീൻ ഷോട്ടിൽ ഹോൾഡ് ഫോർ റിലീസ് എന്നൊരു ഫോൾഡർ ഉണ്ട്. ഒപ്പം തന്നെ iOS ഹോം സ്ക്രീനിൽ സെപ്റ്റംബർ 10 എന്ന തിയ്യതിയിൽ കലണ്ടറും ക്രമീകരിച്ചിട്ടുണ്ട്.

ലോഞ്ച് സാധ്യതകൾ
റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 10ന് തന്നെ ലോഞ്ച് ഉണ്ടായേക്കും. കാരണം ആപ്പിൾ മിക്ക ഇവൻറുകളും ചൊവ്വാഴ്ച്ചകളിലാണ് സംഘടിപ്പിക്കാറുള്ളത്. മാധ്യമങ്ങൾക്ക് എത്തിപ്പെടാൻ എളുപ്പത്തിനായാണ് ഇത്. ഇത്തരം സൂചനകളിൽ നിന്നും സെപ്റ്റംബർ 10ന് തന്നെ ആരാധകർ കാത്തിരിക്കുന്ന ഐഫോൺ 11 ആപ്പിൾ പുറത്തിറക്കുമെന്നാണ് ടെക്നോളജി കണ്ടൻറ് വിദഗ്ദർ കരുതുന്നത്.

ഫോണിൻറെ സവിശേഷതകൾ
ആപ്പിൾ ഐഫോൺ 11 ൻറെ ലോഞ്ച് അടുക്കും തോറും ഫോണിനെപറ്റി നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്. കാഴ്ച്ചയിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഐഫോൺ എക്സ്എസിന് സമാനമാണ് ഐഫോൺ 11ൻറെ മുൻഭാഗം. പുറകിൽ ഒരു സ്ക്വയർ ക്യമാറ ബംപും കമ്പനി നൽകിയിട്ടുണ്ട്. എൻട്രി ലെവൽ ഐഫോൺ 11നിൽ പിന്നിലെ ക്യാമറാബംപിൽ ഡ്യൂവൽ ലെൻസ് ക്യാമറ ഉണ്ട്. ഐഫോൺ 11 പ്രോ, ഐഫോൺ 111പ്രോ മാക്സ് എന്നിവയ്ക്ക് ട്രിപിൾ ലെൻസ് ക്യാമറയാണ് ഉണ്ടാവുക.

മറ്റ് മോഡലുകളിലും iOS 13
iOS 13 ബിറ്റ് വെർഷനിൽ നിന്നും ചോർന്ന വിവരങ്ങൾ പ്രകാരം ഐ ഫോൺ 11ൻറെ ലോഞ്ച് മാത്രമല്ല ആപ്പിൾ സെപ്റ്റംബറിൽ നടത്തുക, പഴയ ഐ ഫോണുകളിലും ഐപാഡുകളിലുമുള്ള ചിത്രങ്ങൾ പ്രകാരം സെപ്റ്റംബർ 23 എന്നൊരു തിയ്യതി കൂടി കാണാം. ഇതിലൂടെ iOS 13 പഴയ മോഡലുകളിൽ ലഭ്യമാക്കുന്നത് 23-ാം തിയ്യതി ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മറ്റ് ഫോണുകളിലും iOS 13
iOS 13 ബിറ്റ് വെർഷനിൽ നിന്നും ചോർന്ന വിവരങ്ങൾ പ്രകാരം ഐ ഫോൺ 11ൻറെ ലോഞ്ച് മാത്രമല്ല ആപ്പിൾ സെപ്റ്റംബറിൽ നടത്തുക, പഴയ ഐ ഫോണുകളിലും ഐപാഡുകളിലുമുള്ള ചിത്രങ്ങൾ പ്രകാരം സെപ്റ്റംബർ 23 എന്നൊരു തിയ്യതി കൂടി കാണാം. ഇതിലൂടെ iOS 13 പഴയ മോഡലുകളിൽ ലഭ്യമാക്കുന്നത് 23-ാം തിയ്യതി ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090