ഐഫോൺ 13 വരാനിരിക്കെ ഐഫോൺ 12ന് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചു

|

ഐഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഐഫോൺ 13നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. നാളെ ആപ്പിൾ ഒരു ലോഞ്ച് ഇവന്റ് നടത്തുന്നുണ്ട്. ഈ ഇവന്റിൽ വച്ച് പുതിയ തലമുറ ഐഫോൺ സീരിസ് പുറത്തിറങ്ങും. അടുത്ത തലമുറ ഐഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ ഐഫോൺ 12ന് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഐഫോൺ 12ന്റെ മൂന്ന് സ്റ്റോറേജ് വേരിയന്റുകൾക്കും വിലക്കിഴിവ് ലഭിക്കും.

 

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12ന്റെ 64 ജിബി, 128 ജിബി, 256 ജിബി വേരിയന്റുകൾക്കാണ് വിലക്കിഴിവ് ലഭിക്കുന്നത്. ഏകദേശം 13,000 രൂപ കിഴിവ് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കി. ഇത് കീടാതെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ ഈ ഐഫോൺ വാങ്ങുമ്പോൾ 15,000 രൂപ വരെ കിഴിവ് ലഭിക്കും. നാളെ പുതിയ ഐഫോൺ ലോഞ്ച് ചെയ്യാനിരിക്കെ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫർ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം തന്നെയാണ് നൽകുന്നത്.

വിലക്കിഴിവ്

ആപ്പിൾ ഐഫോൺ 12ന്റെ 64 ജിബി സ്റ്റോറേജ് മോഡലിന് 16 ശതമാനം വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. നേരത്തെ ഈ മോഡലിന്റെ വില 79,900 രൂപയായിരുന്നു. ഇപ്പോഴിത് 66,999 രൂപയ്ക്ക് ലഭ്യമാണ്. ആപ്പിൾ ഐഫോൺ 12ന്റെ 128 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ 15 ശതമാനം കിഴിവിൽ സ്വന്തമാക്കാം. നേരത്തെ 84,900 രൂപ വിലയുണ്ടായിരുന്ന ഈ മോഡലിന് ഇപ്പോൾ 71,999 രൂപയാണ് നൽകേണ്ടി വരിക. ഐഫോൺ 12 256 ജിബി സ്റ്റോറേജ് മോഡലിന് 13 ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്. 94,900 രൂപ വിലയുണ്ടായിരുന്ന ഈ ഡിവൈസ് ഇപ്പോൾ 81,999 രൂപയ്ക്ക് ലഭ്യമാണ്.

സെപ്റ്റംബറിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾസെപ്റ്റംബറിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഫ്ലിപ്പ്കാർട്ട്
 

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഐഫോൺ 12ന് വിലക്കിഴിവ് നൽകുന്നതിന് പുറമേ ഡിവൈസ് വാങ്ങുന്നവർക്ക് വിലക്കിഴിവുകളും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 5% അൺലിമിറ്റഡ് ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ കാർഡുകൾ, മൊബിക്വിക് എന്നിവ നൽകുന്ന അമെക്സ് നെറ്റ്‌വർക്ക് കാർഡിൽ ആദ്യ ഇടപാടായി ഫോൺ വാങ്ങിയാൽ 20% കിഴിവ് ലഭിക്കും. അധികമായി 12901 രൂപ കിഴിവും ലഭിക്കും.

ഐഫോൺ 13

നാളെ (സെപ്റ്റംബർ 14) ആപ്പിൾ ഐഫോൺ 13 പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഫോൺ 13 ലൈനപ്പിൽ ഐഫോൺ 12 സീരിസിൽ ഉണ്ടായിരുന്നത് പോലെ നാല് ഐഫോണുകളായിരിക്കും ഉണ്ടാവുക. 5.4 ഇഞ്ച് വലിപ്പമുള്ള ഐഫോൺ 13 മിനി, 6.1 ഇഞ്ച് വലിപ്പമുള്ള ഐഫോൺ 13, 6.1 ഇഞ്ച് വലിപ്പമുള്ള ഐഫോൺ 13 പ്രോ, 6.7 ഇഞ്ച് വലിപ്പമുള്ള ഐഫോൺ 13 പ്രോ മാക്സ് എന്നിവയായിരിക്കും ഈ പുതിയ സീരിസിലെ ഫോണുകൾ. ടിഎസ്എംസിയുടെ 5 എൻഎം+ പ്രോസസ് ബേസ്ഡ് ആയി ആപ്പിൾ നിർമ്മിച്ച അടുത്ത തലമുറ എ15 ചിപ്പാണ് ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ലിഡാർ സെൻസർ

ഐഫോൺ 13 സീരിസിലെ മുഴുവൻ ഡിവൈസിലും ലിഡാർ സെൻസർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച ഏറ്റവും പുതിയ തലമുറ ഐപാഡ് പ്രോയിലും ഈ സെൻസർ ഉണ്ടായിരുന്നു. ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയിലും ഈ സെൻസറാണ് ഉള്ളത്. ആപ്പിൾ ഐഫോൺ 13 ബ്ലാക്ക്, സിൽവർ, റോസ് ഗോൾഡ്, സൺസെറ്റ് ഗോൾഡ് എന്നിവയുൾപ്പെടെയുള്ള പുതിയ കളർ വേരിയന്റുകളിൽ പായ്ക്ക് ചെയ്യുമെന്നാണ് സൂചനകൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 13 പിങ്ക് കളർ ഓപ്ഷനിൽ പുറത്തിറങ്ങും. ഐഫോൺ 13 സീരിസിൽ ടച്ച് ഐഡി, മാസ്ക് ഉപയോഗിച്ചാലും ഉപയോക്താക്കളെ തിരിച്ചറിയാൻ കഴിയുന്ന ഫെയ്സ് ഐഡി, 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ എന്നിവ ഉണ്ടായിരിക്കും എന്ന സൂചനകളും ഉണ്ട്.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്

Best Mobiles in India

English summary
Apple iPhone 13 Series will be launched tomorrow, Before the launch you can buy iPhone 12 with huge discount. Flipkart offering up to 16% off on iPhone 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X