ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 പ്രോ പ്രീ-ഓർഡറുകൾ ഇന്ന് മുതൽ ആരംഭിക്കും: വിലയും ഓഫറുകളും

|

ആപ്പിൾ ഐഫോൺ 12 സീരീസിലെ നാല് ഡിവൈസുകൾ കഴിഞ്ഞയാഴ്ച്ചയാണ് ലോഞ്ച് ചെയ്തത്. ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയാണ് ഈ സീരിസിലെ സ്മാർട്ട്ഫോണുകൾ. ഇതിൽ ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുടെ വിൽപ്പന ഇന്ത്യയിൽ ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് ആപ്പിൾ അറിയിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് ഫോണുകളും മുൻകൂട്ടി ബുക്ക് ചെയ്യാം.

പ്രീ ബുക്കിങ്

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകളുടെ പ്രീ ബുക്കിങ് നവംബർ 6 മുതൽ ആരംഭിക്കും. ഇരു ഡിവൈസുകളും നവംബർ 13നാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ആകർഷകമായ ഓഫറുകളോടെ ഡിവൈസുകൾ സ്വന്തമാക്കാൻ പ്രീ ബുക്കിങ് അവസരം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ആപ്പിളിന്റെ പുതിയ സ്മാർട്ട്ഫോൺ സീരിസിലെ മീഡിയം റേഞ്ചിലുള്ള ഡിവൈസുകളുടെ പ്രീബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത് എന്നതിനാൽ ആവശ്യക്കാർ ധാരാളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തി

ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 പ്രോ: വിലയും ഓഫറുകളും

ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 പ്രോ: വിലയും ഓഫറുകളും

ഐഫോൺ 12ന്റെ 64 ജിബി മോഡലിന് 79,900 രൂപയാണ് ഇന്ത്യയിൽ വില. ഈ ഡിവൈസിന്റെ 128 ജിബി മോഡലിന് 84,900 രൂപ വിലയുണ്ട്. ഹൈ എൻഡ് വേരിയന്റായ 256 ജിബി മോഡലിന് 94,900 രൂപയാണ് വില. ഐഫോൺ 12 പ്രോയുടെ 128 ജിബി വേരിയന്റിന് 119,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 129,900 രൂപ വിലയുണ്ട്. ഈ ഡിവൈസിന് 512 ജിബി സ്റ്റോറേജുള്ള വേരിയന്റിനും ലഭ്യമാണ്. ഈ മോഡലിന് 149,900 രൂപയാണ് വില.

ക്യാഷ്ബാക്ക് ഓഫറുകൾ

രണ്ട് ഫോണുകളും വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ ക്യാഷ്ബാക്ക് ഓഫറുകൾ ലഭിക്കും. ഐഫോൺ 12 വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിൽ 6,000 ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. ഐഫോൺ 12 പ്രോയിൽ 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. രണ്ട് ഡിവൈസുകൾക്കും 6 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും. എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് രണ്ട് ഡിവൈസുകൾക്കും 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. രണ്ട് ഫോണുകളും ഒക്ടോബർ 30 മുതൽ എല്ലാ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ലഭ്യമാകും.

കൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 പ്രോ: സവിശേഷതകൾ

ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 പ്രോ: സവിശേഷതകൾ

ഐഫോൺ 12 ഉം ഐഫോൺ 12 പ്രോയും ഡിസ്പ്ലെയുടെ കാര്യത്തിൽ സാമാനത പുലർത്തുന്നു. 6.1 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഇരു ഡിവൈസുകളിലും പായ്ക്ക് ചെയ്യുന്നത്. ഐഫോൺ 12 പ്രോയിൽ ഒരു സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണ് ഉള്ളത്. പുതിയ എ14 ബയോണിക് പ്രോസസറാണ് രണ്ട് ഡിവൈസുകൾക്കും കരുത്ത് നൽകുന്നത്. ഐഒഎസ് 14ലാണ് സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്.

5ജി

ഐഫോൺ 12ൽ ഡ്യുവൽ-റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ എഫ് / 2.4 അപ്പേർച്ചറുള്ള 12 എംപി അൾട്രാ-വൈഡ് ലെൻസും എഫ് / 1.6 അപ്പർച്ചറുള്ള 12 എംപി ലെൻസുമാണ് ഉള്ളത്. ഐഫോൺ 12 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 12 എംപി അൾട്രാ വൈഡ് ലെൻസ്, 12 എംപി വൈഡ് ലെൻസ്, 12 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്നു. രണ്ട് ഡിവൈസുകളും 5ജി കണക്റ്റിവിറ്റിയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

Best Mobiles in India

English summary
Apple has announced that the iPhone 12 and iPhone 12 Pro will go on sale in India from October 30. Interested customers can book both phones in advance from today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X