ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

|

കൊറോണ വൈറസ് സാങ്കേതികരംഗത്തെ വലിയരീതിയിൽ ബാധിച്ചിട്ടുണ്ട്. ചൈനയ്ക്ക് സാങ്കേതികവിദ്യയുടെ മേഖലയിൽ ഉള്ള സ്വാധീനം തന്നൊയാണ് ഇതിനുള്ള പ്രധാന കാരണം. പുതിയ റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണായ ഐഫോൺ 12 അവതരിപ്പിക്കാൻ ഇനിയും കാലതാമസമുണ്ടായേക്കും. കൊറോണ കാരണം പ്രഖ്യാപിച്ച ചൈനയിലേക്കുള്ള യാത്രാവിലക്കാണ് ഐഫോൺ 12 പുറത്തിറക്കുന്നത് വൈകിപ്പിക്കുന്നത്.

ആപ്പിളിന്റെ എഞ്ചിനീയർമാർ
 

ആപ്പിളിന്റെ എഞ്ചിനീയർമാർ ചൈനയിലേക്ക് പോയി പ്രോഡക്ഷനുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന അവസരത്തിൽ യാത്രാവിലക്ക് കാരണം ഇത് നടന്നില്ല. അതുകൊണ്ട് തന്നെ ആപ്പിൾ ഐഫോൺ 12ന്റെ ഉത്പാദനം ആരംഭിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് എല്ലാ ടെക് കമ്പനികളുടെ പ്രൊഡക്ഷനെയും ബാധിച്ചിട്ടുണ്ട്.

ഐഫോൺ 12 ലോഞ്ച്

ഐഫോൺ 12 ലോഞ്ച്

ആപ്പിൾ ഐഫോണിന്റെ ഉയർന്ന അളവിലുള്ള ഉൽപ്പാദനം വേനൽക്കാലം വരെ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷത്തിന്റെ ആദ്യത്തെ കുറച്ച് മാസങ്ങൾ ഹായ് പ്രിസിഷൻ ഇൻഡസ്ട്രിയുടെ ഫോക്സ്കോൺ പോലുള്ള പങ്കാളികളുമായി അസംബ്ലിങ് പ്രക്രിയകൾ പരിശോധിക്കുകയാണ് ആപ്പിൾ ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: ഓപ്പോ എ31 സ്മാർട്ട്ഫോൺ അടുത്ത ആഴ്ച ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: ഓപ്പോ എ31 സ്മാർട്ട്ഫോൺ അടുത്ത ആഴ്ച ഇന്ത്യയിലെത്തും

ഫോക്സ്കോൺ

ആപ്പിൾ ആശ്രയിക്കുന്ന കരാർ അധിഷ്ഠിത നിർമ്മാതാക്കളിൽ പ്രധാനപ്പെട്ട കമ്പനിയാണ് ഫോക്സ്കോൺ. ആപ്പിൾ അതിന്റെ ഫാൾ ഇവന്റിൽ പുറത്തിറക്കുന്ന പുതിയ മോഡലുകൾക്കായി ഫോക്സ്കോണിനെ ആപ്പിൾ ആശ്രയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്‌ട്രോണിക്‌സ് നിർമാതാവെന്ന നിലയിൽ ചാന്ദ്ര പുതുവത്സര അവധിക്ക് ശേഷം ഷെസ്വാൻ, ഷെങ്‌ഷൌ എന്നിവിടങ്ങളിലെ ഐഫോൺ ഫാക്ടറികൾ വീണ്ടും തുറക്കുന്നത് കൊറോണ വൈറസ് ഭീതി കാരണം ഫോക്‌സ്‌കോൺ മാറ്റിവച്ചു.

സുപ്രധാന ഘട്ടം
 

പുതിയ ഐഫോൺ മോഡലുകളെ പ്രോട്ടോടൈപ്പിൽ നിന്ന് അസംബ്ലി യൂണിറ്റുകളിലേക്ക് വികസിപ്പിക്കുന്നത് സാധാരണയായി ജനുവരി അവസാനത്തിലും ഫെബ്രുവരി തുടക്കത്തിലുമായി നടക്കുന്ന ചൈനയിലെ ചാന്ദ്ര പുതുവത്സരത്തോടെയാണ്. ഈ സമയത്ത്, ആപ്പിൾ നിരവധി പ്രോട്ടോടൈപ്പുകൾ പരീക്ഷിച്ചിരുന്നു. ഈ പ്രോട്ടോടൈപ്പുകൾ അസംബ്ലി യൂണിറ്റിലേക്ക് വികസിപ്പിക്കുന്നിന് മുമ്പ് എഞ്ചിനീയർമാർ പരിശോധിക്കേണ്ടതുണ്ട്.

ഐഫോൺ 12

ഐഫോൺ 12 ഇപ്പോൾ എഞ്ചിനീയറിംഗ് മൂല്യനിർണ്ണയ പ്രക്രിയയുടെ അവസാന ഘട്ടത്തിലാണ്. ഇവിടെയാണ് ഫോക്സ്കോൺ അസംബ്ലി യൂണിറ്റുകൾ കുറച്ച് ഡിവൈസുകൾ അസംബിൾ ചെയ്യുന്നതും എഞ്ചിനീയർമാർ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നത്. ഈ സുപ്രധാനഘട്ടിത്തിന് ഉണ്ടായ കാലതാമസം കാരണം ഐഫോണിന്റെ പ്രൊഡക്ഷൻ മൊത്തത്തിൽ വൈകിപ്പിച്ചേക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എ71 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എ71 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഐഫോൺ

ഐഫോൺ 12ന് കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച ചിപ്പുകൾക്കും മറ്റ് ഭാഗങ്ങൾക്കുമായുള്ള ഓർഡർ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാൻ എഞ്ചിനീയർമാരുടെ പരിശോധന കഴിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ പരിശോധന വൈകുന്നത് ചിപ്പുകൾ അടക്കമുള്ളവയ്ക്കായി ഓർഡർ നൽകുന്നത് വൈകിപ്പിക്കു. ഓർഡർ ലഭിച്ചാൽ മാത്രമേ ഇത്തരം പാർട്ട്സുകൾ നിർമ്മിക്കാൻ ആരംഭിക്കുകയുള്ളു.

പ്രൊഡക്ഷൻ

ഐഫോൺ 12ന്റെ പ്രൊഡക്ഷനായി ധാരാളം കോംപോണന്റുകൾ ആവശ്യമുള്ളതിനാൽ അവ തിരഞ്ഞെടുക്കുന്നത് വൈകിപ്പിക്കാൻ ആപ്പിളിന് സാധിക്കില്ല. പുതിയ ഉൽപ്പന്നങ്ങൾക്ക് ഓൺ-ദി-ഗ്രൌണ്ട് എഞ്ചിനീയറിംഗ് സഹകരണം നിർണായകമാണ്. എന്നാൽ നിലവിൽ ജീവനക്കാർ ചേർന്ന് നിന്ന് ജോലി ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഇനി ഒരുമാസം കൂടി ഐഫോൺ 12ന്റെ അസംബ്ലി യൂണിറ്റുകൾ നിശ്ചലമായി തുടരും.

കൊറോണ

ഐഫോൺ 12 വികസിപ്പിക്കാനുള്ള ശ്രമത്തിൽ ആപ്പിളിനും ഫോക്സ്കോണിനും രണ്ട് മാസം അധികമായി ചിലവഴിക്കേണ്ടി വരും. കൊറോണ വൈറസ് ഭീതി കുറഞ്ഞതിന് ശേഷം മാത്രമേ ഇനി ഐഫോൺ 12ന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഇപ്പോൾ വൈറസ് ദക്ഷിണ കൊറിയയിലേക്കും പടർന്നിട്ടുണ്ട്. ആഗോളതലത്തിൽ 80,000ത്തിലധികം ആളുകൾക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാർട്ട്ഫോണാവാൻ റിയൽമി എക്സ്50 പ്രോ 5ജി വരുന്നുകൂടുതൽ വായിക്കുക: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാർട്ട്ഫോണാവാൻ റിയൽമി എക്സ്50 പ്രോ 5ജി വരുന്നു

Most Read Articles
Best Mobiles in India

English summary
Coronavirus outbreak might have a large effect on Apple and will likely delay the launch of the iPhone 12. A Reuters report notes that the travel ban on China has clashed with the usual date that Apple engineers head to the country to finalize the production of the new iPhone. This could potentially delay the launch of the iPhone 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X