Home
Mobile

ആപ്പിൾ ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: ചെറിയ ഐഫോണുകളിൽ മികച്ചത് ഏത്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 12 സീരീസിലെ ഡിവൈസുകൾ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവരുന്നവയാണ്. ഈ സിരിസിലെ വില കുറഞ്ഞ ഡിവൈസായ ഐഫോൺ 12 മിനി ഇന്ത്യൻ വിപണിയിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. വലിയ സ്‌ക്രീൻ സ്മാർട്ട്‌ഫോണുകളുടെ ഇടയിലേക്കാണ് 5ജി സപ്പോർട്ടോടെ ഐഫോൺ 12 മിനി 5.4 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയുമായി വരുന്നത്. ഇതേ രീതിയിലുള്ള മറ്റൊരു ആപ്പിൾ സ്മാർട്ട്ഫോണാണ് ഐഫോൺ എസ്ഇ 2020. ഐഫോൺ ആരാധകർക്കിടയിൽ ഇതിൽ ഏത് ഫോൺ തിരഞ്ഞെടുക്കണമെന്ന സംശയം ഉണ്ടായേക്കും. രണ്ട് ഫോണുകളും താരതമ്യം ചെയ്ത് നോക്കാം.

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: വില

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: വില

64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഐഫോൺ 12 മിനി ലഭ്യമാണ്. ഈ ഡിവൈസുകൾക്ക് യഥാക്രമം 69,900 രൂപ, 74,900 രൂപ, 84,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോൺ എസ്ഇ 2020 സമാനമായ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭിക്കും. ഈ ഡിവൈസിന് 34,999 രൂപ, 39,999 രൂപ, 49,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. പുതിയ ഐഫോൺ 12 മിനി തീർച്ചയായും വില കൂടിയ ഡിവൈസാണ്. 5ജി സപ്പോർട്ട് ഉൾപ്പെടെ നിരവധി സവിശേഷതകളും ഐഫോൺ 12 മിനിക്ക് ഉണ്ട്.

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: ഡിസൈൻ

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: ഡിസൈൻ

രണ്ട് സ്മാർട്ട്‌ഫോണുകളുടെ ഡിവൈനാണ് നമ്മൾ ഇനി പരിശോധിക്കുന്നത്. ഐഫോൺ 12 മിനി കോം‌പാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഐഫോൺ എസ്ഇയിൽ കട്ടിയുള്ള ബെസൽസ് ഉണ്ട്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയാണ് ഐഫോൺ 12 മിനിയിൽ ഉള്ളത്. അതേസമയം ഐഫോൺ എസ്ഇ ഹോം ബട്ടണിൽ ടച്ച് ഐഡി സെൻസറുള്ള 4.7 ഇഞ്ച് 720p റെറ്റിന ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. വലിയ ഡിസ്‌പ്ലേ ഉണ്ടായിരുന്നിട്ടും, ഐഫോൺ 12 മിനി ഐഫോൺ എസ്ഇയേക്കാൾ ചെറുതാണ്. കട്ടിയുള്ള ബെസൽസ് ഇല്ലാത്തതിനാൽ ഈ ഡിവൈസ് കൂടുതൽ മനോഹരമാണ്.

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: പ്രോസസർ പെർഫോമൻസ്

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: പ്രോസസർ പെർഫോമൻസ്

ആപ്പിൾ ഐഫോൺ 12 മിനി, ഐഫോൺ എസ്ഇ 2020 എന്നീ രണ്ട് സ്മാർട്ട്‌ഫോണുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പെർഫോമൻസുമായി ബന്ധപ്പെട്ടതാണ്. 5ജി സപ്പോർട്ടുള്ള ഏറ്റവും പുതിയ എ14 ബയോണിക് ചിപ്പാണ് ഐഫോൺ 12 മിനിയിൽ ആപ്പിൾ നൽകിയിട്ടുള്ളത്. 5ജി നെറ്റ്‌വർക്ക് സപ്പോർട്ട് ഇല്ലാത്ത അൽപ്പം പഴയ എ13 ബയോണിക് ചിപ്പാണ് ഐഫോൺ എസ്ഇയിൽ നൽകിയിട്ടുള്ളത്. ഐഫോൺ 12 മിനിയിൽ 4 ജിബി റാമും ഐഫോൺ എസ്ഇയിൽ 3 ജിബി റാമുമാണ് ഉള്ളത്.

ബാറ്ററി

മാഗ് സേഫ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള ഐഫോൺ 12 മിനി 2,227 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. 1,821 mAh ബാറ്ററിയിൽ നിന്ന് ഐഫോൺ SE ഇന്ധനം എടുക്കുന്നു. മിക്ക ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലും ഏകദേശം 4,000 എംഎഎച്ച് ബാറ്ററിയുണ്ടെന്ന് നോക്കുമ്പോൾ, ഐഫോൺ 12 മിനി, ഐഫോൺ എസ്ഇ എന്നിവയിൽ താരതമ്യേന ചെറിയ വലിപ്പത്തിലുള്ള ബാറ്ററികളാണ്. എന്നിരുന്നാലും, ഒരു ചാർജിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: ക്യാമറ പെർഫോമൻസ്

ഐഫോൺ 12 മിനി Vs ഐഫോൺ എസ്ഇ 2020: ക്യാമറ പെർഫോമൻസ്

ആപ്പിളിന്റെ ക്യാമറ സാങ്കേതികവിദ്യ മികച്ചതാണ്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. ഐഫോൺ എസ്ഇയുടെ പിൻഭാഗത്ത് 12 എംപി ലെൻസും മുൻവശത്ത് 7 എംപി സെൽഫി ക്യാമറയുമാണ് ഉള്ളത്.

ഐഫോൺ 12 മിനി, ഐഫോൺ എസ്ഇ

ഐഫോൺ 12 മിനി, ഐഫോൺ എസ്ഇ എന്നിവ ചെറിയ വലുപ്പമുള്ള ഡിവൈസ് ആവശ്യമുള്ളവർക്ക് സ്വന്തമാക്കാവുന്ന ഐഫോണുകളാണ്. തലമുറ-പഴയ പ്രോസസ്സർ ആണെങ്കിലും ഐഫോൺ എസ്ഇ മികച്ച പെർഫോമൻസ് ഉള്ള ഡിവൈസാണ്. ഈ ഡിവൈസിന് വിലയും കുറവാണ്. കൂടുതൽ പണം മുടക്കാൻ സാധിക്കുന്നവർക്ക് മികച്ച ക്യാമറ, വലിയ ബാറ്ററി, 5ജി സപ്പോർട്ടുള്ള ഏറ്റവും പുതിയ പ്രോസസർ എന്നിവ പായ്ക്ക് ചെയ്യുന്ന ഐഫോൺ 12 മിനി തിരഞ്ഞെടുക്കാവുന്നതാണ്.

Best Mobiles in India

English summary
The iPhone 12 Mini and iPhone SE 2020 are smaller iPhones. We are comparing these iPhones today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X