Home
Mobile

ആപ്പിൾ ഐഫോൺ 12 സീരീസ് ഒക്ടോബർ 13ന് പുറത്തിറങ്ങും

കാത്തിരിപ്പ് അവസാനിപ്പിച്ച് ആപ്പിൾ ഐഫോൺ 12 സീരിസിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. ഈ ഡിവൈസ് ഒക്ടോബർ 13ന് നടക്കുന്ന ഇവന്റിൽ വച്ച് അവതരിപ്പിക്കും. ഈ ഇവന്റിനായി ക്ഷണപത്രങ്ങൾ അയച്ച് തുടങ്ങി. സാധാരണ നിലയിൽ സെപ്റ്റംബറിൽ നടക്കുന്ന ഇവന്റിലാണ് ആപ്പിൾ തങ്ങളുെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കാറുള്ളത്. ഇത്തവണ കൊറോണ വൈറസ് വ്യാപനം മൂലം ആപ്പിൾ ഐഫോൺ 12 സീരീസ് സെപ്റ്റംബറിലെ ഇവന്റിൽ വച്ച് അവതരിപ്പിച്ചിരുന്നില്ല.

ഹായ്, സ്പീഡ്

കഴിഞ്ഞ വർഷം ഐഫോൺ 11 സീരീസിന്റെ ലോഞ്ച് ഇവന്റിനായുള്ള ഇൻവിറ്റേഷനിൽ കണ്ടത് പോലെ വളരെ ചുരുങ്ങിയ വാക്കുകളാണ് ഐഫോൺ 12 സീരിസിന്റെ ഇൻവിറ്റേഷനിലും ഉള്ളത്. "ഹായ്, സ്പീഡ്" എന്ന് മാത്രമാണ് ഫോണിനെ കുറിച്ച് എഴുതിയിരിക്കുന്നത്. ഇത് ഏറ്റവും പുതിയ 5ജി വേഗതയെ സൂചിപ്പിക്കുന്നതാകും. ഏറ്റവും വേഗതയേറിയ 5ജി നെറ്റ്വർക്ക് സപ്പോർട്ടുകളോടെയിട്ടായിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും വേഗതയേറിയ പ്രോസസറായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

ആപ്പിൾ ഐഫോൺ 12 ലോഞ്ച്

പുതിയ ആപ്പിൾ ഐഫോൺ 12 ലോഞ്ച് ഒക്ടോബർ 13ന് നടക്കും. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ സീരിസിൽ നാല് ഡിവൈസുകൾ ഉണ്ടായിരിക്കും. ഇവയിൽ ഏറ്റവും വിലകുറഞ്ഞത് ഐഫോൺ 12 മിനി ആണെങ്കിൽ ഏറ്റവും വില കൂടിയ ഫ്ലാഗ്ഷിപ്പ് ഐഫോൺ 12 പ്രോ മാക്‌സ് ആയിരിക്കും. ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയും ഈ സീരിസിൽ ഉണ്ടായിരിക്കും.

ഐഫോൺ 12 മിനി

5.4 ഇഞ്ച് സ്‌ക്രീൻ ഫീച്ചർ ചെയ്യുന്ന പുതിയ ഐഫോൺ 12 മിനി കോം‌പാക്റ്റ് ഫോമിന് പ്രാധാന്യം നൽകിയായിരിക്കും പുറത്തിറങ്ങുക. റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഐഫോൺ 12 മോഡലുകൾ അവരുടെ മുൻഗാമികളേക്കാൾ വില കൂടിയവയായിരിക്കും. പുതിയ ഫോണുകളിലെ അഡിഷൻൽ ബിഒഎം (മെറ്റീരിയൽസ് ബിൽ) കാരണമായിരിക്കും വില കൂടുന്നത്. 5ജി സ്പീഡ് വർധിപ്പിക്കുന്നതിനായുള്ള ഹാർഡ്‌വെയർ ഫോണിൽ ഉൾപ്പെടുത്തുന്നത് കൊണ്ടും ചിലവ് കൂടും.

ലീക്ക് റിപ്പോർട്ടുകൾ

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 12 പ്രോ മാക്‌സിൽ മാത്രമേ വേഗതയേറിയ എംഎം വേവ് 5ജി ടെക്ക് സപ്പോർട്ട് ഉണ്ടാവുകയുള്ളു. മറ്റുള്ളവ കൂടുതൽ സാധാരണമായ സബ് -6 ജിഗാഹെർട്സ് ടെക്ക് സപ്പോർട്ടമായിട്ടായിരിക്കും പുറത്തിറങ്ങുക. ഐഫോൺ 12 പ്രോയിൽ ഒരു ലിഡാർ ക്യാമറയും 120 ഹെർട്സ് ഡിസ്‌പ്ലേകളും ഉണ്ടാവില്ലെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്.

പാക്കേജിങ്

ഐഫോൺ 12 പാക്കേജിങിൽ ചാർജിംഗ് അഡാപ്റ്ററോ ബണ്ടിൽ ചെയ്ത ഇയർപോഡുകളോ പോലുള്ള ആപ്പിൾ ഇൻ-ബോക്‌സ് ആക്‌സസറികൾ ഉണ്ടാവില്ല. ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവയുൾപ്പെടെ ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയ പ്രൊഡക്ടുകൾക്കൊപ്പവും ഇൻബോക്സ് ആക്സസറികൾ ഉണ്ടായിരുന്നില്ല. ചിലവ് കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായും ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടിയായുമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഇത് ചിലപ്പോൾ ആപ്പിളിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Apple has announced the launch date of the iPhone 12 Series. The device will be unveiled at an event on October 13th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X