Home
Mobile

ആപ്പിൾ ഐഫോൺ 12 സീരീസ് ഇന്ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഈ വർഷം സ്മാർട്ട്ഫോൺ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന പ്രീമിയം സ്മാർട്ട്ഫോണായ ആപ്പിൾ ഐഫോൺ 12 സീരിസിന്റെ ലോഞ്ച് ഇന്ന് നടക്കും. ഈ സീരിസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. സാധാരണ നിലയിൽ സെപ്റ്റംബറിലെ ആപ്പിൾ ഇവന്റിലാണ് തങ്ങളുടെ ആ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആപ്പിൾ പുറത്തിറക്കാറുള്ളത്. ഇത്തവണ ഈ പതിവ് തെറ്റിച്ചു.

ഐഫോൺ 12

ഐഫോൺ 12ന്റെ ഇൻവിറ്റേഷനിൽ ഹായ് സ്പീഡ് എന്ന് മാത്രമാണ്. കഴിഞ്ഞ വർഷം നടന്ന ഐഫോൺ 11 സീരീസിന്റെ ലോഞ്ച് ഇവന്റിന്റെ ഇൻവിറ്റേഷനും ഇത്തരത്തിൽ വളരെ ചുരുങ്ങിയ വാക്കുകളിലാണ് ഉണ്ടായിരുന്നത്. "ഹായ്, സ്പീഡ്" എന്നത് പുതിയ ഡിവൈസുകളെ കുറച്ചുള്ള സൂചനകളായിട്ടാണ് ചിലർ വ്യാഖ്യാനിക്കുന്നത്. ഏറ്റവും പുതിയ 5ജി വേഗതയെ സൂചിപ്പിക്കുന്നതാകും ഇതെന്ന് റിപ്പോർട്ടുകളുണ്ട് ഏറ്റവും വേഗതയേറിയ 5ജി നെറ്റ്വർക്ക് സപ്പോർട്ടുമായിട്ടായിരിക്കും പുതിയ ഐഫോൺ സീരിസ് പുറത്തിറങ്ങുക.

ലോഞ്ച്

ആപ്പിൾ ഐഫോൺ 12 ലോഞ്ച് ഇന്ന് രാത്രിയാണ് നടക്കുന്നത്. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ സീരിസിൽ നാല് സ്മാർട്ട്ഫോണുകളായിരിക്കും ഉണ്ടായിരിക്കുക. ഇവയിൽ ഏറ്റവും വിലകുറഞ്ഞത് ഐഫോൺ 12 മിനി എന്ന ഡിവൈസ് ആയിരിക്കും. ഇത് കൂടാതെ ഏറ്റവും വില കൂടിയ ഐഫോൺ 12 പ്രോ മാക്‌സ് എന്ന ഡിവൈസും ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയും ഈ സീരിസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സവിശേഷതകൾ

5.4 ഇഞ്ച് സ്‌ക്രീൻ ഫീച്ചർ ചെയ്യുന്ന പുതിയ ഐഫോൺ 12 മിനി കോം‌പാക്റ്റ് ഫോമിന് പ്രാധാന്യം നൽകിയായിരിക്കും പുറത്തിറങ്ങുക. റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഐഫോൺ 12 മോഡലുകൾ അവരുടെ മുൻഗാമികളേക്കാൾ വില കൂടിയവയായിരിക്കും. പുതിയ ഫോണുകളിലെ അഡിഷൻൽ ബിഒഎം (മെറ്റീരിയൽസ് ബിൽ) കാരണമായിരിക്കും വില കൂടുന്നത്. 5ജി സ്പീഡ് വർധിപ്പിക്കുന്നതിനായുള്ള ഹാർഡ്‌വെയർ ഫോണിൽ ഉൾപ്പെടുത്തുന്നത് കൊണ്ടും ചിലവ് കൂടും.

ലീക്ക് റിപ്പോർട്ടുകൾ

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 12 പ്രോ മാക്‌സിൽ മാത്രമേ വേഗതയേറിയ എംഎം വേവ് 5ജി ടെക്ക് സപ്പോർട്ട് ഉണ്ടാവുകയുള്ളു. മറ്റുള്ളവ കൂടുതൽ സാധാരണമായ സബ് -6 ജിഗാഹെർട്സ് ടെക്ക് സപ്പോർട്ടമായിട്ടായിരിക്കും പുറത്തിറങ്ങുക. ഐഫോൺ 12 പ്രോയിൽ ഒരു ലിഡാർ ക്യാമറയും 120 ഹെർട്സ് ഡിസ്‌പ്ലേകളും ഉണ്ടാവില്ലെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്.

ഐഫോൺ 12 പാക്കേജിങ്

ഐഫോൺ 12 പാക്കേജിങിൽ ചാർജിംഗ് അഡാപ്റ്ററോ ബണ്ടിൽ ചെയ്ത ഇയർപോഡുകളോ പോലുള്ള ആപ്പിൾ ഇൻ-ബോക്‌സ് ആക്‌സസറികൾ ഉണ്ടാവില്ല. ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവയുൾപ്പെടെ ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയ പ്രൊഡക്ടുകൾക്കൊപ്പവും ഇൻബോക്സ് ആക്സസറികൾ ഉണ്ടായിരുന്നില്ല. ചിലവ് കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായും ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടിയായുമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഇത് ചിലപ്പോൾ ആപ്പിളിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
The launch of the Apple iPhone 12 Series, the most awaited premium smartphone by smartphone lovers this year, will take place today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X