ഐഫോൺ വാങ്ങേണ്ടവർക്ക് ഇത് സുവർണാവസരം; ആപ്പിൾ ഐഫോൺ 13ന് വൻ വിലക്കുറവ്

|

ഐഫോൺ വാങ്ങാൻ ആഗ്രഹമില്ലാത്ത ആളുകൾ ഉണ്ടായിരിക്കില്ല, പല ആളുകളെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത് വിലയാണ്. എന്നാലിപ്പോൾ ഐഫോൺ 13 വിലക്കുറവിൽ സ്വന്തമാക്കാം. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ആപ്പിൾ ഐഫോൺ 13നാണ് ഇന്ത്യയിൽ വില കുറച്ചിരിക്കുന്നത്. ഐഫോൺ 13ന്റെ ഏതാണ്ട് എല്ലാ നിറങ്ങളിലും ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വിലക്കിഴിവ് നൽകുന്നുണ്ട്. ഈ വിലക്കിഴിവിലൂടെ 65,999 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാം.

 

ഓഫറുകൾ

ബാങ്ക് ഓഫറുകളോ എക്സ്ചേഞ്ച് കിഴിവുകളോ കൂടാതെയുള്ള വിലക്കിഴിവാണ് ഇത്. നിലവിൽ ഫ്ലിപ്പ്കാർട്ടിലെ ഐഫോൺ 13ന്റെ പേജിൽ ലിസ്റ്റ് ചെയ്ത വിലയാണ് ഇത്. ആപ്പിൾ ഐഫോൺ 13 2021ൽ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ ഫോണിന്റെ വില ആരംഭിച്ചത് 79,900 രൂപ മുതലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില ചെറിയ വിലയിടിവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രവും വലിയ വിലകുറയ്ക്കൽ ആദ്യമായിട്ടാണ്. ഐഫോൺ 14 ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുമ്പായിട്ടാണ് കമ്പനി ഫോണിന് വില കുറച്ചിരിക്കുന്നത്.

ഐഫോൺ 13 വിലക്കിഴിവിൽ സ്വന്തമാക്കാം

നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഇപ്പോൾ ഐഫോൺ 13 വെറും 51,000 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനായി നിങ്ങൾ ഒരു പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുകയും ഒരു പ്രത്യേക ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. ഫ്ലിപ്പ്കാർട്ടിലെ എക്സ്ചേഞ്ച്, ബാങ്ക് ഓഫറിലൂടെയാണ് ഐഫോൺ 13ന്റെ വില 51000 രൂപയായി കുറയുന്നത്. എസ്ബിഐ ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കാണ് ഈ വിലക്കിഴിവ് ലഭിക്കുന്നത്.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഐഫോൺ 13: സവിശേഷതകൾ
 

ഐഫോൺ 13: സവിശേഷതകൾ

ഐഫോൺ 13ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1170 x 2532 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു സെറാമിക് ഷീൽഡ് ലെയർ നൽകിയിട്ടുണ്ട്. സെൽഫി ക്യാമറയ്ക്കായി വൈഡ് നോച്ചു നൽകിയിട്ടുണ്ട്. ഒരു അലൂമിനിയം ഫ്രെയിമാണ് ഇതിലുള്ളത്. സിംഗിൾ-ടോൺ പെയിന്റുള്ള പരന്ന അറ്റങ്ങളോടെയാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രോസസർ

ഐഫോൺ 13ൽ ആപ്പിളിന്റെ ഹെക്‌സ കോർ A15 ബയോണിക് പ്രോസസറാണ് നൽകിയിരിക്കുന്നത്. ഇത് 5nm പ്രോസസ്സിൽ നിർമ്മിച്ചതാണ്. എല്ലാ മൾട്ടിടാസ്കിംഗും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന 4 ജിബി റാം ഓപ്ഷനുമായാണ് ഫോൺ വരുന്നത്. 512 ജിബി വരെ സ്റ്റോറേജാണ് ഫോണിലുള്ളത്. 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയോടെയാണ് ഈ ഫോൺ വരുന്നത്.

ക്യാമറകൾ

ഐഫോൺ 13ൽ രണ്ട് പിൻ ക്യാമറകളാണ് ഉള്ളത്. 12 മെഗാപിക്സൽ വൈഡ് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. ക്യാമറകൾ ഒഐഎസ് സപ്പോർട്ട് ചെയ്യുന്നവയാണ്. വിശദമായ ഡെപ്ത് ഇഫക്‌റ്റുകൾ ക്യാപ്‌ചർ ചെയ്‌ത് ഫോക്കസ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുന്നതിലൂടെ ഇമേജിങ് ഗുണനിലവാരം വർദ്ധിപ്പിക്കുന്ന ഒരു സിനിമാറ്റിക് മോഡും ഈ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. ഈ മോഡ് ഡോൾബി വിഷൻ എച്ച്ഡിആറിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്നു.

15000 രൂപയോളം വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ15000 രൂപയോളം വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ

സെൽഫി ക്യാമറ

ഐഫോൺ 13ൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ ഫോക്കസ് മോഡ്, മാപ്സ്, മെസേജുകൾ, വാലറ്റ് എന്നിവ മെച്ചപ്പെടുത്തിയിട്ടുള്ള ഐഒഎസ് 15ലാണ് ഐഫോൺ 13 പ്രവർത്തിക്കുന്നത്. ഐഫോൺ 13 സ്മാർട്ട്ഫോൺ IP68 സർട്ടിഫൈഡ് ബോഡിയോടെയാണ് വരുന്നത്. വെള്ളവും പൊടിയും പോലുള്ളവ പ്രതിരോധിക്കുന്നതാണ് ഈ ഫോൺ. നാനോ സിം, ഇ-സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഡ്യുവൽ സിം സപ്പോർട്ടും ഫോണിലുണ്ട്.

Best Mobiles in India

English summary
Apple iPhone 13 can now buy at a cheaper price. Apple iPhone 13 with 128 GB internal storage price has been reduced in India. This device is now available for for Rs 65,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X