പുതിയ ആപ്പിൾ ഐഫോൺ 13 വിലക്കുറവിൽ സ്വന്തമാക്കാം; ഓഫർ പരിമിതകാലത്തേക്ക് മാത്രം

|

ഒരു പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. ഐഫോൺ 13 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോഴൊരു സുവർണാവസരം ഒരുക്കുകയാണ് ആമസോൺ. ഐഫോൺ 13ന് പരിമിത കാലത്തേക്ക് വില കുറച്ചിരിക്കുന്നു. പ്രത്യേകം എക്സ്ചേഞ്ച് ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളും ഐഫോൺ 13 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്. ആമസോണിലൂടെ വിലക്കിഴിവിൽ ഐഫോൺ 13 വാങ്ങാം.

 

ഐഫോൺ 13

ഐഫോൺ 13ക്ക് ലഭിക്കുന്ന വിലക്കിഴിവ് ഓഫർ പരിമിത കാലത്തേക്കുള്ളതാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ നിങ്ങൾക്ക് പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ വേഗം തന്നെ അവ ഓർഡർ ചെയ്യാം. 128 ജിബി, 256 ജിബി, 512 ജിബി എന്നീ മൂന്ന് വേരിയന്റുകളിലാണ് ഐഫോൺ 13 ലഭ്യമാകുന്നത്. ഈ മൂന്ന് മോഡലുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. കിഴിവിന് പുറമേ പ്രത്യേകം എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

വിലക്കിഴിവ്

ഐഫോൺ 13 128 ജിബി വേരിയന്റ് ആമസോൺ ഇന്ത്യയിലൂടെ ഇപ്പോൾ 14% കിഴിവിൽ ലഭ്യമാണ്. ഈ കിഴിവ് ലഭിക്കുന്നതോടെ ഐഫോണിന്റെ വില 68,990 രൂപയായി കുറയുന്നു. അതേസമയം സ്‌മാർട്ട്‌ഫോണിന്റെ 256 ജിബി വേരിയന്റിന് 11% കിഴിവാണ് ആമസോൺ നൽകുന്നത്. ഈ കിഴിവ് ലഭിക്കുന്നതോടെ വില 79,900 രൂപയായി കുറയുന്നു. ഐഫോൺ 13 512 ജിബി വേരിയന്റിന് 5% കിഴിവാണ് ആമസോൺ നൽകുന്നത്. ഇതോടെ ഡിവൈസ് 1,04,900 രൂപയ്ക്ക് ലഭ്യമാകും.

അടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥഅടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥ

എക്‌സ്‌ചേഞ്ച് ഓഫർ
 

മേൽപ്പറഞ്ഞ വിലക്കിഴിവിന് പുറമേ ഐഫോൺ 13 വാങ്ങുന്നവർക്കായി ആമസോൺ ഇന്ത്യയിൽ ഒരു എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നുണ്ട്. ഇതുപ്രകാരം നമ്മൾ തിരഞ്ഞെടുക്കുന്ന ഏത് ഐഫോൺ 13 വേരിയന്റിനിനും 23,000 രൂപ വരെ എക്‌സ്‌ചേഞ്ച് കിഴിവ് ലഭിക്കും. നമ്മൾ എക്സ്ചേഞ്ചിനായി നൽകുന്ന മോഡലും അതിന്റെ വർക്കിങ് കണ്ടീഷനും അനുസരിച്ചാണ് എക്സ്ചേഞ്ച് ഓഫർ എത്രയാണ് എന്ന കാര്യം തീരുമാനിക്കപ്പെടുന്നത്.

ഓഫർ ലഭിക്കാൻ

ഐഫോൺ 13 വിലക്കിഴിവിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് ആമസോൺ ഇന്ത്യ വെബ്സൈറ്റിലോ ആപ്പിലോ പോയി ഐഫോൺ 13 എന്ന് സെർച്ച് ചെയ്യാം. ഇനി നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന മോഡലും കളർ ഓപ്ഷനും തിരഞ്ഞെടുക്കുക. വലതുവശത്തുള്ള 'വിത്ത് എക്‌സ്‌ചേഞ്ച്' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിന്റെ എക്‌സ്‌ചേഞ്ച് വില പരിശോധിക്കാം. ഐഫോൺ 13യുടെ സവിശേഷതകൾ കൂടി പരിശോധിക്കാം.

ഐഫോൺ 13: സവിശേഷതകൾ

ഐഫോൺ 13: സവിശേഷതകൾ

ഐഫോൺ 13ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1170 x 2532 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു സെറാമിക് ഷീൽഡ് ലെയർ നൽകിയിട്ടുണ്ട്. സെൽഫി ക്യാമറയ്ക്കായി വൈഡ് നോച്ചു നൽകിയിട്ടുണ്ട്. വളരെ മികച്ച ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ആപ്പിൾ നൽകിയിരിക്കുന്നത്.

12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ

ഡിസൈൻ

ഐഫോൺ 13ന്റെ ഡിസൈൻ ആകർഷകമാണ്. ഒരു അലൂമിനിയം ഫ്രെയിമാണ് ഇതിലുള്ളത്. സിംഗിൾ-ടോൺ പെയിന്റുള്ള പരന്ന അറ്റങ്ങളോടെയാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോണിന്റെ പിൻ പാനലിൽ മുകളിൽ ഇടത് ഭാഗത്തായി ഡ്യുവൽ സെൻസറുകളടങ്ങുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുണ്ട്. ഈ ക്യാമറ മൊഡ്യൂളിൽ ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. പിൻ പാനലിന്റെ മധ്യഭാഗത്താണ് ആപ്പിൾ ലോഗോ നൽകിയിരിക്കുന്നത്.

പ്രോസസർ

ഐഫോൺ 13ൽ ആപ്പിളിന്റെ പുതിയ തലമുറ ഹെക്‌സ കോർ A15 ബയോണിക് പ്രോസസറാണ് നൽകിയിരിക്കുന്നത്. ഇത് 5nm പ്രോസസ്സിൽ നിർമ്മിച്ചതാണ്. എല്ലാ മൾട്ടിടാസ്കിംഗും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന 4 ജിബി റാം ഓപ്ഷനുമായാണ് ഫോൺ വരുന്നത്. 512 ജിബി വരെ സ്റ്റോറേജാണ് ഫോണിലുള്ളത്. എല്ലാ ആപ്പിൾ ഐഫോണുകളെയും പോലെ ഇൻ-ബിൽറ്റ് മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷൻ ഈ ഐഫോണിലും ആപ്പിൾ നൽകിയിട്ടില്ല. 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയോടെയാണ് ഈ ഫോൺ വരുന്നത്.

ക്യാമറ

ഐഫോൺ 13ൽ രണ്ട് പിൻ ക്യാമറകളാണ് ഉള്ളത്. 12 മെഗാപിക്സൽ വൈഡ് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. ക്യാമറകൾ ഒഐഎസ് സപ്പോർട്ട് ചെയ്യുന്നവയാണ്. വിശദമായ ഡെപ്ത് ഇഫക്‌റ്റുകൾ ക്യാപ്‌ചർ ചെയ്‌ത് ഫോക്കസ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുന്നതിലൂടെ ഇമേജിങ് ഗുണനിലവാരം വർദ്ധിപ്പിക്കുന്ന ഒരു സിനിമാറ്റിക് മോഡും ഈ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. ഈ മോഡ് ഡോൾബി വിഷൻ എച്ച്ഡിആറിൽ വീഡിയോകൾ റെക്കോർഡ് ചെയ്യൻ സഹായിക്കുന്നു.

സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചുസാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചു

12 എംപി ക്യാമറ

ഐഫോൺ 13ൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ ഫോക്കസ് മോഡ്, മാപ്സ്, മെസേജുകൾ, വാലറ്റ് എന്നിവ മെച്ചപ്പെടുത്തിയിട്ടുള്ള ഐഒഎസ് 15ലാണ് ഐഫോൺ 13 പ്രവർത്തിക്കുന്നത്. ടച്ച് ഐഡി പവർ ബട്ടണിൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഫെയ്സ് ഐഡിയും സപ്പോർട്ട് ചെയ്യുന്നുണ്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്.

ബാറ്ററി

ഐഫോൺ 13 സ്മാർട്ട്ഫോൺ IP68 സർട്ടിഫൈഡ് ബോഡിയോടെയാണ് വരുന്നത്. വെള്ളവും പൊടിയും പോലുള്ളവ പ്രതിരോധിക്കുന്നതാണ് ഈ ഫോൺ. നാനോ സിം, ഇ-സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഡ്യുവൽ സിം സപ്പോർട്ടും ഫോണിലുണ്ട്. മെച്ചപ്പെട്ട ബാറ്ററി സെറ്റപ്പും ഈ ഫോൺ നൽകുന്നു. ഐഫോൺ 12നെക്കാൾ 2.5 മണിക്കൂർ അധിക ബാക്കപ്പ് നൽകുന്ന ബാറ്ററിയാണ് ഫോണിലുള്ളത്. ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിങ് സപ്പോർട്ടും ഐഫോൺ 13ൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Amazon is now offering a golden opportunity for people who want to own the iPhone 13. The iPhone 13 price has been reduced for a limited time. Amazon has also announced a special exchange offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X