ആപ്പിൾ ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ വിപണിയിലെത്തി

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ ലോഞ്ച് ചെയ്തു. ആകർഷകമായ സവിശേഷതകളോടെയാണ് ഈ ഡിവൈസുകൾ വരുന്നത്. 699 രൂപ വില വരുന്ന ഐഫോൺ 13 മിനി മുതൽ 1099 ഡോളർ വില വരുന്ന ഐഫോൺ 13 പ്രോ മാക്സ് വരെയുള്ള നാല് ഡിവൈസുകളിലും കരുത്തൻ പ്രോസസർ, മികച്ച ഡിസ്പ്ലെ, അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം ആപ്പിൾ നൽകിയിട്ടുണ്ട്. ഈ പുതിയ ഐഫോണുകളുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

ഐഫോൺ 13 സീരിസ്: വില, ലഭ്യത

ഐഫോൺ 13 സീരിസ്: വില, ലഭ്യത

ഐഫോൺ 13 മിനി ബേസ് വേരിയന്റിന് 699 ഡോളറാണ് വില വരുന്നത്. ഡിവൈസ് ബ്ലാക്ക്, ബ്ലൂ, പിങ്ക്, പർപ്പിൾ, പ്രൊഡക്ട് (റെഡ്), വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഐഫോൺ 13 സ്മാർട്ട്ഫോണിന് ആഗോള വിപണിയിൽ 799 ഡോളറാണ് വില. 128ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്. ബ്ലാക്ക്, ബ്ലൂ, വൈറ്റ്, പ്രൊഡക്റ്റ് റെഡ്, പർപ്പിൾ, പിങ്ക് വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും. ഐഫോൺ 13 പ്രോയുടെ വില ആരംഭിക്കുന്നത് 999 ഡോളർ മുതലാണ്. ഐഫോൺ 13 പ്രോ മാക്സിന് 1099 ഡോളറാണ് പ്രാരംഭ വില. ഈ ഡിവൈസുകളുടെ മറ്റ് മോഡലുകളുടെ വില ഇതുവരെ ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. ഐഫോൺ 13 പ്രോ മോഡലുകൾ ബ്ലാക്ക്, സിൽവർ, ഗോൾഡ്, ബ്രോൺസ്, ബ്ലാക്ക് ഷേഡ് ഗ്രാഫൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

ഐഫോൺ 13 മിനി:സവിശേഷതകൾ

ഐഫോൺ 13 മിനി:സവിശേഷതകൾ

1,080 x 2,340 പിക്സൽ റെസല്യൂഷനോടുകൂടിയ 5.4 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണ് ഐഫോൺ 13 മിനിയിൽ നൽകിയിട്ടുള്ളത്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഫീച്ചറോടസ വരുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ആപ്പിളിന്റെ കസ്റ്റം എ15 ബയോണിക് ചിപ്പാണ്. ഈ ചിപ്പ്സെറ്റ് മികച്ച പെർഫോമൻസ്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ നൽകുന്നു. ഐഫോൺ 13 മിനി ഐഒഎസ് 15ൽ പ്രവർത്തിക്കുന്നു, 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്ന ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി Wi-Fi 802.11 a/b/g/n/ac, ഡ്യുവൽ സിം സപ്പോർട്ട്, ജിപിഎസ്, എൻഎഫ്സി, ലൈറ്റ്നിംഗ് പോർട്ട്, 3ജി, 4ജി എന്നിവയുണ്ട്.

ക്യാമറ

ഐഫോൺ 13 മിനിയിൽ രണ്ട് പിൻ ക്യാമറകളാണ് ഉള്ളത്. 12 മെഗാപിക്സൽ പ്രൈമറി ക്യാമറ f/1.8 അപ്പേർച്ചറുള്ള ലെൻസോടെ വരുന്നു. 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഡിവൈസിൽ ഉണ്ട്. ഈ ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറുള്ള ലെൻസാണ് ഉള്ളത്. അൾട്രാ വൈഡ് ലെൻസിൽ ഓട്ടോഫോക്കസ് ഫീച്ചർ ഉണ്ട്. ഇത് ഐഫോൺ ലൈനപ്പിൽ ആദ്യമായാണ് കാണുന്നത്. സെൽഫികൾക്കായി, ഫോണിലെ ചെറിയ നോട്ടിൽ f/2.2 അപ്പർച്ചർ ഉള്ള 12 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഉള്ളത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലെ സെൻസറുകൾ.

ഐഫോൺ 13: സവിശേഷതകൾ

ഐഫോൺ 13: സവിശേഷതകൾ

പുതിയ ഐഫോൺ 13ൽ ഐഫോൺ 12ന് സമാനമായ 6.1 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ഫോൺ 12 മെഗാപിക്സൽ വൈഡ് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് എന്നിവയുള്ള രണ്ട് പിൻക്യാമറകളുമായി വരുന്നു. എ15 ബയോണിക് ചിപ്പാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ ഫോക്കസ് മോഡ്, മാപ്സ്, മെസേജുകൾ, വാലറ്റ് എന്നിവ മെച്ചപ്പെടുത്തിയിട്ടുള്ള ഐഒഎസ് 15ൽ ഡിവൈസ് പ്രവർത്തിക്കുന്നു. ടച്ച് ഐഡി പവർ ബട്ടണിൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഫെയ്സ് ഐഡിയും സപ്പോർട്ട് ചെയ്യുന്നു.

പോർട്രെയിറ്റ് സിനിമാറ്റിക് വീഡിയോ

ഐഫോൺ 13 സീരിസ് പോർട്രെയിറ്റ് സിനിമാറ്റിക് വീഡിയോ ഫീച്ചറുമായിട്ടാണ് വരുന്നത്. ഇത് വാർപ്പ് എന്ന EIS ഉപയോഗിച്ച് പ്രവർത്തിക്കുന്നു. വീഡിയോ റെക്കോർഡുചെയ്യുമ്പോൾ പശ്ചാത്തലം ബ്ലർ ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു. നൈറ്റ് മോഡ് അപ്‌ഗ്രേഡുചെയ്‌തിട്ടുണ്ട്. പിക്സലിന്റെ ആസ്ട്രോഫോട്ടോഗ്രാഫി ഫീച്ചറിന് സമാനമായി നൈറ്റ് അൽഗോരിതം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്.

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്: സവിശേഷതകൾ

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്: സവിശേഷതകൾ

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയുടെ ഡിസൈൻ കഴിഞ്ഞ വർഷത്തെ ഐഫോൺ 12 പ്രോ മോഡലുകൾക്ക് സമാനമാണ്. വലിയ ബാറ്ററികൾ നൽകുന്നതിന് ആപ്പിൾ പ്രധാന്യം നൽകിയിട്ടുണ്ട്. ഡൈനാമിക് 120Hz റിഫ്രെഷ് റേറ്റുള്ള LTPO പാനലാണ് ഈ ഡിവൈസുകളിൽ ഉള്ളത്. ഐഫോൺ 13 പ്രോയിൽ 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയും ഐഫോൺ 13 പ്രോ മാക്സിൽ 6.7 ഇഞ്ച് റെറ്റിന പാനലുമാണ് ഉള്ളത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫീച്ചർ ഈ ഡിവൈസുകളിലും നൽകിയിട്ടുണ്ട്.

എ15 ബയോണിക് ചിപ്‌സെറ്റ്

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ 5nm എ15 ബയോണിക് ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് മോഡലുകളും 1 ടിബി സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഇത്രയും സ്റ്റോറേജുമായി വിപണിയിലെത്തുന്ന ആദ്യത്തെ ഐഫോണുകളാണ് ഇവയ. ക്വാൽകോമിന്റെ X60 5G മോഡവും ആപ്പിൾ ഈ ഡിവൈസുകളിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ മോഡം ഒരേസമയം mmWave, sub-6GHz 5G നെറ്റ്‌വർക്കുകൾ എന്നിവ സംയോജിപ്പിച്ച് മികച്ച 5ജി പെർഫോമൻസ് നൽകുന്നു.

12-മെഗാപിക്സൽ ക്യാമറ

രണ്ട് ഐഫോണുകളും 12-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറകളിൽ എഫ്/1.8 അപ്പേർച്ചറുള്ള ലെൻസുമായിട്ടാണ് വരുന്നത്. ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ 6-എലമെന്റ് അൾട്രാവൈഡ് നൽകുന്നു. പ്രോ മോഡലുകൾക്കും മികച്ച നൈറ്റ് മോഡ്, സിനിമാറ്റിക് വീഡിയോ മോഡ് എന്നിവ ഉണ്ട്. ഈ ഫോണുകളും ഐഒഎസ് 15ൽ പ്രവർത്തിക്കുന്നു. പുതിയ ഐഫോണുകൾ 25W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്.

Best Mobiles in India

English summary
Apple launched new iPhone 13 Mini, iPhone 13, iPhone 13 Pro and iPhone 13 Pro Max. These devices come with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X