കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോൺ 13 സീരിസ് ഇന്ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആപ്പിൾ ഐഫോൺ 13 സീരിസ് ഇന്ന് അവതരിപ്പിക്കും. 'കാലിഫോർണിയ സ്ട്രീമിംഗ്' എന്ന വെർച്വൽ ഇവന്റിന് ഇന്ത്യൻ സമയം രാത്രി 10.30ന് ആണ് നടക്കുന്നത്. നടക്കുന്നത്. ലോഞ്ചിന് മുമ്പ് തന്നെ ഇവന്റിൽ വച്ച് ആപ്പിൾ പുറത്തിറക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെ ആയിരിക്കും എന്ന സൂചന ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിരുന്നു. ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നീ നാല് മോഡലുകൾ അടങ്ങുന്നതായിരിക്കും ഐഫോൺ 13 സീരിസ്.

 

ആപ്പിൾ ഐഫോൺ 13 സീരിസ്

റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ ഐഫോൺ 13 സീരിസ് കൂടാതെ ആപ്പിൾ വാച്ച് സീരീസ് 7 സ്മാർട്ട് വാച്ചും ഇവന്റിൽ വച്ച് അവതരിപ്പിക്കും. മൂന്നാം തലമുറ എയർപോഡുകളും ഈ ലോഞ്ച് ഇവന്റിൽ വച്ച് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് ഇന്നത്തെ ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യില്ലെന്നാണ് അവസാന ഘട്ടത്തിൽ ലഭിക്കുന്ന സൂചനകൾ. ഇന്ന് നടക്കുന്ന ആപ്പിൾ കാലിഫോർണിയ സ്ട്രീമിങ് ലോഞ്ച് ഇവന്റ് എങ്ങനെ കാണാമെന്നും ഇതിലൂടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്നും വിശദമായി നോക്കാം.

ഐഫോൺ 13 ലോഞ്ച് ഇവന്റ്: ലൈവ്സ്ട്രീം കാണുന്നത് എങ്ങനെ

ഐഫോൺ 13 ലോഞ്ച് ഇവന്റ്: ലൈവ്സ്ട്രീം കാണുന്നത് എങ്ങനെ

ആപ്പിളിന്റെ കാലിഫോർണിയ സ്ട്രീമിംഗ് ഇവന്റ് ശരിക്കും നടക്കുന്നത് അമേരിക്കൻ സമയം രാവിലെ 10 മണിക്കാണ്. ഇത് ഇന്ത്യൻ സമയം രാത്രി 10:30 ആണ്. താൽപ്പര്യമുള്ള ആളുകൾക്ക് ഇവന്റ് കാണാൻ ആപ്പിളിന്റെ ഇവന്റ് പേജിലേക്ക് പോകാം. ഈ ലോഞ്ച് ഇവന്റ് ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സ്ട്രീം ചെയ്യപ്പെടും. സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് മുൻകൂട്ടി ഒരു റിമൈൻഡർ സെറ്റ് ചെയ്യാനും കഴിയും ആപ്പിൾ ടിവി ഉപയോക്താക്കൾക്ക് ആപ്പ് വഴി ഇവനറ് കാണാൻ കഴിയും. ഇവന്റ് അവസാനിച്ചുകഴിഞ്ഞാൽ, ആപ്പിൾ പോഡ്‌കാസ്റ്റ് ആപ്പിൽ ഈ ഇവന്റ് കാണാം.

ഐഫോൺ 13 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

ഐഫോൺ 13 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഐഫോൺ 13 സീരിസിൽ കഴിഞ്ഞ വർഷത്തെ ഐഫോൺ 12 സീരിസ് ഡിവൈസുകളിൽ ഉള്ളതിനെക്കാൾ ചെറിയ നോച്ച് ആയിരിക്കും ഉണ്ടാവുക എന്നും കൂടുതൽ വെളിച്ചം ആഗിരണം ചെയ്യാൻ വലിയ ക്യാമറ സെൻസറുകൾ ഉണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയിൽ മികച്ച അൾട്രാ-വൈഡ് ക്യാമറകൾ ഉണ്ടെന്നാണ് സൂചനകൾ. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ 128ജിബി, 256ജിബി, 512ജിബി സ്റ്റോറേജ് പതിപ്പുകളിലായിരിക്കും പുറത്തിറങ്ങുക. അവസാനം പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ 1 ടിബി സ്റ്റോറേജ് മോഡലിലും പുറത്തിറങ്ങുമെന്ന് സൂചനകൾ ഉണ്ട്. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ ബ്ലാക്ക്, ബ്ലൂ, പിങ്ക്, പർപ്പിൾ, പ്രൊഡക്ട് റെഡ്, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമായേക്കും. ഐഫോൺ 13 പ്രോയും ഐഫോൺ 13 പ്രോ മാക്‌സും ബ്ലാക്ക്, ബ്രോൺ, ഗോൾഡ്, സിൽവർ നിറങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വലിയ ബാറ്ററി

ഐഫോൺ 13 പ്രോ മാക്സിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 12 പ്രോ മാക്സിനെക്കാൾ 18-20 ശതമാനം വലിയ ബാറ്ററി ഉണ്ടായിരിക്കും. പ്രോ മോഡലുകൾ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുമായി വരുമെന്നും ലോ പവർ മോഡിൽ ആയിരിക്കുമ്പോൾ 60Hz റിഫ്രഷ് റേറ്റിൽ പ്രവർത്തിക്കുമെന്നുമാണ് സൂചനകൾ. "വാർപ്പ്" എന്നറിയപ്പെടുന്ന ഒരു ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) സംവിധാനം ഉപയോഗിച്ചുള്ള പോർട്രെയിറ്റ് സിനിമാറ്റിക് വീഡിയോ ഫീച്ചറുമായിട്ടായിരിക്കും ഐഫോൺ 13 പുറത്തിറങ്ങുകയെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ബാഗ്രൌണ്ട് ബ്ലർ ചെയ്യാനും ഇത് ഉപയോക്താക്കളെ സഹായിക്കും.

ക്യാമറ സിസ്റ്റം

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) വരുന്ന ക്യാമറ സിസ്റ്റം കുറച്ച് ആകർഷകമായിരിക്കും. ഓട്ടോമാറ്റിക്കായി സെറ്റാവുന്ന നൈറ്റ് മോഡ് അടക്കമുള്ള സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഇത് കൂടാതെ ഏറ്റവും ശ്രദ്ധേയം സാറ്റലൈറ്റ് ഫീച്ചർ ആയിരിക്കും. അടിയന്തിര സാഹചര്യങ്ങളിൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനും മെസേജുകൾ അയക്കാനും സഹായിക്കുന്ന സംവിധാനം ആയിരിക്കും ഇത്. സെല്ലുലാർ കവറേജ് ഇല്ലാത്ത അവസരങ്ങളിൽ സാറ്റലൈറ്റ് സഹായത്തോടെ ആണ് ഇത് പ്രവർത്തിക്കുക. തിരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ഈ ഫീച്ചർ അവതരിപ്പിക്കുകയുള്ളു.

സാറ്റലൈറ്റ് ഫീച്ചർ

ഐഫോൺ 13ൽ ഉടൻ തന്നെ സാറ്റലൈറ്റ് ഫീച്ചർ ലഭ്യമാകില്ലെന്നാണ് സൂചനകൾ. അടുത്ത വർഷത്തോടെയായിരിക്കും സേവനം ആരംഭിക്കുന്നത്. ഇതിന് ആവശ്യമായ ഹാർഡ്വെയർ ഫോണിൽ ഉൾപ്പെടുത്തും. ചിപ്പ് ഉൽപാദനച്ചെലവ് കൂടിയതിനാൽ ഐഫോൺ 13ക്ക് കൂടുതൽ ചിലവ് വരുമെന്നാണ് ആദ്യകാല റിപ്പോർട്ടുകൾ നൽകിയ സൂചന. എന്നാൽ പിന്നീടുള്ള റിപ്പോർട്ടുകളിൽ ഇത്തരമൊരു വില വർധന ഉണ്ടാകില്ലെന്നും സൂചന നൽകുന്നുണ്ട്. ഫേസ് ഐഡി സാങ്കേതികവിദ്യയിലും ആപ്പിൾ മാറ്റങ്ങൾ വരുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാസ്കുകൾ ധരിച്ചാലും വ്യത്യസ്തങ്ങളായ കണ്ണടകൾ ഉപയോഗിച്ചാലും ഇത് പ്രവർത്തിക്കുമെന്നാണ് സൂചനകൾ.

ആപ്പിൾ വാച്ച് സീരീസ് 7: സവിശേഷതകൾ

ആപ്പിൾ വാച്ച് സീരീസ് 7: സവിശേഷതകൾ

ഐഫോൺ 13 സീരീസിന് പുറമേ ഇന്ന് നടക്കുന്ന ഇവന്റിൽ വച്ച് ആപ്പിൾ വാച്ച് സീരീസ് 7 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ ആപ്പിൾ വാച്ച് സീരീസിനേക്കാൾ അല്പം വലുപ്പമുള്ള ഒരു ഫ്ലാറ്റ് ഡിസ്പ്ലേയായിരിക്കും ഇതിൽ ഉണ്ടാവുക. ആപ്പിൾ വാച്ച് സീരീസ് 7ൽ മികച്ച ബാറ്ററി ലൈഫും ഉണ്ടായിരിക്കും. ആരോഗ്യപരമായ ഫീച്ചറുകളിൽ മാറ്റം വരുത്താതെ പരന്ന അരികുകളുള്ള ഒരു പുതിയ ഡിസൈൻ, പുതിയ ഡിസ്പ്ലേ, ഒരു പുതിയ ചിപ്പ് എന്നിവയുമായിട്ടായിരിക്കും പുതിയ ആപ്പിൾ വാച്ച് പുറത്തിറങ്ങുക.

Best Mobiles in India

English summary
Apple has unveiled the iPhone 13 Series today, ending the wait of smartphone lovers.The virtual event 'California Streaming' will take place at 10.30pm IST

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X