ലോഞ്ചിന് മുമ്പ് ആപ്പിൾ ഐഫോൺ 13യുടെ വിവരങ്ങൾ പുറത്ത്

|

ആപ്പിളിന്റെ കാലിഫോർണിയ സ്ട്രീമിംഗ് ഇവന്റിൽ വച്ച് ഐഫോൺ ആരാധകർ കാത്തിരിക്കുന്ന ഐഫോൺ 13 മോഡലുകൾ ലോഞ്ച് ചെയ്യുമെന്ന റിപ്പോർട്ടുകൾ പിന്നാലെ ഈ ഡിവൈസുകളുടെ ചില സവിശേഷതകളും വേരിയന്റുകളും സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുതിയ ഐഫോൺ 13 സീരിസുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയൊരു ലീക്ക് റിപ്പോർട്ട് ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നു.

 

ആപ്പിൾ ഐഫോൺ 13

ആപ്പിൾ ഐഫോൺ 13 ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകെ ഒരു ഉക്രേനിയൻ ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ ഡിവൈസ് ലിസ്റ്റ് ചെയ്തു എന്നും ഈ ലിസ്റ്റിങ് പുതിയ ഐഫോണുകളുടെ സ്റ്റോറേജ് ഓപ്ഷനുകളെക്കുറിച്ചും കളർ വേരിയന്റുകളെക്കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തി എന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 91 മൊബൈൽ പുറത്ത് വിട്ട ഈ ലീക്ക് പുതിയ ഐഫോൺ 13 മോഡലുകളുടെ നിരവധി വിവരങ്ങൾ വെളിപ്പെടുത്തുന്നതാണ്.

റിയൽമി 8ഐ, റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിറിയൽമി 8ഐ, റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

ലീക്ക് റിപ്പോർട്ട്

പുതിയ ഐഫോൺ 13 വാനില കളർ വേരിയന്റിൽ എത്തുമെന്നാണ് ലീക്ക് റിപ്പോർട്ട് നൽകുന്ന സൂചന. ഐഫോൺ 13 മിനി രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനിൽ പുറത്തിറങ്ങുമെന്നും 64 ജിബി, 128 ജിബി ഓപ്ഷനുകളായിരിക്കും ഇവ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ഡിവൈസ് 256ജിബി മോഡലിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയിൽ 256 ജിബി വേരിയന്റ് ഉണ്ട്. ഇത് ഐഫോൺ 13ൽ ഒഴിവാക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഐഫോൺ 13 പ്രോ
 

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് മോഡലുകളിലായിരിക്കും വിപണിയിലെത്തുക എന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 12 പ്രോയിലും ഐഫോൺ 12 പ്രോ മാക്‌സ് മോഡലുകളിലും ഈ സ്റ്റോറേജ് വേരിയന്റുകൾ ഉണ്ടായിരുന്നു. ഐഫോൺ 13 പ്രോ മാക്സിന് 1 ടിബി വേരിയന്റും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഐഫോൺ 13 സീരിസിലെ ഏറ്റവും വില കൂടിയ വേരിയന്റ് ആയിരിക്കും ഇത്.

20,000 രൂപയിൽ താഴെ വിലയുമായി വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വരുന്നു20,000 രൂപയിൽ താഴെ വിലയുമായി വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വരുന്നു

ഐഫോൺ 13 കളർ വേരിയന്റുകൾ

ഐഫോൺ 13 കളർ വേരിയന്റുകൾ

ആപ്പിൾ ഐഫോണുകളിൽ നൽകുന്ന കളർ വേരിയന്റുകൾ ആ ഡിവൈസിന്റെ പ്രൌഢി വർധിപ്പിക്കാറുണ്ട്. ഇത്തവണയും പുതിയ സീരിസിൽ മികച്ച കളർ വേരിയന്റുകൾ ലഭ്യമാക്കുമെന്നാണ് സൂചനകൾ. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ പിങ്ക്, നീല, കറുപ്പ്, പർപ്പിൾ, വെള്ള, പ്രൊഡക്ട് റെഡ് എന്നീ നിറങ്ങളിൽ അവതരിപ്പിക്കുമെന്നാണ് ലീക്ക് റിപ്പോർട്ടിൽ പറയുന്നത്. പിങ്ക് ഐഫോണന് ലഭിക്കുന്ന പുതിയ കളർ ഓപ്ഷനാണ്. അതേസമയം മറ്റ് നിറങ്ങളെല്ലാം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 12, ഐഫോൺ 12 മിനി വേരിയന്റുകളിൽ കണ്ടത് തന്നെയാണ്.

ലിസ്റ്റിങ്

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ കറുപ്പ്, സിൽവർ, ഗോൾഡ്, ബ്രൌൺസ് എന്നീ നിറങ്ങളിൽ പുറത്തിറങ്ങുമെന്നാണ് ലിസ്റ്റിങ് വെളിപ്പെടുത്തുന്നത്. ഐഫോൺ 12 പ്രോ, ഐഫോൺ 12പ്രോ മാക്സ് എന്നിവ സിൽവർ, ഗോൾഡ്, ഗ്രാഫൈറ്റ്, പസഫിക് ബ്ലൂ കളർ ഓപ്ഷനുകളിലാണ് കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തത്. ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ബ്രൌൺസ് കളർ വേരിയന്റ് ഇതുവരെ ഐഫോൺ മോഡലുകളിൽ കണ്ടിട്ടില്ലാത്ത ഒന്നാണ്.

ജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവെക്കാനുള്ള കാരണമെന്ത്, അറിയേണ്ടതെല്ലാംജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവെക്കാനുള്ള കാരണമെന്ത്, അറിയേണ്ടതെല്ലാം

ഐഫോൺ 13 സീരീസ്

ഐഫോൺ 13 സീരീസ് സെപ്റ്റംബർ 14ന് ലോഞ്ച് ചെയ്യും. ലോഞ്ച് ഇവന്റ് ആപ്പിൾ പാർക്കിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്യും, ഇത് ആപ്പിൾ.കോം ൽ നിന്ന് കാണാനും കഴിയും. മുകളിൽ കൊടുത്തിരിക്കുന്ന ഫീച്ചറുകളെല്ലാം ലീക്ക് റിപ്പോർട്ടിലൂടെ പുറത്ത് വന്നതിനാൽ അവ ലോഞ്ച് ഇവന്റ് വരെ സ്ഥിരീകരിക്കപ്പെടില്ല എന്ന കാര്യം ഓർക്കുക.

Best Mobiles in India

English summary
Just days before the launch, information on the storage variants and color variants of the iPhone 13 series smartphones has been revealed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X