ആപ്പിൾ ഐഫോൺ 13 പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി
ഐഫോൺ 13 ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് ആപ്പിൾ. 2021ലെ ഐഫോണുകൾ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നുകഴിഞ്ഞു. ഇതിനകം തന്നെ നിരവധി ലീക്ക് റിപ്പോർട്ടുകളാണ് ഐഫോൺ 13യുടെ ഡിസൈൻ, സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. റിപ്പോർട്ടുകൾ അനുസരിച്ച് കിടിലൻ ഫീച്ചറുകളോടെയായിരിക്കും പുതിയ ഐഫോൺ വിപണിയിലെത്തുന്നത്.

പുതിയ റിയർ പാനൽ, ചെറിയ നോച്ച്, കൂടുതൽ മികച്ച സവിശേഷതകൾ എന്നിവയുമായിട്ടായിരിക്കും ഐഫോൺ 13 പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ജനപ്രിയ യൂട്യൂബ് ചാനലായ എവരിതിംഗ് ആപ്പിൾപ്രോ ടിപ്പ്സ്റ്റർ മാക്സ് വെയ്ൻബാച്ചുമായി സഹകരിച്ചുകൊണ്ട് ഐഫോൺ 13 സീരീസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടു. നിലവിലെ ഐഫോൺ 12 ലൈനപ്പിലുള്ളതിൽ നിന്നും മാറ്റങ്ങളോടെയായിരിക്കും പുതിയ സീരിസ് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഐഫോൺ സീരിസിൽ ഐഫോൺ 13, ഐഫോൺ 13 മിനി, 13 പ്രോ, 13 പ്രോ മാക്‌സ് എന്നീ മോഡലുകൾ ഉണ്ടായിരിക്കുമെന്നും ഈ മോഡലുകളിലെല്ലാം 12 സീരിസിലെ സമാന മോഡലുകളിൽ നിന്നും വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ഐഫോൺ 13 സീരിസിന്റെ പിൻ പാനലിലെ ഡിസൈനിലും മുൻതലമുറ ഐഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ മാറ്റങ്ങൾ ഉണ്ടായേക്കും. 2021 ഐഫോണുകളുടെ ക്യാമറ ബമ്പിന്റെ ഉയരം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഡിസൈനിന്റെ അടിസ്ഥാന സ്വഭാവം നിലവിലുള്ള ഐഫോണുകളെപ്പോലെ തന്നെയായിരിക്കുമെങ്കിലും, ഡിവൈസുകൾ അൽപം വ്യത്യസ്തമായിരിക്കുമെന്നും മുന്നിലും പിന്നിലും മൊത്തത്തിൽ മാറ്റമുണ്ടാകുമെന്നും സൂചനകളുണ്ട്. ഐഫോൺ 13 പ്രോ / പ്രോ മാക്‌സ് എന്നിവയിൽ ആപ്പിൾ ഇരുണ്ട മാറ്റ് ഷേഡ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഐഫോൺ 12 പ്രോ / പ്രോ മാക്‌സ് എന്നിവയിൽ ഉള്ളതിന്റെ തന്നെ പുതിയ പതിപ്പായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ ഐഫോൺ, പുതിയ സവിശേഷതകൾ
നോയിസ് ക്യാൻസലേഷൻ മെച്ചപ്പെടുത്താൻ ബീംഫോർമിംഗിന്റെ സഹായത്തോടെ മൊത്തത്തിലുള്ള ഓഡിയോ ഔട്ട്‌പുട്ട് ചേർത്തുകൊണ്ടുള്ള കുപ്പർറ്റിനോ ടെക് മേജർ പുതിയ ഐഫോണുകളിൽ ഓഡിയോ മികവ് കൊണ്ടുവരാനായി ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ചതും സ്റ്റെബിലിറ്റിയുള്ളതുമായ ചിത്രങ്ങൾ എടുക്കുന്നതിനായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനിൽ (ഒഐഎസ്) പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുമെന്നാണ് സൂചനകൾ. ക്യാമറ ലെൻസുകളിൽ നിന്നും ലിഡാർ സെൻസറിൽ നിന്നും ഡാറ്റ എടുക്കുന്നതിന് മെച്ചപ്പെട്ട പോർട്രെയിറ്റ് മോഡും ഐഫോൺ 13 സീരീസിൽ പ്രതീക്ഷിക്കുന്നു.

ഐഫോൺ 13 എ15 ബയോണിക് ചിപ്പിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക. ടച്ച്, ഫേസ് ഐഡി എന്നിവയും ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കും. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, വലിയ ബാറ്ററികൾ, 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. പതിവ് ലോഞ്ച് രീതികൾ അനുസരിച്ച് ആപ്പിൾ സെപ്റ്റംബറിൽ പുതിയ ഐഫോണുകൾ വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








