ഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി എന്നത് ഓരോ ദിവസവും മാറി മറിയുന്നതാണ്. നിരവധി ബ്രാന്റുകൾ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ട് എന്നതിനാൽ ഓരോ മാസവും ധാരാളം മികച്ച ഡിവൈസുകൾ വിപണിയിലെത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മികച്ച സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക പ്രയാസം തന്നെയാരിക്കും. ഈ വർഷത്തിന്റെ അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴും പ്രധാന ബ്രാന്റുകളുടെ ചില ഫ്ലാഗ്ഷിപ്പുകൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളു. വരും മാസങ്ങളിൽ മികച്ച ചില സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച സ്മാർട്ട്ഫോണുകൾ

ഈ വർഷം ലോഞ്ച് ചെയ്യാൻ പോകുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ ഐഫോൺ 14 പ്രോ, ഗൂഗിൾ പിക്സൽ 7 പ്രോ, സാംസങ് ഗാലക്സി Z ഫോൾഡ് 4, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, മോട്ടോ റേസർ 3 എന്നീ ഡിവൈസുകളാണ് ഉള്ളത്. ഇവയെല്ലാം ആകർഷകമായ ഫീച്ചറുകൾ പായ്ക്ക് ചെയ്യുമെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗികമായി ബ്രാന്റുകൾ ഈ ഡിവൈസുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന മികച്ച സ്മാർട്ട്ഫോണുകളും അവയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളും നോക്കാം.

ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരംഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

ആപ്പിൾ ഐഫോൺ 14 പ്രോ

ആപ്പിൾ ഐഫോൺ 14 പ്രോ

ഐഫോൺ 14 സീരീസിലെ മറ്റ് ഫോണുകൾക്കൊപ്പം ഐഫോൺ 14 പ്രോ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.7 ഇഞ്ച് 120Hz ഒലെഡ് ഡിസ്‌പ്ലേയോടെയായിരിക്കും ഈ പുതിയ ഐഫോൺ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിൾ എ16 ബയോണിക് ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും ഐഫോൺ 14 പ്രോ പ്രവർത്തിക്കുന്നത്. 1 ടിബി വരെ സ്റ്റോറേജ് സ്‌പെയ്‌സും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 48 എംപി വൈഡ് ആംഗിൾ സെൻസർ, 12എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും ഡിവൈസിൽ ഉണ്ടായിരിക്കും. ഇത് ഐഫോൺ 13 സീരിസ് പോലെ 12 എംപി ആയിരിക്കുമോ അതിനെക്കാൾ മികച്ച സെൻസർ പായ്ക്ക് ചെയ്യുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഗൂഗിൾ പിക്സൽ 7 പ്രോ

ഗൂഗിൾ പിക്സൽ 7 പ്രോ

ഗൂഗിളിന്റെ അടുത്ത തലമുറ പ്രീമിയം ഡിവൈസ് ആയിരിക്കും ഗൂഗിൾ പിക്സൽ 7 പ്രോ. 2022ൽ സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസ് കൂടിയാണ് ഇത്. ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ഗൂഗിൾ പിക്സൽ 7 പ്രോയിൽ 6.7 ഇഞ്ച് ക്യുഎച്ച്ഡി + അമോലെഡ് 120Hz ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. രണ്ടാം തലമുറ ഗൂഗിൾ ടെൻസർ ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും ഗൂഗിൾ പിക്സൽ 7 പ്രോ പ്രവർത്തിക്കുന്നത്. ഈ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

വിൽപ്പന കുറഞ്ഞെങ്കിലും ഷവോമി തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവ്, റിയൽമിക്കും നേട്ടംവിൽപ്പന കുറഞ്ഞെങ്കിലും ഷവോമി തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവ്, റിയൽമിക്കും നേട്ടം

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോൺ ഈ വർഷം ഓഗസ്റ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 108എംപി പ്രൈമറി സെൻസർ, 10എംപി ടെലിഫോട്ടോ സെൻസർ, 10എംപി സെൽഫി ക്യാമറ എന്നിവയുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുക എന്നും പ്രതീക്ഷിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്ലസ് ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും സാംസങ് ഗാലക്സി Z ഫോൾഡ് 4 പ്രവർത്തിക്കുന്നത്. കമ്പനിയുടെ എസ്പെൻ സ്റ്റൈലസിനുള്ള സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിലും പുത്തൻ സാങ്കേതികവിദ്യ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4നൊപ്പം തന്നെ ഈ വർഷം ഓഗസ്റ്റിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. സാംസങിന്റെ ഈ വർഷത്തെ രണ്ടാമത്തെ പ്രധാന ഗാലക്സി അൺപായ്ക്ക് ഇവന്റായിരിക്കും ഇത്. ക്വാൽകോം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്ലസ് ചിപ്‌സെറ്റായികിക്കും സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ന് കരുത്ത് നൽകുന്നത്. ഫ്ലിപ്പ് 3 സ്മാർട്ട്ഫോണിൽ ഉണ്ടായിരുന്ന 6.7 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും 1.9 ഇഞ്ച് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേയും തന്നെയാരിക്കും സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ലും ഉണ്ടായിരിക്കുക. ഈ വർഷം സാംസങ് ബാറ്ററി ശേഷി 3,700mAh ആയി ഉയർത്തുമെന്നും സൂചനകൾ ഉണ്ട്.

എൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തുഎൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മോട്ടോ റേസർ 3

മോട്ടോ റേസർ 3

മോട്ടറോള അതിന്റെ മൂന്നാം തലമുറ മോട്ടോ റേസർ സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള പണിയിലാണ്. ഈ വർഷം തന്നെ മോട്ടോ റേസർ 3 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയും 13 എംപി സെക്കൻഡറി ക്യാമറയും 32 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും മോട്ടോ റേസർ 3 പ്രവർത്തിക്കുക എന്നും 12 ജിബി വരെ റാമും 512 ജിബി വരെ സ്‌റ്റോറേജ് സ്‌പെയ്‌സും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

Best Mobiles in India

English summary
Here are the best smartphones that are going to be launched this year. It includes the iPhone 14 Pro, Google Pixel 7 Pro, Samsung Galaxy Z Fold 4, Samsung Galaxy Z Flip 4 and Moto Razr 3 devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X