അമ്പരപ്പിക്കുമോ ആപ്പിൾ; ഐഫോൺ 14 പുറത്തിറങ്ങുക ഈ കിടിലൻ ഫീച്ചറുകളുമായി

|

ആപ്പിളിന്റെ അടുത്ത തലമുറ സ്മാർട്ട്ഫോണുകളായ ഐഫോൺ 14 സീരീസിനായി കാത്തിരിക്കുകയാണ് ടെക് ലോകം. എല്ലാ വർഷത്തെയും പതിവ് പോലെ സെപ്റ്റംബറിൽ ആയിരിക്കും ഈ ഡിവൈസുകൾ ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട് എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വിടുന്ന ടിപ്സ്റ്ററുകൾ ഇതിനകം തന്നെ ഐഫോൺ 14 സീരീസിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഐഫോൺ 13 അവതരിപ്പിച്ച ശേഷം അടുത്ത ഐഫോൺ മോഡലിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്ന് തുടങ്ങി.

ലോഞ്ച്

ലോഞ്ച്

ഐഫോൺ 14 (iPhone 14) സെപ്റ്റംബർ ആദ്യം തന്നെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ കൊവിഡ് കേസുകൾ വർധിച്ച് വന്ന സാഹചര്യത്തിൽ ഐഫോൺ 14 ലോഞ്ച് വൈകുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഫോൺ 14 ലോഞ്ച് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് അടുത്തിടെ വന്ന റിപ്പോർട്ടുകൾ ഉറപ്പിക്കുന്നു. അടുത്ത തലമുറ ഐഫോണുകൾ സെപ്റ്റംബർ രണ്ടാം വാരത്തിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

മോഡലുകൾ

മോഡലുകൾ

ഈ വർഷവും ഐഫോൺ 14 സീരീസിൽ ആപ്പിൾ (Apple) നാല് പുതിയ ഐഫോൺ മോഡലുകളായിരിക്കും അവതരിപ്പിക്കുന്നത്. ഐഫോൺ 14, ഐഫോൺ 14 മാക്സ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയായിരിക്കും ഇവയെന്നും ഐഫോൺ 14 മിനി എന്ന മോഡൽ ഉണ്ടായിരിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഫോൺ 13 പോലെ തന്നെ ഐഫോൺ 14ലും 6.1 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നും ആദ്യമായി അമോലെഡ് പാനലുമായി ഈ ഐഫോൺ വരുമെന്നും റിപ്പോർട്ടുകളുണ്ട്.

പബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾപബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

പ്രധാന അപ്ഗ്രേഡുകൾ

പ്രധാന അപ്ഗ്രേഡുകൾ

ഐഫോൺ 14ൽ വരാൻ പോകുന്ന പ്രധാന അപ്‌ഗ്രേഡുകളിലൊന്ന് ക്യാമറയുടെ കാര്യത്തിൽ ആയിരിക്കും. ഐഫോൺ 14ന് ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ സെൻസറുകൾ ഐഫോൺ 13 (iPhone 13)ൽ ഉള്ളതിനെക്കാൾ വലുതാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വരാനിരിക്കുന്ന ഐഫോണിന് ലൈറ്റ് കുറഞ്ഞ അവസ്ഥയിലും മികച്ച ഫോട്ടോകൾ എടുക്കാൻ കഴിയും. ഐഫോൺ 13ൽ തന്നെ ആപ്പിൾ ഇതിനകം തന്നെ ലോ-ലൈറ്റ് ഫോട്ടോഗ്രാഫി പരിഷ്കരിച്ചിട്ടുണ്ട്.

ബാറ്ററി

ബാറ്ററി

ഐഫോൺ 14ൽ ബാറ്ററി പെർഫോമൻസിന്റെ കാര്യത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി ഐഫോൺ ഉപയോക്താക്കൾ ബാറ്ററി പെർഫോമൻസിനെ കുറിച്ച് പരാതി ഉന്നയിക്കുന്നുണ്ട്. എന്നാൽ കമ്പനി ഐഫോൺ 13ൽ ഒരു പരിധിവരെ ബാറ്ററി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ഐഫോൺ 14 കൂടുതൽ ബാക്ക് അപ്പ് ലഭിക്കുന്ന ബാറ്ററി നൽകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ

പെർഫോമൻസ്

പെർഫോമൻസ്

വരാനിരിക്കുന്ന ഐഫോൺ 14 കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 13നെക്കാൾ അൽപ്പം കൂടി ശക്തമായ ഡിവൈസ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ട്. വരാനിരിക്കുന്ന ഐഫോൺ 14 നിലവിലുള്ള എ15 ബയോണിക് ചിപ്പ് ഉപയോഗിക്കുമെന്നും ചില റിപ്പോർട്ടുകളിൽ സൂചനകളുണ്ട്. എന്നാൽ ചില റിപ്പോർട്ടുകളിൽ എ16 ബയോണിക് ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും ഐഫോൺ 14 പ്രവർത്തിക്കുക എന്നും പറയുന്നു.

ദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾ

ഡിസൈനും വിലയും

ഡിസൈനും വിലയും

ഐഫോൺ 14ന്റെ പിന്നിൽ വലിയ സെൻസറുകൾ നൽകുന്നതിന് പുറമേ ഡിസൈനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയില്ല. ഐഫോൺ 14, ഐഫോൺ 14 മാക്‌സ് എന്നിവ വൈഡ് നോച്ച് ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്രോ മോഡലുകൾ പിൽ ആകൃതിയിലുള്ള ഡിസൈനുമായി വരും. ഐഫോൺ 14ന് ഐഫോൺ 13ന്റെ അതേ വിലയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 799 ഡോളർ മുതലായിരിക്കും ഐഫോൺ 14ന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിൽ ഐഫോൺ 13 അവതരിപ്പിച്ചത് 79,990 രൂപയ്ക്കാണ്. പുതിയ ഫോണും ഇതേ വിലയുമായി വന്നേക്കാം.

Best Mobiles in India

English summary
The iPhone 14 is expected to launch in early September. Some upgrades are expected in the upcoming iPhone from the iPhone 13 released last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X