ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാം

|

ഐഫോൺ ആരാധകർ ഇത്തവണത്തെ ആപ്പിൾ ലോഞ്ച് ഇവന്റിനായുള്ള കാത്തിരിപ്പിലാണ്. ഐഫോൺ 14 സീരീസ് ആണ് ഇത്തവണ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ. ഇതിൽ ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 14 മാക്സ് എന്നീ നാല് മോഡലുകൾ ഉണ്ടാകും. മുൻവർഷങ്ങളിൽ പുറത്തിറക്കിയ പോലെ മിനി മോഡൽ ഉണ്ടായിരിക്കില്ല. ഇതിന് പകരമാണ് ഐഫോൺ 14 മാക്സ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

 

ഐഫോൺ 14

ഐഫോൺ 14 മാക്‌സ് അടിസ്ഥാനപരമായി പ്രോ മാക്‌സ് മോഡലുകളുടെ അത്രയും വിലയില്ലാത്തതും എന്നാൽ വലിയ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായി വരും എന്നാണ് സൂചനകൾ. ഇതിന് ഐഫോൺ 14നെക്കാൾ വില കൂടിയതായിരിക്കും. അതുകൊണ്ട് തന്നെ ഐഫോൺ 14 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഐഫോൺ 14 തന്നെ ആവാനാണ് സാധ്യത. ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ ഐഫോൺ 14 റെഗുലർ മോഡൽ ഐഫോൺ 13ന് സമാനമായിരിക്കും. ഐഫോൺ 14 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചുന്ന ഫീച്ചറുകൾ നോക്കാം.

ഐഫോൺ 13 സീരീസ്

• ഐഫോൺ 13 സീരീസിന് സമാനമായ ഡിസൈനിലാണ് ഐഫോൺ 14 വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രോ മോഡലുകൾക്ക് മാത്രമേ ഡിസൈനിൽ പ്രധാന വ്യത്യാസങ്ങൾ ഉണ്ടായിരിക്കുകയുള്ളു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 14 മോഡലിൽ പിൻവശത്ത് മുൻഗാമിയായ 13ൽ കണ്ട അതേ ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂളും മുൻവശത്ത് നോച്ചും ഉണ്ടായിരിക്കും.

ഐഫോൺ വാങ്ങേണ്ടവർക്ക് ഇത് സുവർണാവസരം; ആപ്പിൾ ഐഫോൺ 13ന് വൻ വിലക്കുറവ്ഐഫോൺ വാങ്ങേണ്ടവർക്ക് ഇത് സുവർണാവസരം; ആപ്പിൾ ഐഫോൺ 13ന് വൻ വിലക്കുറവ്

ഗ്ലാസ് ബാക്ക് ഡിസൈൻ
 

• ഐഫോൺ 14 കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 13 സീരീസിലെ ഡിവൈസുകളെ പോലെ തന്നെ അലുമിനിയം ഫ്രെയിമുകളുള്ള ഒരു ഗ്ലാസ് ബാക്ക് ഡിസൈൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഡിസ്‌പ്ലേ

• ഐഫോൺ 14 സ്മാർട്ട്ഫോണിൽ 6.1-ഇഞ്ച് OLED ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക. ഐഫോൺ 13ൽ ഉള്ള ഡിസ്പ്ലെയാണ് ഇത്. പക്ഷേ ഈ ഡിവൈസിൽ ഉയർന്ന റിഫ്രഷ് റേറ്റ് സപ്പോർട്ടും ഉണ്ടായിരിക്കും. ഐഫോൺ 13ൽ കാണുന്ന 60Hz ഡിസ്‌പ്ലേയ്‌ക്ക് പകരം 90Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയായിരിക്കും ഐഫോൺ 14ൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ.

ബയോണിക് എ15

• ഐഫോൺ 14ന് കരുത്ത് നൽകുന്നത് ഐഫോൺ 13 സീരീസിലെ എല്ലാ ഡിവൈസുകൾക്കും കരുത്ത് നൽകുന്ന അതേ ബയോണിക് എ15 ചിപ്‌സെറ്റായിരിക്കും എന്നാണ് സൂചനകൾ. സ്റ്റാൻഡേർഡ് പതിപ്പിനൊപ്പം പഴയ ചിപ്പും പ്രീമിയം മോഡലിനൊപ്പം പുതിയ ചിപ്പും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയിൽ പുതിയ ചിപ്പ്സെറ്റ് ഉണ്ടായിരിക്കും.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഐഒഎസ്

• ഐഫോൺ 14 സീരീസ് ഏറ്റവും പുതിയ ഐഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക. ആകർഷകമായ ഫീച്ചറുകൾ ഈ പുതിയ ഒഎസിൽ ആപ്പിൾ നൽകിയിട്ടുണ്ട്. ഈ ഒഎസിന്റെ എല്ലാ ഗുണങ്ങളും ഐഫോൺ 14ൽ ഉണ്ടായിരിക്കും.

ക്യാമറ

• ഐഫോൺ 13ന് സമാനമായി വരാനിരിക്കുന്ന ഐഫോൺ 14 സ്മാർട്ട്ഫോണിന്റെ പിൻവശത്തും ഡ്യുവൽ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഈ ക്യാമറകളിൽ ഒന്ന് 12 മെഗാപിക്സൽ പ്രൈമറി ക്യാമറയാണെന്ന് സൂചനകൾ ഉണ്ട്. എന്നാൽ ഇതിന് ഒരു പുതിയ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിനിമാറ്റിക്ക് മോഡ്

• ഐഫോൺ 14ൽ ചില പുതിയ ക്യാമറ സവിശേഷതകളോ മെച്ചപ്പെടുത്തിയ സിനിമാറ്റിക് മോഡോ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഐഫോൺ 12ലും അതിന് മുമ്പ് പുറത്തിറങ്ങിയ മോഡലുകളിലും സിനിമാറ്റിക്ക് മോഡ് ഇല്ല. ഐഫോൺ 13ൽ ഉള്ള സിനിമാറ്റിക്ക് മോഡിന്റെ കൂടുതൽ മികച്ച പതിപ്പ് ഈ ഡിവൈസിൽ പ്രതീക്ഷിക്കാം.

15000 രൂപയോളം വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ15000 രൂപയോളം വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Apple iPhone 14 series will be launched on September 7. Let's take a look at the key features expected in this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X