iPhone 9: ആപ്പിൾ ഐഫോൺ 9 മാർച്ചിൽ പുറത്തിറക്കിയേക്കും

|

പ്രീമിയം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ആപ്പിൾ മാർച്ച് 31 ന് ഒരു ലോഞ്ച് ഇവന്റ് നടത്താൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 9 പരിപാടിയിൽ വച്ച് പുറത്തിറങ്ങാൻ പോകുന്നു. ജനപ്രിയ മോഡലായ ഐഫോൺ എസ്ഇയുടെ പിൻഗാമിയായിട്ടാണ് ആപ്പിൾ ഐഫോൺ 9നെ പ്രതീക്ഷിക്കുന്നത്.

 

ഐഫോൺ എസ്ഇ 2

നേരത്തെ ഐഫോൺ എസ്ഇ 2 പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. മാർച്ചിൽ ആപ്പിൾ ഒരു ലോഞ്ച് പരിപാടി നടത്താൻ ആസൂത്രണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന് ആഴ്ചകൾക്ക് ശേഷമാണ് ഈ പുതിയ റിപ്പോർട്ടുകൾ വരുന്നത്. മാർച്ചിലെ അവസാനത്തെ ചൊവ്വാഴ്ചയായിരിക്കും പരിപാടി നടക്കുന്നത്. ഇതിന് തൊട്ടടുത്തുള്ള വെള്ളിയാഴ്ചയായ ഏപ്രിൽ 3 ന് ആപ്പിൾ ഡിവൈസുകൾ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിൾ ഐഫോൺ 9 ലോഞ്ച് തിയ്യതി

ആപ്പിൾ ഐഫോൺ 9 ലോഞ്ച് തിയ്യതി

കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ മാർച്ച് മാസത്തിൽ കമ്പനി ലോഞ്ച് ഇവന്റുകൾ നടത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ മാർച്ചിലൊരു ലോഞ്ച് ഇവന്റ് നടത്തുക എന്നത് കമ്പനി പിന്തുടരുന്ന രീതിയായിരിക്കുന്നു. 9to5Macൽ വന്ന റിപ്പോർട്ട് അനുസരിച്ച് കമ്പനി മുമ്പ് ആപ്പിൾ ന്യൂസ് +, ആപ്പിൾ കാർഡ്, ആപ്പിൾ ആർക്കേഡ് എന്നിവ മാർച്ചിലാണ് പുറത്തിറക്കിയത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എം31 15,999 രൂപ മുതലുള്ള വിലകളിൽ: റിപ്പോർട്ട്കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എം31 15,999 രൂപ മുതലുള്ള വിലകളിൽ: റിപ്പോർട്ട്

ആപ്പിൾ
 

ആപ്പിൾ ഒരു വിദ്യാഭ്യാസ കേന്ദ്രീകൃത പരിപാടി 2018 മാർച്ചിൽ നടത്തിയിരുന്നു. ആ ലോഞ്ച് ഇവന്റിൽ കമ്പനി വിലകുറഞ്ഞ ഐപാഡുകളും പുറത്തിറക്കിയിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ ഐഫോൺ 9 പുറത്തിറക്കുന്നതിനൊപ്പം തന്നെ ഐഒഎസ് 13.4യും പുറത്തിറക്കിയേക്കും. ഐക്ലൗഡ് ഡ്രൈവ് ഫോൾഡർ ഷെയറിങ്, പുതിയ മെമ്മോജി സ്റ്റിക്കറുകൾ എന്നിവയുൾപ്പെടെ ചില പുതിയ സവിശേഷതകൾ ആപ്പിൾ ഐഒഎസ് 13.4ലൂടെ കമ്പനി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോഞ്ച് ഇവന്റ്

മാർച്ചിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ പുറത്തിറക്കുന്ന ഹാർഡ്‌വെയർ ആപ്പിൾ ഐഫോൺ 9 മാത്രമായിരിക്കില്ല. ഇതിനൊപ്പം എയർ ടാഗുകളും അപ്‌ഡേറ്റുചെയ്‌ത ഐപാഡ് പ്രോയും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എയർടാഗുകൾ ഒബ്ജക്ടുകൾ ട്രാക്ക് ചെയ്യുന്ന ടൈൽ പോലുള്ള ഡിവൈസായിരിക്കും. ലോഞ്ച് ഇവന്റിൽ വച്ച് ആപ്പിൾ പുതിയ വയർലെസ് ചാർജിംഗ് പാഡ് പുറത്തിറക്കുമെന്ന് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്ന് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞു.

മാക്ബുക്കുകൾ

200 ന്റെ ആദ്യ പകുതിയിൽ പുറത്തിറക്കിയേക്കാവുന്ന മറ്റ് ഡിവൈസുകളിൽ "ഹൈ-എൻഡ് ഓവർ-ഇയർ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ", സിസർ സ്വിച്ചോട് കൂടി അപ്ഡേറ്റ് ചെയ്ത മാക്ബുക്കുകൾ എന്നിവ ഉൾപ്പെടുന്നു. മാർച്ചിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ കമ്പനി ഈ ഡിവൈസുകളെല്ലാം പുറത്തിറക്കാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ എ31 പുറത്തിറങ്ങി; സവിശേഷതകളും വിലയുംകൂടുതൽ വായിക്കുക: ഓപ്പോ എ31 പുറത്തിറങ്ങി; സവിശേഷതകളും വിലയും

Best Mobiles in India

English summary
Smartphone giant Apple is likely planning to hold a launch event on March 31. A per a new report, the company is planning to launch its much anticipated Apple iPhone 9 at the event. Apple iPhone 9 is expected to be the spiritual successor to the popular iPhone SE.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X