ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ പുറത്തിറങ്ങി. എ 13 ബയോണിക് ചിപ്‌സെറ്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഐഫോൺ കൂടിയാണ് ഇത്. ഐഫോൺ എസ്ഇയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ കോംപാക്റ്റ് ഡിസൈനാണ്. ഡോൾബി അറ്റ്മോസ്, എച്ച്ഡിആർ 10 പ്ലേബാക്ക് എന്നിവയ്ക്ക് സപ്പോർട്ടുള്ള 4.7 ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേയും ഈ ഐഫോണിലുണ്ട്. 3 ഡി ടച്ചിനെ മിമിക് ചെയ്യുന്ന ക്വിക്ക് ആക്ഷൻസിനായി ഫോണിൽ ഒരു ഹപ്‌റ്റിക് ടച്ചും നൽകിയിട്ടുണ്ട്.

ഡിസൈനിലും ലുക്സിലും ഐഫോൺ എസ്ഇ ഐഫോൺ 8 പോലെ തന്നെയാണ് ഉള്ളത്. ഓൾ-ഗ്ലാസ് യൂണിബോഡി ഡിസൈൻ, വയർലെസ് ചാർജിംഗ്, വാട്ടർ റെസിസ്റ്റൻസ് (ഐപി 67) പോലുള്ള സവിശേഷതകൾ ഈ ഐഫോൺവാഗ്ദാനം ചെയ്യുന്നു. ഐഫോൺ എക്സ്ആർ, ഐഫോൺ 11 പോലുള്ളവിൽ നൽകിയിട്ടുള്ള ഫെയ്‌സ് ഐഡിക്ക് പകരം ഐഫോൺ 8ന് സമാനമായി സാപ്പെയർ ക്രിസ്റ്റൽ ഉപയോഗിച്ച് നിർമ്മിച്ച ഫിസിക്കൽ ടച്ച് ഐഡിയും പുതിയ ഐഫോൺ എസ്ഇയിൽ നൽകിയിട്ടുണ്ട്.

ഐഫോൺ എസ്ഇ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ മാത്രമല്ല മറിച്ച് ഏറ്റവും കരുത്തുള്ള ഐഫോണുകളിൽ ഒന്ന് കൂടുയാണ്. ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് തുടങ്ങിയ ഡിവൈസുകൾക്ക് കരുത്ത് നൽകുന്ന അതേ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ എസ്ഇയിലും ഉപയോഗിച്ചിട്ടുള്ളത്. ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയും ഇത് തന്നെയാണ്.

എയിറ്റ് കോർ ന്യൂറൽ എഞ്ചിൻ ഉള്ള സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ പ്രോസസ്സറുകളിൽ ഒന്നാണ് എ 13 ബയോണിക്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഐഫോൺ എസ്ഇ വൈ-ഫൈ 6 സപ്പോർട്ടോടെയാണ് വരുന്നത്. ഇത് കൂടാതെ ഡ്യൂവൽ സിം സപ്പോർട്ടും (ഇ-സിം + ഫിസിക്കൽ സിം) ഈ ഐഫോണിൽ ലഭ്യമാണ്.

60 എഫ്പിഎസിൽ 4 കെ വീഡിയോ റെക്കോർഡിംഗിങ് സപ്പോർട്ടുള്ള 12 എംപി എഫ് / 1.8 പ്രൈമറി ക്യാമറ (ഐഫോൺ എക്സ്ആർ പോലെ) ഡിവൈസിൽ നൽകിയിട്ടുണ്ട്. കൂടാതെ പോർട്രെയിറ്റ് മോഡ്, പോർട്രെയിറ്റ് ഇഫക്റ്റ് തുടങ്ങിയ സവിശേഷതകളും ഐഫോൺ എസ്ഇയുടെ ക്യാമറ വാഗ്ദാനം ചെയ്യുന്നു. 1080p വീഡിയോ റെക്കോർഡിംഗും പോർട്രെയിറ്റ് മോഡും സപ്പോർട്ടുള്ള എഫ് / 2.2 അപ്പേർച്ചറുള്ള 7 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ആപ്പിൽ നൽകിയിട്ടുണ്ട്.

വിലയും ലഭ്യതയും
ആപ്പിൾ ഐഫോൺ എസ്ഇ ഇന്ത്യയിൽ കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്. 64 ജിബി, 128 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഇന്ത്യയിൽ ഈ ഐഫോണിന്റെ വില 42,500 രൂപയാണ്. ഈ വില നിലവാരത്തിൽ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഐഫോൺ എസ്ഇ നൽകുന്നത്. ഐഫോൺ എസ്ഇ ഒരു വിലകുറഞ്ഞ ആപ്പിൾ ഡിവൈസ് ആയിരിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു.

ഐഫോൺ എക്സ്ആർ, ഐഫോൺ 11 എന്നിവയ്ക്ക് വില അടിസ്ഥാനമാക്കി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കിടയിൽ നിന്ന് ലഭിച്ച പ്രതികരണം ആപ്പിൾ കൃത്യമയി പഠിച്ചിട്ടുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത മികച്ചൊരു ഡിവൈസ് തന്നെയാണ് ഐഫോൺ എസ്ഇ. ഒതുക്കമുള്ളതും മികച്ച അനുഭവം നൽകുന്നതുമായ ഒരു മുൻനിര സ്മാർട്ട്‌ഫോൺ ആവശ്യമുള്ള ആളുകൾക്ക് ഇതിനെക്കാൾ മികച്ച മറ്റൊരു ചോയിസ് ഇല്ല.

ഫെയ്‌സ് ഐഡിയുടെ അഭാവമാണ് ഐഫോൺ എസ്ഇയിലെ ഏക പോരായ്മയായി ചൂണ്ടികാണിക്കാവുന്നത്. ബജറ്റ് ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്ക് ആപ്പിൾ ഐഫോൺ എസ്ഇയുടെ വരവ് വിപണിയിൽ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ആപ്പിളിന്റെ ബ്രാന്റ് വാല്യുവും ഇപ്പോൾ എസ്ഇ മോഡലിന്റെ വിലയുമെല്ലാം കണക്കിലെടുക്കുമ്പോൾ ബജറ്റ് ഫ്ലാഗ്ഷിപ്പ് വിപണിയിൽ ഐഫോൺ എസ്ഇ വലിയ വിജയം കണ്ടെത്തും.


Click it and Unblock the Notifications